രമ്യ കൃഷണന്‍ ( Screengrab, Copyrights: SocialNews.XYZ)
Reading Time: < 1 minute

കൊച്ചി

മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ പുതിയ വെബ്സീരിസ് ക്വീനിന് മികച്ച സ്വീകാര്യത. മണിക്കൂറുകള്‍ക്കുള്ളില്‍ യൂട്യൂബ് ട്രെന്‍ഡിങില്‍ ഇടംപിടിച്ചരിക്കുകയാണ് ട്രെയിലര്‍. സീരീസില്‍ ജയലളിതയാകുന്നത് രമ്യാ കൃഷ്ണനും എം.ജി ആറാകുന്നത് മലയാളനടന്‍ ഇന്ദ്രജിത്ത് സുകുമാരനുമാണ്.
ഗൗതം വസുദേവ് മേനോനും പ്രസാദ് മുരുകേശനും ചേര്‍ന്നാണ് സംവിധാനം ചെയ്യുന്നത്. സീരിസില്‍ നടി അനിഘയും അഞ്ജന ജയപ്രകാശും ജയലളിതയുടെ ബാല്യകൗമാരകാലങ്ങള്‍ അവതരിപ്പിക്കുന്നു. രേഷ്മ ഗട്ടലയുടേതാണ് തിരക്കഥ. എം എക്സ് പ്ലെയര്‍ ആണ് നിര്‍മാണം.

തമിഴ് ജനത അമ്മയെന്ന് സ്നേഹത്തോടെ വിളിക്കുന്ന ജയലളിതയുടെ ബാല്യകാലം, സ്കൂള്‍ ജീവിതം, കൗമാരം, സിനിമയിലേക്കുള്ള ചുവടുവെയ്പ്പ്. രാഷ്ട്രീയ അരങ്ങേറ്റം, എംജി ആറിന്‍റെ മരണശേഷം ആ സ്ഥാനം ഏറ്റെടുക്കല്‍ തുടങ്ങി എല്ലാ തലങ്ങളും സിനിമയില്‍ പറയുന്നു.

Advertisement