24 C
Kochi
Thursday, July 29, 2021

Daily Archives: 17th January 2020

  ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 5.7 ശതമാനമാകുമെന്ന് യു എന്‍ റിപ്പോര്‍ട്ട്. കൂടുതൽ വാർത്തകൾ വോക്ക് മലയാളത്തിൽ.
  പൗരത്വനിയമത്തിനെതിരായ സമരം പൂർവാധികം ശക്തിയോടെ മുന്നോട്ടുകൊണ്ടുപോകുമെന്ന് ചന്ദ്രശേഖര്‍ ആസാദ്, ജയില്‍ മോചിതനായ ആസാദിനെ വരവേല്‍ക്കാന്‍ നൂറു കണക്കിനാളുകള്‍.കൂടുതൽ വാർത്തകൾ വോക്ക് മലയാളത്തിന്റെ രാവിലത്തെ വാർത്തയിൽ.
#ദിനസരികള്‍ 1004   കേരളത്തിന്റെ ഗവര്‍ണര്‍ക്ക് മനസ്സിലാകാതെ പോകുന്ന ഒരേയൊരു കാര്യം ആരുടെയെങ്കിലും പിന്നില്‍ തൂങ്ങിയും ഷൂസുനക്കിയും രാഷ്ട്രീയമായി നിയമിക്കപ്പെടുന്ന ഗവര്‍ണര്‍ എന്ന സ്ഥാനവും ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട് അധികാരത്തിലേറിയ ഒരു ജനകീയ സര്‍ക്കാറും തമ്മിലുള്ള വ്യത്യാസമെന്താണെന്നാണ്. ഇതുമനസ്സിലാക്കാതെ സംസ്ഥാനത്തിന്റെ കാര്യങ്ങളെല്ലാം തീരുമാനിക്കുന്നത് താനാണെന്ന് അദ്ദേഹം ധരിച്ചുപോയിട്ടുണ്ടെങ്കില്‍ അങ്ങനയല്ലയെന്ന് പറഞ്ഞുകൊടുക്കുകയും തിരുത്തിക്കുകയും ചെയ്യേണ്ട ഉത്തരവാദിത്തം ഈ നാട്ടിലെ ജനാധിപത്യവ്യവസ്ഥയെ മാനിക്കുന്നവര്‍ക്കുണ്ട്. ചെവിക്കു പിടിച്ച് നേരെ നടത്തേണ്ട സമയത്ത് അവരതു ചെയ്യാതിരിക്കില്ലെന്ന് നമുക്ക് പ്രത്യാശിക്കാം.എന്തായാലും...
മരട്:   ഗോള്‍ഡന്‍ കായലോരം എന്ന വമ്പന്‍ ഫ്ലാറ്റ് സമുച്ചയം നിലംപൊത്തുമ്പോള്‍ എല്ലാവരും ആകാംക്ഷയോടെ ഉറ്റുനോക്കിയത് മരട് കണ്ണാടിക്കാട് പുഴയോരത്തെ ഫ്ലാറ്റിന്റെ അയല്‍വാസിയായ കുഞ്ഞന്‍ അംഗനവാടിക്ക് എന്തു പറ്റിയെന്നറിയാനായിരുന്നു. ദേശീയ തലത്തില്‍ പോലും അങ്ങനെ ഈ ഇരുനില കെട്ടിടം ശ്രദ്ധ നേടിയിരുന്നു.എന്നാല്‍ നിയന്ത്രിത സ്ഫോടനത്തിലൂടെ നൂറിലധികം അപ്പാര്‍ട്ട്‌മെന്റുള്ള ഈ ഫ്ലാറ്റ് സമുച്ചയം ഇടിഞ്ഞുവീഴുമ്പോള്‍ ഈ അംഗനവാടിയുടെ ജനല്‍ച്ചില്ലകള്‍ ചെറുതായിട്ട് പൊട്ടിയതൊഴിച്ചാല്‍ മറ്റൊരു കേടുപാടുകളും അംഗംനവാടിക്ക് സംഭവിച്ചിട്ടില്ല. ഇതൊക്കെ വാര്‍ത്തകളിലൂടെ കേട്ടറിഞ്ഞിട്ടും അംഗനവാടിയുടെ...
കൊച്ചി:   അന്യായമായി പിരിച്ചുവിട്ട മൂത്തൂറ്റ് ഫിനാന്‍സ് ജീവനക്കാരെ തിരിച്ചെടുക്കാന്‍ മാനേജ്മെന്റ് ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്നാവശ്യപ്പെട്ടുകൊണ്ട് സംയുക്ത തൊഴിലാളി സമിതിയുടെ നേതൃത്വത്തില്‍ ഐകൃദാര്‍ഢ്യ മാര്‍ച്ച് നടത്തി.ഇന്നലെ ഹെെക്കോടതി ജങ്ഷനില്‍ നിന്ന് രാവിലെ 10.30 ഓടുകൂടി ആരംഭിച്ച മാര്‍ച്ച് എറണാകുളത്തെ മുത്തൂറ്റ് ഹെഡ് ഓഫീസിന് മുമ്പിലാണ് അവസാനിച്ചത്. സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദനാണ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തത്. സമിതിയുടെ ജില്ലാ ചെയര്‍മാന്‍ കെ കെ ഇബ്രാഹിംകുട്ടി അധ്യക്ഷനായി.യൂണിയന്‍ പ്രവര്‍ത്തനത്തെ പൂര്‍ണമായും ഇല്ലാതാക്കാനുള്ള നടപടിയാണ്...