Fri. Apr 26th, 2024
ന്യൂഡല്‍ഹി:

തിഹാര്‍ ജയിലില്‍ മുസ്ലീം തടവുകാരന് ക്രൂര പീഡനം. ശരീരത്തില്‍ പഴുപ്പിച്ച ലോഹം കൊണ്ട് ‘ഓം’ എന്ന് ചാപ്പകുത്തിയതായാണ് ആരോപണം. ആയുധക്കടത്ത് കേസില്‍ തടവില്‍ കഴിയുന്ന ഡല്‍ഹി സ്വദേശിയും മുസ്ലിം വംശജനുമായ നബീറിന് നേരെയാണ് തിഹാര്‍ ജയില്‍ ജീവനക്കാരുടെ ക്രൂര പീഡനം.

വെള്ളിയാഴ്ച കാര്‍കര്‍ദൂമ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയപ്പോള്‍ നബീര്‍ ഷര്‍ട്ട് അഴിച്ച്‌ ശരീരത്തില്‍ ‘ഓം’ എന്ന് ചാപ്പകുത്തിയത് മജിസ്‌ട്രേറ്റിന് മുന്നില്‍ കാണിച്ച്‌ കൊടുക്കുകയായിരുന്നു. തിഹാര്‍ ജയില്‍ സൂപ്രണ്ട് രാജേഷ് ചൗഹാനെതിരെയാണ് കോടതിയില്‍ പരാതി നല്‍കിയിരിക്കുന്നത്. താന്‍ മുസ്ലീം ആണെന്ന് അറിഞ്ഞതിനാലാണ് തന്റെ ശരീരത്തില്‍ സൂപ്രണ്ട് ‘ഓം’ എന്ന് പച്ച കുത്തിതെന്നും നബീര്‍ വൈകാരികമായി ആരോപിച്ചു. നബീറിന്റേത് ഗുരുതര ആരോപണമാണെന്നാണ് കോടതിയുടെ നിരീക്ഷണം. സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ മജിസ്‌ട്രേറ്റ് തിഹാര്‍ ജയില്‍ അധികൃതരോട് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *