Fri. Mar 29th, 2024
മുംബൈ:

ബി.എസ്.എന്‍.എല്‍ ന്റെ ഏറ്റവും പുതിയ പ്രീ പെയ്ഡ് ഓഫറുകള്‍ പുറത്തിറക്കി .സ്റ്റാര്‍ മെമ്പര്‍ ഷിപ്പ് ഓഫറുകളാണ് ഇപ്പോള്‍ ബി.എസ്.എന്‍.എല്‍ പുറത്തിറക്കിയിരിക്കുന്നത് .ഈ ഓഫറുകള്‍ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത് 498 രൂപയുടെ റീച്ചാര്‍ജുകളിലാണ് . 30 ജിബിയുടെ ഡാറ്റയും കൂടാതെ അണ്‍ലിമിറ്റഡ് വോയിസ് കോളിംഗ് ,1000 എസ്.എം.എസ്. എന്നിവയും് ലഭിക്കും.എന്നാല്‍ ഈ ആനുകൂല്യങ്ങള്‍ 1 മാസത്തെ വാലിഡിറ്റിയിലാണ് ലഭ്യമാകുന്നത് .

എന്നാല്‍ സ്റ്റാര്‍ മെമ്പര്‍ ഷിപ്പ് വാലിഡിറ്റി ഉപഭോതാക്കള്‍ക്ക് ലഭ്യമാകുന്നത് 1 വര്‍ഷത്തേക്കാണ് .ഈ മെമ്പര്‍ഷിപ്പുകള്‍ എടുത്തവര്‍ക്ക് 1 വര്‍ഷത്തേക്ക് മറ്റു റീച്ചാര്‍ജുകള്‍ ചെയ്യുമ്പോള്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതാണ് .ഉദാഹരണത്തിന് സ്റ്റാര്‍ മെമ്പര്‍ ഷിപ്പ് നിങ്ങള്‍ എടുത്തിട്ടുണ്ടെങ്കില്‍ നിങ്ങള്‍ 447 രൂപയുടെ റീച്ചാര്‍ജ്ജ് ഓഫറുകള്‍ നിങ്ങള്‍ക്ക് 407 രൂപയ്ക്ക് ലഭിക്കുന്നതാണ് .കൂടാതെ 97 രൂപയുടെ ഓഫറുകള്‍ 76 രൂപയ്ക്ക് ലഭിക്കുന്നു .അങ്ങനെ റീച്ചാര്‍ജുകളില്‍ കുറഞ്ഞ ചിലവില്‍ ഇതിലൂടെ ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *