26.2 C
Kochi
Thursday, September 23, 2021

Daily Archives: 15th January 2020

ന്യൂഡൽഹി:   പൌരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രക്ഷോഭങ്ങൾ രാജ്യമെങ്ങും, ലോകമെങ്ങും, നടന്നുകൊണ്ടിരിക്കുമ്പോൾ മോദിക്കെതിരെ, മറ്റു നേതാക്കൾക്കെതിരെ രൂക്ഷവിമർശനവുമായി ഒരു സ്ത്രീ സംസാരിക്കുന്നതിന്റെ വീഡിയോ സാമൂഹികമാധ്യമത്തിൽ വൈറലാവുകയാണ്. അതിൽ നിന്ന് അല്പം:-സർ, നടപ്പിലാക്കുന്നതുകൊണ്ടുമാത്രം ഒന്നും സംഭവിക്കില്ല. പ്രതിനിധികളെ നമ്മളാണ് തിരഞ്ഞെടുക്കുന്നത്. നമ്മൾ തിരഞ്ഞെടുപ്പിൽ വിജയിപ്പിക്കുന്നു. ഇവർ ഒരുതരത്തിൽ നമ്മുടെ ജോലിക്കാരാണ്. 132 കോടി ജനങ്ങൾക്ക് പാർലമെന്റിൽ കയറാൻ പറ്റില്ല. അതുകൊണ്ടാണ് നമ്മൾ ഇത്തരക്കാരെ തിരഞ്ഞെടുക്കുന്നത്.ഇതിൽ നമ്മുടെ സ്വന്തം നേതാവോ മറ്റുള്ളവരോ ആവട്ടെ, എല്ലാവരും...
#ദിനസരികള്‍ 1002   ലൌ ജിഹാദിനെപ്പറ്റിയും മതംമാറ്റി തീവ്രവാദിയാക്കിയെടുക്കുന്ന തന്ത്രപരമായ നീക്കങ്ങളെക്കുറിച്ച് പറയുവാനും ഇതിനുമപ്പുറം വേറെ സമയമില്ലെന്ന് കൃത്യമായി മനസ്സിലാക്കിയ സീറോ മലബാര്‍ സഭ, ലൌജിഹാദില്‍ നിന്നും തങ്ങളെ സംരക്ഷിക്കണമെന്ന നിലപാട് ആവര്‍ത്തിച്ചിരിക്കുന്നു. മതംമാറ്റി ഐ എസിലേക്ക് റിക്രൂട്ട് ചെയ്തിരിക്കുന്ന ഇരുപത്തിയൊന്നു പേരില്‍ പകുതിയും തങ്ങളുടെ ഇനത്തില്‍ പെട്ടതാണെന്നതാണ് സഭ, തെളിവായി മുന്നോട്ടു വെയ്ക്കുന്നത്. പ്രണയം നടിച്ച് വലയില്‍ വീഴ്ത്തിയതിനു ശേഷം ലൈംഗികമായി ദുരുപയോഗം ചെയ്യുകയും അതിന്റെ ചിത്രങ്ങളും മറ്റുമുപയോഗിച്ച് ഭീഷണിപ്പെടുത്തി...
കളമശ്ശേരി:   വ്യവസായ മാലിന്യമായ ജിപ്സത്തിൽനിന്ന്‌ കെട്ടിടങ്ങളുടെ ഭിത്തി നിർമ്മാണത്തിനുള്ള പാനലുകൾ ഉത്പാദിപ്പിക്കുന്ന ഇന്ത്യയിലെ തന്നെ ഏക സ്ഥാപനമായ അമ്പലമുകൾ ഫാക്‌ട് -ആർസിഎഫ് ബിൽഡിങ് പ്രൊഡക്ട് ലിമിറ്റഡ് അടച്ചുപൂട്ടരുത് എന്ന ആവശ്യവുമായി തൊഴിലാളികള്‍ ധര്‍ണ്ണ നടത്തി. കമ്പനിയില്‍ നിന്ന് പിരിച്ചുവിട്ട 135 ഓളം വരുന്ന തൊഴിലാളികളും അവരുടെ കുടുംബാംഗങ്ങളും നടത്തിയ എഫ്ആര്‍ബിഎല്‍ സംരക്ഷണ ധര്‍ണ്ണ ഏലൂര്‍ കോര്‍പറേറ്റ് ഓഫീസ് പരിസരത്താണ് നടത്തിയത്. കുന്നത്തുനാട് എംഎല്‍എ വി പി സജീന്ദ്രന്‍ ധര്‍ണ ഉദ്ഘാടനം...
തോപ്പുംപടി:   പൊതുമരാമത്ത് വകുപ്പിന്റെ വിലക്ക് വകവെയ്ക്കാതെ തോപ്പുംപടി ഹാര്‍ബര്‍ പാലത്തിലൂടെ ചരക്ക് ലോറികള്‍ ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങള്‍ കടന്നുപോകുന്നത് പതിവാകുന്നു. പകല്‍ സമയങ്ങളില്‍ പാലത്തിന് മുകളിലൂടെ വാഹനങ്ങള്‍ കടക്കുന്നത് കുറവാണെങ്കിലും രാത്രികാലങ്ങളിലാണ് നിയമം ലംഘിക്കുന്നത്.കുറെക്കാലമായി ഹാര്‍ബര്‍ പാലത്തില്‍ വലിയ വാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. പാലത്തിന്റെ ബലക്കുറവ് കണക്കിലെടുത്താണ് 70 വര്‍ഷത്തോളം പഴക്കമുള്ള പാലത്തില്‍ വലിയ വണ്ടികള്‍ നിരോധിച്ചത്. വാഹനങ്ങള്‍ കടന്നുപോകുന്നത് തടയാന്‍ ക്രേസ് ബാര്‍ ഉള്‍പ്പെടെ സ്ഥാപിച്ചെങ്കിലും അതും...
മരട്:   മരടില്‍ ഫ്ലാറ്റ് പൊളിച്ചതിന് പിന്നാലെ പൊടിശല്യം രൂക്ഷമാകുന്നു. നെട്ടൂര്‍ ആല്‍ഫ സെറീന്‍, കുണ്ടന്നൂര്‍ എച്ച് ടുഒ എന്നീ ഫ്ലാറ്റുകള്‍ക്ക് സമീപമുള്ളവര്‍ പൊടിശല്യം കൊണ്ട് ദുരിതമനുഭവിക്കുകയാണ്. പൊടികാരണം വീടിന് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണെന്നാണ് സമീപവാസികള്‍ പറയുന്നത്. ആസ്മ, തുമ്മല്‍, അലര്‍ജി തുടങ്ങിയ അസുഖങ്ങളും വിട്ടുമാറുന്നില്ല.ഫ്ലാറ്റ് പൊളിക്കല്‍ കഴിയുമ്പോള്‍ പൊടിശല്യം ഒഴിവാക്കുന്നതിനായി പൊടിയുള്ള ഭാഗങ്ങള്‍ കഴുകി വൃത്തിയാക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിരുന്നു. എന്നാല്‍ ഇതും ഫലപ്രദമായി നടക്കുന്നില്ല. നാട്ടുകാര്‍ നഗരസഭ ചെയര്‍പേഴ്സണെ ഉപരോധിച്ചതിനെ...