Sat. Apr 20th, 2024
മുംബൈ:

 

ആരാണ് ഭക്ഷണം തരുന്നത് എന്ന ചോദ്യത്തിന്, ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടി എഴുതിയ ഉത്തരമാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളിൽ നിറയുന്നത്. പരിസ്ഥിതി ശാസ്ത്രവുമായി ബന്ധപ്പെട്ട ചോദ്യത്തിനാണ് ഒന്നാം ക്ലാസ്സുകാരന്‍ ആരെയും ചിരിപ്പിച്ച്‌ ചിന്തിപ്പിക്കുന്ന ഉത്തരം എഴുതി വെച്ചത്.

ഭക്ഷണം വരുന്നത്, വൃക്ഷങ്ങൾ, മൃഗങ്ങൾ, സ്വിഗ്ഗി, സൊമാറ്റോ, ഫുഡ്‌പാൻഡ ഇവയില്‍ നിന്നുമാണെന്നാണ് കുട്ടി ഉത്തരമായി എഴുതിയത്. ഒന്നാംക്ലാസ്സുകാരന്‍ നല്‍കിയ മറുപടിയെന്ന നിലയില്‍ ട്വിറ്ററില്‍ ഇട്ട ചിത്രം കുറഞ്ഞ സമയത്തിനുള്ളില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടു കഴിഞ്ഞു.

ഇത് ട്വിറ്ററിൽ ഇട്ട ആൾക്ക് സ്വിഗ്ഗി മറുപടിയും നൽകി.

തന്റെ ബന്ധുവായ കുട്ടിയാണ് ഇത്തരമൊരു ഉത്തരമെഴുതിയത് എന്ന് ട്വിറ്ററിൽ അറിയിച്ച ആൾക്ക് സൊമാറ്റോയും മറുപടി നൽകി.

Leave a Reply

Your email address will not be published. Required fields are marked *