Thu. Mar 28th, 2024
ന്യൂ​ഡ​ല്‍​ഹി:

ഡ​ല്‍​ഹി​യി​ല്‍ ആം ​ആ​ദ്മി പാ​ര്‍​ട്ടി​യു​മാ​യി സ​ഖ്യ​മി​ല്ലെ​ന്നു വീ​ണ്ടും ഉ​റ​പ്പി​ച്ച്‌ കോ​ണ്‍​ഗ്ര​സ്. ഏ​ഴ് ലോ​ക്സ​ഭാ സീ​റ്റി​ലും ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ല്‍ സ്ഥാനാർത്ഥി​ക​ളെ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് സം​സ്ഥാ​ന കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ ഷീ​ല ദീ​ക്ഷി​ത് പ​റ​ഞ്ഞു.

ഡ​ല്‍​ഹി പ്ര​ദേ​ശ് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ഓ​ഫീ​സി​ല്‍ തി​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​രം​ഭി​ച്ച ക​ണ്‍​ട്രോ​ള്‍ റൂ​മി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ച ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ര്‍. ഞാ​യ​റാ​ഴ്ച​യോ തി​ങ്ക​ളാ​ഴ്ച​യോ സ്ഥാനാർത്ഥി​ക​ളെ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് ഷീ​ല ദീ​ക്ഷി​ത് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം എ.​എ.​പി​യും സ​ഖ്യ​ത്തി​നു​ള്ള സാ​ധ്യ​ത​ക​ള്‍ അ​ട​ഞ്ഞ​താ​യി അ​റി​യി​ച്ചി​രു​ന്നു. ഡ​ല്‍​ഹി​യി​ലെ സീ​റ്റു​ക​ള്‍ സം​ബ​ന്ധി​ച്ച്‌ ധാ​ര​ണ ഉ​ണ്ടാ​യെ​ങ്കി​ലും ഹ​രി​യാ​ന, പ​ഞ്ചാ​ബ്, ഗോ​വ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ സ​ഖ്യം വേ​ണ​മെ​ന്ന എ​.എ​.പി​യു​ടെ ആ​വ​ശ്യ​ത്തോ​ട് കോ​ണ്‍​ഗ്ര​സ് മു​ഖം​തി​രി​ച്ച​താ​ണ് തി​രി​ച്ച​ടി​യാ​യ​ത്.

ഡ​ല്‍​ഹി​യി​ലെ ഏ​ഴു സീ​റ്റു​ക​ളി​ല്‍ നാ​ലെ​ണ്ണം ആം ​ആ​ദ്മി പാ​ര്‍​ട്ടി​ക്കു ന​ല്കാ​മെ​ന്നു കോ​ണ്‍​ഗ്ര​സ് സ​മ്മ​തി​ച്ച​താ​ണ്. എന്നാല്‍ സ​ഖ്യം ഡ​ല്‍​ഹി​യി​ല്‍ മാ​ത്ര​മാ​ണെ​ങ്കി​ല്‍ ര​ണ്ടു സീ​റ്റു ന​ല്കാ​മെന്നാ​ണ് എ.​എ.​പി​യു​ടെ നി​ല​പാ​ട്.

Leave a Reply

Your email address will not be published. Required fields are marked *