Sat. Apr 20th, 2024
കൊ​ച്ചി:

വാ​ഹ​നാ​പ​ക​ട​ക്കേ​സി​ലെ പ്ര​തി​യാ​യ ഐ​.എ​.എ​സ്. ഉ​ദ്യോ​ഗ​സ്ഥ​ൻ ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​നെ​തി​രേ തെ​ളി​വു ശേ​ഖ​രി​ക്കു​ന്ന​തി​ൽ വീ​ഴ്ച​വ​രു​ത്തി​യ പോ​ലീ​സി​നെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ഹൈ​ക്കോ​ട​തി. ശ്രീ​റാ​മി​ന് ജാ​മ്യം ന​ൽ​കി​യ മ​ജി​സ്ട്രേ​റ്റ് കോ​ട​തി വി​ധി റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സ​ർ​ക്കാ​ർ സ​മ​ർ​പ്പി​ച്ച അ​പ്പീ​ലി​ലാ​ണ് വി​മ​ർ​ശ​നം.

ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ചിരുന്നോ എന്നറിയാൻ പരിശോധ നടത്തേണ്ടത് പൊലീസിന്റെ ഉത്തരവാദിത്തമാണ്. എന്തുകൊണ്ട് പൊലീസ് നടപടികൾ പൂർത്തിയാക്കിയില്ല?. മദ്യപിച്ച് വാഹനമോടിക്കുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങൾ എന്തുകൊണ്ടാണ് പാലിക്കാതിരുന്നത്. ശ്രീറാമിനെ ആശുപത്രിയിൽ എത്തിച്ച പൊലീസ് എന്തുകൊണ്ട് രക്തസാംപിള്‍ എടുത്തില്ലെന്നും കോടതി ചോദിച്ചു.ഗവർണർ ഉൾപ്പെടെ പോകുന്ന റോഡില്‍ എന്തുകൊണ്ടാണ് സി.സി.ടി.വി ഇല്ലാത്തതെന്നും കോ​ട​തി ചോദിച്ചു.

അ​പ​ക​ട​ശേ​ഷം ശ്രീ​റാ​മി​നെ വൈ​ദ്യ​പ​രി​ശോ​ധ​ന ന​ട​ത്തി തെ​ളി​വ് ശേ​ഖ​രി​ക്കാ​ത്ത​തി​ന് പോ​ലീ​സി​ന് ന്യാ​യീ​ക​ര​ണ​മി​ല്ലെ​ന്ന് കോ​ട​തി വിമർശിച്ചു. തെ​ളി​വ് ന​ശി​പ്പി​ക്കാ​നു​ള്ള ശ്ര​മം എ​ന്തു​കൊ​ണ്ട് ത​ട​ഞ്ഞി​ല്ലെ​ന്നും ശ്രീ​റാ​മി​നെ​തി​രാ​യ തെ​ളി​വു​ക​ൾ അ​യാ​ൾ ത​ന്നെ കൊ​ണ്ടു​വ​രു​മെ​ന്നാ​ണോ പോ​ലീ​സ് ക​രു​തി​യി​രി​ക്കു​ന്ന​തെ​ന്നും ഹൈ​ക്കോ​ട​തി ചോ​ദി​ച്ചു.

ശ്രീറാമിനെ ആശുപത്രിയിൽ എത്തിച്ച പൊലീസ് എന്തുകൊണ്ട് രക്തസാംപിള്‍ എടുത്തില്ലെന്ന് ആരാഞ്ഞപ്പോൾ ശ്രീറാമിന് പരുക്കേറ്റിരുന്നുവെന്നായിരുന്നു സർക്കാരിന്റെ വിശദീകരണം. ശ്രീറാം വെങ്കിട്ടരാമൻ സർക്കാരിനെ പറ്റിച്ചുവെന്നും തെറ്റായ വിവരങ്ങൾ നൽകിയെന്നും സർക്കാർ വ്യക്തമാക്കി.

വാഹനാപകടവുമായി ബന്ധപ്പെട്ട് ഐ.എ.എസ്. ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെതിരേ നടക്കുന്ന അന്വേഷണത്തിൽ വെള്ളം ചേർക്കാൻ ആരെയും അനുവദിക്കില്ലെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളോട് പറഞ്ഞത്. മന്ത്രിസഭായോഗ തീരുമാനങ്ങൾ വിശദീകരിച്ച് നടത്തിയ വാർത്താ സമ്മേളനത്തിനിടെയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

“കേസിൽ പോലീസിന് വീഴ്ച സംഭവിച്ചോ എന്നത് ഉൾപ്പടെയുള്ള കാര്യങ്ങൾ അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഇവർ എല്ലാ വശങ്ങളും പരിശോധിക്കും. ഇതിന്‍റെ അടിസ്ഥാനത്തിൽ തുടർ നടപടികളുണ്ടാകും. സംഭവത്തിൽ കൃത്യമായ അന്വേഷണം നടക്കും. ഇക്കാര്യത്തിൽ ആരും ആശങ്കപ്പെടേണ്ട സാഹചര്യമില്ല. അപകടം നടന്നയുടൻ ശ്രീറാമിന്‍റെ രക്തപരിശോധന നടത്തുന്നതിൽ വീഴ്ച വരുത്തിയ എസ്.ഐ യെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിട്ടുണ്ട്. ശ്രീറാം മദ്യപിച്ച് അമിതവേഗത്തിൽ വാഹനമോടിച്ചുവെന്നത് പൊതുസമൂഹത്തിന് ബോധ്യമായ കാര്യമാണ്. മദ്യപിച്ചിരുന്നില്ല എന്ന് പറയുന്നത് ശ്രീറാം മാത്രമാണ്. അത് സമ്മതിച്ചാൽ പോലും അമിതവേഗത്തിൽ വാഹനമോടിക്കരുതെന്ന് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്‍റെ നിയമപരിജ്ഞാനമുള്ള അയാൾക്ക് അറിയില്ലായിരുന്നോ,” എന്നും മുഖ്യമന്ത്രി ചോദിച്ചു.

അതേ സമയം ശ്രീറാം വെങ്കിട്ടരാമൻ അപകടത്തിനു മുൻപു മദ്യപിച്ചിരുന്നതായി മൊഴിയുണ്ടെങ്കിലും രാത്രിയിലെ മദ്യപാന പാർട്ടിയെക്കുറിച്ചു പൊലീസ് അന്വേഷണമില്ല. കവടിയാറിലെ സിവിൽ സർവീസസ് ഓഫിസേഴ്സ് ഇൻസ്റ്റിറ്റ്യൂട്ട് എന്ന സ്ഥാപനത്തിലായിരുന്നു അപകടം ഉണ്ടാകുന്നതിനു മുൻപു 3 ദിവസം ശ്രീറാം താമസിച്ചിരുന്നതെന്നു പൊലീസ് സ്ഥിരീകരിച്ചു.

അപകട ദിവസം രാത്രി 12ന് അവിടെ നിന്നു ഇറങ്ങുന്നതായി നിരീക്ഷണ ക്യാമറ ദൃശ്യത്തിൽ കണ്ടെത്തി. എന്നാൽ അവിടെ ശ്രീറാം താമസിച്ച മുറി പരിശോധിക്കാനോ മദ്യ കുപ്പികളും മറ്റും ഉണ്ടായിരുന്നോ എന്നു കണ്ടെത്താനോ പൊലീസ് തയാറായില്ല. ആ മുറി പൂട്ടി മുദ്രവച്ചു എന്നാണ് ഉന്നത ഉദ്യോഗസ്ഥർ പറയുന്നത്. അപകട സമയം ശ്രീറാമിനൊപ്പം ഉണ്ടായിരുന്ന യുവതിയുടെ വിശദാശംവും ഇവർ തമ്മിലുള്ള ബന്ധവും അന്വേഷണ പരിധിയിൽ വന്നേക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *