Fri. Mar 29th, 2024

ചെന്നൈ :

ചൈനീസ് സോഷ്യൽ മീഡിയ ആപ്ലിക്കേഷനായ ‘ടിക് ടോക്കി’ന്‍റെ ഇന്ത്യയിലെ നിരോധനം മദ്രാസ് ഹൈക്കോടതി നീക്കി. അശ്ലീലത പ്രചരിപ്പിക്കുന്നുവെന്നും കുട്ടികളെ വഴിതെറ്റിക്കുന്നുവെന്നും ആരോപിച്ച് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിലാണ് മദ്രാസ് ഹൈക്കോടതി ടിക്ക് ടോക്ക് ആപ്പിന് നിരോധനം ഏര്‍പ്പെടുത്തിയത്. ഇന്ത്യയില്‍ അഞ്ചരക്കോടിയോളം ടിക്ക് ടോക്ക് ഉപഭോക്താക്കള്‍ ഉണ്ടെന്നാണ് കണക്ക്.  ഇതേ തുടര്‍ന്ന് പ്ലേ സ്റ്റോറില്‍ നിന്നും മറ്റും ഈ ആപ്പ് പിന്‍വലിച്ചിരുന്നു.

തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് മദ്രാസ് ഹൈക്കോടതി ഇക്കാര്യത്തില്‍ നടപടി എടുത്തത് എന്ന് ചൂണ്ടിക്കാട്ടി ടിക്ക് ടോക്കിന്‍റെ മാതൃക കമ്പനിയായ ‘ബൈറ്റ് ഡാൻസ്’ പുനപരിശോധന ഹർജി നൽകിയത്. നിരോധനം മൂലം ഭീമമായ നഷ്ടമാണ് തങ്ങൾക്കുണ്ടായതെന്ന് ടിക് ടോക് അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *