Tue. Apr 16th, 2024
കെനിയ:

പത്തൊമ്പതാമത്തെ വയസ്സിൽ മിസ്സ് മിനസോട്ട പേജന്റിൽ മത്സരാർത്ഥിയായിക്കൊണ്ട് ഹിജാബ് ധരിച്ചുകൊണ്ട് പങ്കെടുത്ത ആദ്യ വനിത എന്ന നിലയിലാണ് ഹലീമ ഏദൻ വാർത്തയിൽ നിറഞ്ഞത്. ആ മത്സരത്തിൽ ഒരു സെമി ഫൈനലിസ്റ്റ് ആയിരുന്നു ഹലീമ. പിന്നീട് വോഗ് മാസികയുടെ മുഖചിത്രമായിക്കൊണ്ടും, ന്യൂയോർക്ക് ഫാഷൻ വീക്കിൽ പങ്കെടുത്തുകൊണ്ടും, ഒരു മുസ്ലീം വനിതയ്ക്ക് ഫാഷൻ ലോകത്ത് ഒരു സ്ഥാനമുണ്ടെന്ന് ഹലീമ തെളിയിച്ചു.

ഇപ്പോഴിതാ, ഹിജാബും ബുർക്കിനിയും ധരിച്ചുകൊണ്ട്, മോഡലാവുന്ന ആദ്യത്തെ മുസ്ലീം വനിതയായി ഹലീമ ചരിത്രം സൃഷ്ടിച്ചിരിക്കുന്നു. സ്പോർട്ട്സ് ഇല്ലസ്റ്റ്രേറ്റഡ് സ്വിംസ്യൂട്ട് മാസികയിലാണ് ഹലീമയുടെ ചിത്രം വന്നിരിക്കുന്നത്.

കെനിയയിലെ കാകുമ അഭയാർത്ഥി ക്യാമ്പിലാണ്, സൊമാലി- അമേരിക്കൻ മോഡലായ ഹലീമ ജനിയ്ക്കുന്നത്. ഏഴാം വയസ്സിലാണ് അമേരിക്കയിലേക്കു താമസം മാറുന്നത്.

തന്റെ ജന്മസ്ഥലത്തുള്ള വാടാമു ബീച്ചിലാണ് ഹലീമ വേണ്ടി സ്വിം സ്യൂട്ടിൽ ചിത്രങ്ങൾക്കു പോസ് ചെയ്തത്. മാഗസിനു വേണ്ടി ഫോട്ടോഗ്രാഫർ യു സായ് ആണ് ചിത്രങ്ങളെടുത്തത്. ഷൂട്ടിങ്ങിനിടയിൽ തന്റെ കുട്ടിക്കാലം ഓർമ്മിച്ചുവെന്ന് ഹലീമ പറഞ്ഞു.


“സൌന്ദര്യത്തിന് അതിരുകൾ ഇല്ലെന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്. ഹലീമയെ ആദരിക്കുന്നു. മറ്റുള്ളവർക്കു മാതൃകയായ ഒരു സ്ത്രീയായി അവരെ കാണുന്നു. ഇപ്പോഴുള്ള ഏറ്റവും സൌന്ദര്യമുള്ളവരിൽ ഒരാളാണ് ഹലീമ. ഉള്ളിൽ നിന്നും പുറത്തും നിന്നും അവർ സുന്ദരിയാണ്. ബുർക്കിനി ധരിച്ചായാലും ബിക്കിനി ധരിച്ചിട്ടായാലും, ആത്മവിശ്വാസവും, സൌന്ദര്യവും ഏറെയുണ്ടെന്നു നിങ്ങൾക്കു സ്വയം തോന്നുന്നുവെങ്കിൽ, നിങ്ങൾ ശ്രേഷ്ഠരാണ്,” സ്പോർട്ട്സ് ഇല്ലസ്റ്റ്രേറ്റഡ് സ്വിംസ്യൂട്ട് മാസികയുടെ എഡിറ്ററായ എം.ജെ.ഡേ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *