Sat. Apr 27th, 2024
തിരുവനന്തപുരം:

മുന്നോക്കത്തിലെ പിന്നോക്കക്കാർക്കുള്ള സംവരണ മാനദണ്ഡങ്ങൾ നിശ്ചയിക്കാൻ നിയോഗിച്ച കമ്മീഷൻ ശുപാർശകൾ മന്ത്രിസഭ അംഗീകരിച്ചു. നിയമവകുപ്പിന്‍റെ ഭേദഗതികളോടെയാണ് ശുപാർശകൾ അംഗീകരിച്ചത്.  വാര്‍ഷിക വരുമാനം നാലു ലക്ഷം രൂപയില്‍ കവിയാത്തവരായ എല്ലാവര്‍ക്കും സംവരണത്തിന്‍റെ ആനുകൂല്യമുണ്ടാകും. സംസ്ഥാനത്തെ ന്യൂനപക്ഷ സ്ഥാപനങ്ങളൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 10 ശതമാനം സംവരണം ഏർപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.  പൊതുവിദ്യാഭ്യാസ വകുപ്പും ഉന്നതവിദ്യാഭ്യാസ വകുപ്പും ഇക്കാര്യം പരിശോധിച്ച് ഉത്തരവ് പുറപ്പെടുവിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ജസ്റ്റിസ് കെ ശ്രീധരന്‍ നായര്‍ കമ്മിഷനാണ് മാനദണ്ഡങ്ങള്‍ ശുപാര്‍ശ ചെയ്തത്.