Sat. Apr 27th, 2024
ഉത്തര്‍പ്രദേശ്:
മദ്ധ്യപ്രദേശ് ഗവര്‍ണ്ണറായിരുന്ന ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേലിനെ ഉത്തര്‍പ്രദേശ് ഗവര്‍ണ്ണറായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് നിയമിച്ചു. കൂടാതെ പശ്ചിമ ബംഗാള്‍, ത്രിപുര, മദ്ധ്യപ്രദേശ്, ബിഹാര്‍, നാഗാലാന്‍ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലും പുതിയ ഗവര്‍ണ്ണര്‍മാരെ നിയമിച്ചു.

ബിഹാര്‍ ഗവര്‍ണ്ണറായിരുന്ന ലാല്‍ജി ടാണ്ഡനെ മദ്ധ്യപ്രദേശ് ഗവര്‍ണ്ണറായി നിയമിച്ചു. ഫഗു ചൗഹാനാണ് ബിഹാറിന്റെ പുതിയ ഗവര്‍ണ്ണര്‍. ജഗ്ദീപ് ധാങ്കറെ പശ്ചിമ ബംഗാള്‍ ഗവര്‍ണ്ണറായും രമേശ് ബായിസിനെ ത്രിപുര ഗവര്‍ണ്ണറായും നിയമിച്ചു.

നാഗാ സമാധാന ഉദ്യമത്തിന്റെ സര്‍ക്കാര്‍ പ്രതിനിധിയായ ആര്‍ എന്‍ രവിയാണ് നാഗാലാന്‍ഡിന്റെ പുതിയ ഗവര്‍ണ്ണര്‍.

Leave a Reply

Your email address will not be published. Required fields are marked *