Sat. Apr 27th, 2024
ലണ്ടന്‍:

കാണാതായ കാറിന്റെ ചാവി തപ്പുന്നതിനടയിലാണ് ലണ്ടന്‍ നിവാസി കെവിന്റെ കയ്യിൽ, താൻ വാങ്ങിയ പഴയൊരു നോക്കിയ 3310 മോഡല്‍ ഫോണ്‍ കിട്ടിയത്. ഏതോ ഒരു മാനസികാവസ്ഥയിൽ അതിനെ ഓണാക്കാൻ ശ്രമിച്ച യുവാവ് ഞെട്ടിപ്പോയി. പഴഞ്ചൻ ഫോൺ ഓണാവുകയും ചാർജ് 70 ശതമാനമെന്ന് കാണിക്കുക കൂടി ചെയ്തു. കുറയെ വർഷങ്ങളായി ഉപയോഗിക്കാതെ, അലമാരയുടെ ഒരു വശത്തു കിടക്കുന്നിരുന്ന ഫോൺ ആയിരുന്നു അത്.

കാലങ്ങളായി ഉപയോഗിക്കാതെ കിടക്കുകയായിരുന്ന ഫോണിന്റെ ചാർജർപ്പോലും ഇപ്പോൾ എവിടെയാണെന്ന് അറിയില്ലെന്നും കെവിന്‍ പറയുന്നു.

2000ലാണ് നോക്കിയ 3310 മോഡൽ വിപണിയിൽ എത്തുന്നത്. പൊതുജനം മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് തുടങ്ങിയ സമയത്തെ മോഡലുകളിലൊന്നാണിത്. നോക്കിയയുടെ ഏറ്റവും വിജയകരമായ കീ പാഡ് മോഡലായിരുന്നു ഈ ഫോണെന്നും വാദിച്ചവരുണ്ടായിരുന്നു. വമ്പിച്ച ജനപ്രീതിയെത്തുടർന്ന്, നോക്കിയ വീണ്ടും 3310മോഡൽ പുറത്തിറക്കിയിരുന്നു

സ്മാർട്ട് ഫോണുകളുടെ ഈ കാലഘട്ടത്തിലും പല പല ഗുണങ്ങളെ പ്രകടിപ്പിച്ചു കൊണ്ട് കീ പാഡ് ഫോണുകൾ വാർത്തയാവുകയാണ്.

നോക്കിയ ഫോണിനെ വിഷയമാക്കി നിർമിച്ച വിവിധ ട്രോളുകൾ

Leave a Reply

Your email address will not be published. Required fields are marked *