വായന സമയം: < 1 minute
വാഷിംഗ്‌ടൺ ഡി.സി:

യു. എസ്. ഡെപ്യുട്ടി അറ്റേർണി ജനറൽ റോഡ് റോസൻസ്റ്റൈൻ, തന്റെ രാജിക്കത്ത് പ്രസിഡന്റ് ഡൊണാൾഡ് ട്രം‌പിനു മുമ്പാകെ തിങ്കളാഴ്ച സമർപ്പിച്ചു. മെയ് 11 വരെ അദ്ദേഹം തൽ‌സ്ഥാനത്തു തുടരും. 2016 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ, ട്രം‌പിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ റഷ്യൻ ഇടപെടലുകൾ ഉണ്ടായത് അന്വേഷിക്കാനായി സ്പെഷ്യൽ കൌൺസിൽ റോബർട്ട് മുള്ളറെ നിയമിക്കാൻ തീരുമാനിച്ചത് റോസൻസ്റ്റൈൻ ആയിരുന്നു. ട്രം‌പും അനുയായികളും ആ അന്വേഷണത്തെ “വിച്ച് ഹണ്ട് (witch hunt)” എന്നാണ് വിശേഷിപ്പിച്ചത്. ട്രം‌പ്, റോസൻസ്റ്റൈനിനെ ട്വിറ്ററിലൂടെ നിരന്തരമായി ആക്രമിച്ചിരുന്നു.

Leave a Reply

avatar
  Subscribe  
Notify of