Fri. Apr 26th, 2024
കൊച്ചി:

 

മദ്യലഹരിയിൽ കാറോടിച്ച് മാധ്യമപ്രവർത്തകനായ കെ.എം. ബഷീറിന്റെ മരണത്തിനിടയാക്കിയ സംഭവത്തിൽ പ്രതിയായ ഐ.എ.എസ്. ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം അനുവദിച്ചതിനെതിരെ സർക്കാർ നൽകിയ ഹരജി ഹൈക്കോടതി തള്ളി. ശ്രീറാമിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട കാര്യമില്ലെന്നും, കേസ് അന്വേഷണത്തിൽ പാളിച്ചകളുണ്ടായെന്നും കോടതി അഭിപ്രായപ്പെട്ടു. ശ്രീറാമിന് തിരുവനന്തപുരം ജുഡീഷ്യൽ മജിസ്ട്രേറ്റ് മൂന്നാം കോടതി അനുവദിച്ച ജാമ്യത്തിനെതിരെയാണ് സംസ്ഥാനസർക്കാർ ഹൈക്കോടതിയിൽ ഹരജി നൽകിയത്.

ശ്രീറാം മദ്യപിച്ചിരുന്നതായി സാക്ഷിമൊഴി മാത്രമേയുള്ളു. അതിന്റെ മാത്രം അടിസ്ഥാനത്തില്‍ കേസെടുക്കാനാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. രക്തത്തില്‍ മദ്യത്തിന്റെ അംശം രേഖാമൂലം തെളിയിക്കാനായില്ല. അതിനാല്‍ ശ്രീറാമിനെതിരെ ചുമത്തിയ ഐ.പി.സി. 304 നിലനില്‍ക്കില്ലെന്നും കോടതി പറഞ്ഞു. ഒരുമണിക്കൂര്‍ പ്രതിയെ കസ്റ്റഡിയില്‍ കിട്ടിയിട്ടും നടപടികള്‍ എടുത്തിട്ടില്ലെന്നും കോടതി വിമര്‍ശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *