Thu. Mar 28th, 2024
കൊച്ചി:

ബിബിന്‍ ജോര്‍ജ് നായക വേഷത്തിലെത്തുന്ന ചിത്രമായ മാര്‍ഗ്ഗം കളിയുടെ പുതിയ സ്റ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി.കുട്ടനാടന്‍ മാര്‍പ്പാപ്പയ്ക്ക് ശേഷം ശ്രീജിത്ത് വിജയന്‍ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് മാര്‍ഗ്ഗംകളി. മന്ത്ര ഫിലിംസിന്റെ ബാനറില്‍ ഷൈന്‍ അഗസ്റ്റിന്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ നമിത പ്രമോദാണ് നായിക.

ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് ശശാങ്കന്‍ ആണ്. സംഭാഷണം ബിബിന്‍ ആണ്. അരവിന്ദ് കൃഷ്ണ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംഗീതം ഗോപി സുന്ദര്‍ ആണ്.ബൈജു, സുരഭി സന്തോഷ്, സൗമ്യാമേനോന്‍,സിദ്ദിഖ്, ശാന്തി കൃഷ്ണ,ധര്‍മ്മജന്‍ ബൊള്‍ഗാട്ടി, ഹരീഷ് കണാരന്‍, ബിന്ദു പണിക്കര്‍, ബിനു തൃക്കാക്കര എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍

Leave a Reply

Your email address will not be published. Required fields are marked *