24 C
Kochi
Monday, September 27, 2021

Daily Archives: 15th July 2019

ആഫ്രിക്ക: എബോള ഭീഷണിയില്‍ മധ്യ ആഫ്രിക്കന്‍ രാജ്യം. കോംഗോയുടെ കിഴക്കന്‍ നഗരമായ ഗോമയിലയിലാണ് എബോള വൈറസ് കണ്ടെത്തിയത്. എബോള വൈറസ് പടരാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.എബോള ബാധിത പ്രദേശമായ ബുടെംബേയില്‍ നിന്ന് ബസില്‍ ഗോമ വന്നിറങ്ങിയ ആളിലാണ് വൈറസ് കണ്ടെത്തിയത് .ഞായറാഴ്ച പ്രാദേശിക ചികിത്സാ കേന്ദ്രത്തിലെത്തിയ ഇയാള്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. തുടര്‍ന്ന് ഇയാളെ എബോള ചികിത്സാ കേന്ദ്രത്തിലേക്ക് കൊണ്ടുപോയതായി കോംഗോ ആരോഗ്യ മന്ത്രാലയം...
ഹിമാചല്‍ പ്രദേശ്: ഹിമാചല്‍ പ്രദേശില്‍ കനത്ത മഴയെത്തുടര്‍ന്ന് ബഹുനില കെട്ടിടം തകര്‍ന്നു വീണ് 7 മരണം. ഷിംലയില്‍ നിന്ന് 45 കിലോമീറ്റര്‍ അകലെയുളള സോളനില്‍ ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. ഈ പ്രദേശത്തുണ്ടായ ശക്തമായ മഴയെ തുടര്‍ന്ന് റെസ്റ്റോറന്റ് സ്ഥാപിച്ചിരുന്ന കെട്ടിടം ഇടിഞ്ഞുവീഴുകയായിരുന്നു. ആറ് കരസേനാംഗങ്ങളും റെസ്റ്റോറന്റ് ഉടമയുടെ ഭാര്യയുമാണ് മരിച്ചത്. ഏഴ് പേര്‍ അവശിഷ്ടങ്ങളില്‍ കുടുങ്ങുകന്നതായി റിപ്പോര്‍ട്ട്. സൈനികരുള്‍പ്പടെ നിരവധിപേര്‍ക്ക് പരിക്കേറ്റു.17 സൈനികരുള്‍പ്പടെ 28 പേരെ സംഭവസ്ഥലകത്ത് നിന്നു രക്ഷപ്പെടുത്തി...
മുംബൈ: ടി .വി ചാനല്‍ അവതാരികയ്ക്ക് അശ്ലീല സന്ദേശങ്ങളയച്ച 40കാരന്‍ അറസ്റ്റിലായി. മുംബയിലെ പ്രമുഖ ചാനലിലെ അവതാരികയാണ് പരാതിക്കാരി. ബംഗാള്‍ സ്വദേശി അതനു രവീന്ദ്ര കുമാര്‍ (40) ആണ് പിടിയിലായത്. ഫെയ്സ്ബുക്കിലൂടെ നിരന്തരം അശ്ലീല സന്ദേശങ്ങള്‍ അയച്ചതിനെ തുടര്‍ന്ന് ഇയാളെ അവതാരിക ബ്ലോക് ചെയ്തെങ്കിലും മൂന്നു പ്രൊഫൈലുകള്‍ കൂടി ആരംഭിച്ച്‌ സന്ദേശങ്ങള്‍ അയക്കുന്നത് ഇയാള്‍ തുടരുകയായിരുന്നു. ‌അവതാരിക ഇക്കാര്യം ഭര്‍ത്താവിനെ അറിയിച്ചതിനെ തുടര്‍ന്ന് യുവാവിനെ ശാസിച്ചെങ്കിലും പിന്‍മാറിയില്ല. ഇതോടെ പൊലീസിന്...
മുംബൈ:കാഴ്ചശേഷി ഇല്ലാത്തവർക്ക് ഇന്ത്യൻ കറൻസി തിരിച്ചറിയാനുള്ള ആപ്പ് ഉടൻ പുറത്തിറക്കും. നിലവില്‍ ലഭ്യമായുള്ള 10, 20, 50, 100, 200, 500, 2000 തുടങ്ങിയ നോട്ടുകള്‍ തിരിച്ചറിയാന്‍ സഹായിക്കുന്ന ആപ്ലിക്കേഷന്‍ തയ്യാറാക്കാനാണ് റിസേർവ് ബാങ്കിന്റെ നീക്കം.ഇതിനായി ടെക് കമ്ബനികളില്‍ നിന്ന് റിസര്‍വ് ബാങ്ക് താല്‍പര്യപത്രം ക്ഷണിച്ചു. മഹാത്മാ ഗാന്ധി സീരിസിലുളളതും പുതിയ മഹാത്മ ഗാന്ധി സീരീസിലുളളതുമായ കറന്‍സി നോട്ടുകള്‍ മൊബൈല്‍ ക്യാമറയ്ക്ക് മുന്നില്‍ പിടിച്ചാല്‍ ഓഡിയോ നോട്ടിഫിക്കേഷനായി വ്യക്തികള്‍ക്ക്...
ധ്യാന്‍ ശ്രീനിവാസന്‍ നായക വേഷത്തില്‍ എത്തുന്ന ചിത്രം "സച്ചിന്‍" ജൂലൈ 19ന് പ്രദര്‍ശനത്തിന് എത്തും . സന്തോഷ്‌ നായര്‍ സംവിധാനം ചെയുന്ന ചിത്രത്തില്‍ മണിയന്‍പിള്ള രാജു, ഹരീഷ് കണാരന്‍, രമേശ്‌ പിഷാരടി, രഞ്ജി പണിക്കര്‍, സേതു ലക്ഷ്മി തുടങ്ങിയവര്‍ പ്രധാന വേഷത്തില്‍ എത്തുന്നു . എസ് എല്‍ പുരം ജയസുര്യ യാണ് ചിത്രത്തിലെ കഥ ഒരുക്കിയിരിക്കുന്നത് . ചിത്രത്തിന്റെ സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാനാണ്
ഡൽഹി:ഓഫീസിൽ ആവശ്യത്തിനായുള്ള കമ്പ്യൂട്ടർ, മൊബൈൽ ഫോൺ , ഇന്റർനെറ്റ് എന്നിവയിൽ കൂടെ സർക്കാർ ഉദ്യോഗസ്ഥർ സ്വകാര്യമായ സാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കരുതെന്ന് കർശന നിർദ്ദേശം. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് ഉത്തരവ് പുറത്തു വിട്ടത്. രഹസ്യ് സ്വഭാവമുള്ള വെബ്സൈറ്റുകളിൽ കേറരുതെന്നും നിർദേശമുണ്ട്.ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ 24 പേജുള്ള കുറിപ്പില്‍ ഉദ്യോഗസ്ഥര്‍, കരാര്‍ ജീവനക്കാര്‍ തുടങ്ങി ആരുംതന്നെ ഔദ്യോഗികവിവരങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെയ്ക്കരുതെന്നും പറയുന്നു. സുരക്ഷാവീഴ്ച പ്രതിരോധിക്കാനും സര്‍ക്കാരിന്റെ വിവരങ്ങള്‍ ചോരുന്നില്ലെന്ന് ഉറപ്പാക്കാനുമാണ് നടപടി.സര്‍ക്കാര്‍ വെബ്‌സൈറ്റുകളില്‍ നുഴഞ്ഞുകയറി...
തിരുവനന്തപുരം:അന്തരിച്ച ഛായാഗ്രാഹകന്‍ എം.ജെ. രാധാകൃഷ്ണന് മരണാനന്തര ബഹുമതി ആയെങ്കിലും ജെ. സി. ദാനിയേല്‍ പുരസ്‌കാരം നല്‍കണമെന്ന് സംവിധായകന്‍ ഡോ. ബിജു ആവശ്യപ്പെട്ടു. മുപ്പതു വർഷത്തോളം മലയാള സിനിമയുടെ യശസ്സ് ലോകമെങ്ങും അറിയിച്ചത് ഇദ്ദേഹമായിരുന്നു. അതിനാൽ ഈ പുരസ്കാരത്തിന് ഏറ്റവും അനുയോജ്യനും ഇദ്ദേഹമാണ്. .ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ രൂപംഎപ്പോഴും കൂടെ നടന്നിരുന്ന ഒരാൾ .. ഒന്ന് തിരിഞ്ഞു നോക്കുമ്പോഴേക്കും കൂടെയില്ല ....ഒരു നിമിഷം കൊണ്ട് ഒപ്പം നിന്ന ഫ്രയിമിൽ നിന്നും അപ്രത്യക്ഷനായി ... ഒൻപത്...
ലോർഡ്‌സ് : ക്രി​ക്ക​റ്റി​ന്‍റെ മക്കയായ ലോർഡ്‌സിൽ നടന്ന ത്ര​സി​പ്പി​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ ആതിഥേയരായ ഇംഗ്ലണ്ടിന് ലോകകപ്പ് കന്നി കിരീടം. ത്രില്ലർ മ​ത്സ​ര​ത്തി​ൽ ബൗ​ണ്ട​റി​ക​ളു​ടെ എ​ണ്ണ ക​ണ​ക്കി​ലാ​ണ് ഇം​ഗ്ല​ണ്ട് കി​രീ​ടം ചൂ​ടി​യ​ത്. ന്യൂസിലൻഡ് ഉ​യ​ർ​ത്തി​യ 242 റ​ൺ​സി​ന്‍റെ വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ഇം​ഗ്ല​ണ്ട് നി​ശ്ചി​ത 50 ഓ​വ​റി​ൽ 241 റ​ൺ​സി​ന് പു​റ​ത്താ​യ​തോ​ടെ മ​ത്സ​രം സൂ​പ്പ​ർ ഓ​വ​റി​ലേ​ക്ക് നീ​ണ്ടു.സൂ​പ്പ​ർ ഓ​വ​റി​ൽ ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇം​ഗ്ല​ണ്ട് ട്രെ​ന്‍റ് ബോ​ൾ​ട്ടി​ന്‍റെ ഓ​വ​റി​ൽ 15 റ​ൺ​സാ​ണ് നേ​ടി​യ​ത്. കി​രീ​ട​ത്തി​ലേ​ക്ക്...
ശ്രീഹരിക്കോട്ട: ചാന്ദ്രയാന്‍ 2-ന്റെ വിക്ഷേപണം മാറ്റിവച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ ജൂലായ് 15 തിങ്കളാഴ്ച പുലര്‍ച്ചെ 2.51 നിശ്ചയിച്ചിരുന്ന വിക്ഷേപണമാണ് മാറ്റിവച്ചത്. സാങ്കേത്തികതകരാര്‍ കാരണമാണ് വിക്ഷേപണം മാറ്റിവച്ചതെന്നാണ് സൂചന. ഞായറാഴ്ച രാവിലെ 6.51-നാണ് കൗണ്ട് ഡൗൺ തുടങ്ങിയത്.ജി.എസ്.എൽ.വി. ശ്രേണിയിലെ ഏറ്റവും വികസിത റോക്കറ്റായ മാര്‍ക് ത്രീയാണ് ചന്ദ്രയാന്‍ വഹിക്കുന്നത്. നാലായിരം കിലോയിലധികം ഭാരവാഹകശേഷിയുള്ള റോക്കറ്റാണിത്. 800 കോടി രൂപ ചെലവിലാണ് ചന്ദ്രയാന്‍ 2 ഒരുക്കിയെടുക്കുന്നത്. ചന്ദ്രനെ ഭ്രമണം...