Fri. Apr 26th, 2024
ഇറാന്‍:

രാജ്യാന്തര സമുദ്ര നിയമം ലംഘിച്ചെന്ന് ആരോപിച്ച് ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പല്‍ ഇന്ത്യക്കാരും ഉണ്ടെന്ന് റിപ്പോര്‍ട്ട് .എണ്ണ കപ്പിലെ 23 ജീവനക്കാരില്‍ 18 പേരും ഇന്ത്യക്കാരാണ് എന്നാല്‍ മലയാളികള്‍ ഉണ്ടോ എന്നത് വ്യക്തമല്ല.സൗദി അറേബ്യയിലേക്ക് പോവുകയായിരുന്നു സ്റ്റെനാ ഇംപേരോ കപ്പലാണ് ഇറാന്‍ കണ്ടുകിട്ടിയത്.ശനിയാഴ്ചയാണ് ഹോര്‍മുസ് കടലിടുക്കില്‍ ബ്രിട്ടീഷ് കപ്പല്‍ പിടിച്ചെടുത്തതായി ഇറാന്‍ വ്യക്തമാക്കിയത് .

കപ്പലിലെ ജീവനക്കാരില്‍ ഇന്ത്യക്കാര്‍ക്ക് പുറമേ റഷ്യ, ലാത്വിയ, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരും ഉണ്ട് .ജീവനക്കാരില്‍ ആര്‍ക്കും പരിക്കില്ല.ഹോര്‍മോസ്ഗന്‍ തുറമുഖത്തിന്റെ അപേക്ഷപ്രകാരമാണ് കപ്പല്‍ കണ്ടുകെട്ടിയതെന്ന് ഇറാന്‍സൈന്യമായ റവല്യൂഷണറി ഗാര്‍ഡ് ഔദ്യോഗിക വെബ്സൈറ്റായ സെപാന്യൂസില്‍ വ്യക്തമാക്കിയത്. ബ്രിട്ടന്‍ പതാക ഘടിപ്പിച്ച സ്വീഡന്‍ ഉടമസ്ഥതതയിലുള്ള കപ്പലാണിത്. കപ്പല്‍ തീരത്ത് അടിപ്പിച്ച് ഹോര്‍മോസ്ഗന്‍ തുറമുഖ അധികാരികള്‍ക്ക് കൈമാറിയെന്നും സംഭവത്തില്‍ അന്വേഷണം തുടങ്ങിയെന്നും റവല്യൂഷണറി ഗാര്‍ഡ് പറഞ്ഞു.

അജ്ഞാത ബോട്ടുകളും ഒരു ഹെലികോപ്റ്ററും കപ്പലിനു സമീപം എത്തിയ ശേഷമാണ് കപ്പല്‍ പെട്ടെന്ന് ഗതി മാറി സഞ്ചരിക്കാന്‍ തുടങ്ങിയതെന്ന് ഉടമകള്‍ അറിയിച്ചു. എല്ലാ രാജ്യാന്തര നിയമങ്ങളും പാലിച്ചാണ് കപ്പല്‍ പ്രവര്‍ത്തിക്കുന്നത് സര്‍ക്കാരുമായി ബന്ധപ്പെട്ട് വരികയാണെന്നും അവര്‍ വ്യക്തമാക്കി .

ഒരു ലൈബീരിയന്‍ എണ്ണ കപ്പലും ഇറാന്‍ പിടിച്ചെടുത്തതായി ബ്രിട്ടന്‍ ആരോപിച്ചു രണ്ടുമാസത്തിനുള്ളില്‍ രണ്ടാംതവണയാണ് ബ്രിട്ടന്റെ എണ്ണക്കപ്പല്‍ പിടിച്ചെടുക്കാന്‍ ഇറാന്‍ ശ്രമിക്കുന്നത്. ഇത്തരം നടപടികള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് ബ്രിട്ടന്‍ പ്രതികരിച്ചു.

ഉപരോധം ലംഘിച്ച് സിറിയയിലേക്ക് എണ്ണ കൊണ്ടുപോയ ഇറാന്റെ എണ്ണക്കപ്പല്‍ ബ്രിട്ടന്‍ പിടികൂടിയിരുന്നു. ഈ കപ്പല്‍ 30 ദിവസം കൂടി തടങ്കലില്‍ വെക്കാന്‍ ജിബ്രാള്‍ട്ടര്‍ സുപ്രീംകോടതി ഉത്തരവിട്ടതിന് തൊട്ടുപിന്നാലെയാണ് ബ്രിട്ടന്റെ എണ്ണക്കപ്പല്‍ ഇറാന്‍ പിടിച്ചെടുത്തതെന്ന് റിപ്പോര്‍ട്ട്

അതിനിടെ, വ്യാഴാഴ്ച ഹോര്‍മുസ് കടലിടുക്കിന്റെ പ്രവേശനമേഖലയില്‍ തങ്ങളുടെ സൈനിക കപ്പലിനു ഭീഷണിയുയര്‍ത്തിയ ഇറാന്റെ ഡ്രോണ്‍ തകര്‍ത്തതായി യു.എസ്. അവകാശപ്പെട്ടു.എന്നാല്‍, യു.എസിന്റെ പ്രസ്താവന അടിസ്ഥാനരഹിതമാണെന്നും തങ്ങള്‍ക്ക് ഡ്രോണ്‍ നഷ്ടമായിട്ടില്ലെന്നും ഇറാന്‍ പ്രതികരിച്ചു.

ജൂണില്‍ ഹോര്‍മുസ് കടലിടുക്കില്‍ യു.എസിന്റെ ഡ്രോണ്‍ ഇറാന്‍ വെടിവെച്ചിട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *