Wed. Apr 24th, 2024

 

ചാലക്കുടി :

കൊച്ചിയിലെ നൗഷാദിനു പിന്നാലെ ദുരിത ബാധിതര്‍ക്ക് സഹായ ഹസ്തവുമായി ഒരു ചാലക്കുടിക്കാരന്‍. ടൗണിലെ മാര്‍ക്കറ്റില്‍ പ്രവര്‍ത്തിക്കുന്ന ആന്റോ ഫാഷന്‍ വെയര്‍ ഉടമ ആന്റോയാണ് നൗഷാദ് ചെയ്തതുപോലെ ദുരിത ബാധിതര്‍ക്കായി വസ്ത്രങ്ങള്‍ ദാനമായി നല്‍കിയത്. പ്രളയബാധിതര്‍ക്കു നല്‍കാനായി തന്റെ ചെറിയ കടയിലുണ്ടായിരുന്ന പുത്തന്‍ വസ്ത്രങ്ങളില്‍ നല്ലൊരു പങ്കും ആന്റോ ദാനമായി നല്‍കുകയായിരുന്നു.

ദുരിതബാധിതര്‍ക്കു വേണ്ടി അവശ്യ സാധനങ്ങള്‍ ശേഖരിക്കാനെത്തിയ ഡി.വൈ.എഫ്.ഐ. ചാലക്കുടി ബ്ലോക്ക് കമ്മറ്റിയില്‍ നിന്നുള്ള സംഘത്തിനാണ് ആന്റോ വസ്ത്രങ്ങള്‍ നല്‍കിയത്. ചാലക്കുടിയിലെ നാട്ടുകാരും വിവിധ സോഷ്യല്‍മീഡിയ ഗ്രൂപ്പുകളും പങ്കുവെച്ചതോടെയാണ് ആന്റോയുടെ നന്മയും ചര്‍ച്ചയായത്.

പ്രളയ ദുരന്തത്തില്‍ പെട്ട് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കായി കൊച്ചിയിലെ നൗഷാദ് തന്റെ കടയില്‍ വില്‍ക്കാന്‍ വെച്ചിരുന്ന പുതു വസ്ത്രങ്ങള്‍ വാരി നല്‍കിയത് കഴിഞ്ഞ ദിവസം വലിയ വാര്‍ത്തയായിരുന്നു. ദുരിതാശ്വാസ ക്യാംപുകളിലേക്ക് കെട്ടുകണക്കിന് പുതു വസ്ത്രങ്ങള്‍ നല്‍കിയ നൗഷാദിനെ മുഖ്യമന്ത്രിയും സിനിമാതാരങ്ങളും ഉള്‍പ്പെടെയുള്ളവര്‍ അഭിനന്ദിച്ചിരുന്നു.

ആന്റോയെക്കുറിച്ചറിഞ്ഞതോടെ സോഷ്യല്‍ മീഡിയയില്‍ ആന്റോയ്ക്കും ഇപ്പോള്‍ അഭിനന്ദന പ്രവാഹമാണ്.

Leave a Reply

Your email address will not be published. Required fields are marked *