Thu. Apr 25th, 2024
ന്യൂഡൽഹി:

 

ദേശത്തെ സാധാരണ ജനങ്ങൾക്കായി നടപ്പിലാക്കിയ വിമാനയാത്രയായ, ഉഡാൻ പദ്ധതിയനുസരിച്ച്, എട്ട് യാത്രാറൂട്ടുകൾ കൂടെ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചുവെന്ന് ന്യൂസ് ഏജൻസിയായ എ.എൻ.ഐ.റിപ്പോർട്ടു ചെയ്തു. ഇതിൽ രണ്ടെണ്ണം വടക്കുകിഴക്കൻ ഭാഗത്തേക്കാണ്. ഇതോടെ ഉഡാന്റെ മൊത്തം സർവീസുകളുടെ എണ്ണം 194 ആയെന്ന് ഒരു ഔദ്യോഗികക്കുറിപ്പിൽ പറയുന്നു.

മൈസൂർ – ഹൈദരാബാദ്, ഹൈദരാബാദ് – മൈസൂർ, മൈസൂർ – ഗോവ, ഗോവ – മൈസൂർ, മൈസൂർ – കൊച്ചി, കൊച്ചി – മൈസൂർ, കൊൽക്കത്ത – ഷില്ലോങ്, ഷില്ലോങ് – കൊൽക്കത്ത എന്നിവയാണ് പുതിയ യാത്രാമാർഗ്ഗങ്ങൾ.

ഷില്ലോങ് – കൊൽക്കത്ത റൂട്ടിൽ ഇൻഡിഗോയും, മറ്റു റൂട്ടുകളിൽ അലയൻസ് എയറും സർവീസ് നടത്തും.

Leave a Reply

Your email address will not be published. Required fields are marked *