Thu. Apr 25th, 2024
തിരുവനന്തപുരം:

യൂണിവേഴ്‌സിറ്റി കോളേജിലെ എസ്.എഫ്‌.ഐ. പ്രവര്‍ത്തകനെ കുത്തിയ സംഭവത്തില്‍ മുഖ്യപ്രതികളായ ശിവരഞ്ജിത്ത്, നസീം എന്നിവര്‍ പിടിയിലായി. ശിവരഞ്ജിത്ത് യൂണിവേഴ്‌സിറ്റി കോളേജിലെ എസ്.എഫ്‌.ഐ. യൂണിറ്റ് പ്രസിഡന്റും നസീം സെക്രട്ടറിയുമാണ്.

തിരുവനന്തപുരത്തെ ഒരു വീട്ടില്‍ വച്ചാണ് പുലര്‍ച്ചെ ഇവരെ പിടികൂടിയത്. നാലു പ്രതികളെ ഞായറാഴ്ച പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അദ്വൈത്, ആരോമല്‍ ആദില്‍, ഇജാബ് എന്നിവരാണ് പോലീസ് നേരത്തെ പിടികൂടിയത്. യൂണിറ്റ് കമ്മറ്റി അംഗമായിരുന്ന ഇജാബിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.

യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാര്‍ത്ഥി അഖിലിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ എട്ട് പേര്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതില്‍ മൂന്ന് പേര്‍ കൂടി പിടിയിലാകാനുണ്ട്‌.

Leave a Reply

Your email address will not be published. Required fields are marked *