Fri. Apr 19th, 2024

 

ന്യൂഡല്‍ഹി:

നരേന്ദ്ര മോദിയുടെ പ്രസംഗങ്ങളും തിരഞ്ഞെടുപ്പ് റാലികളും സംപ്രേഷണം ചെയ്യാന്‍ ആരംഭിച്ച നമോ ടിവിയ്ക്ക് നിയന്ത്രണവുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. ചാനലില്‍ രാഷ്ട്രീയ ഉള്ളടക്കം പാടില്ലെന്നാണ് നിര്‍ദേശം. ഇവ ഉടന്‍ നീക്കം ചെയ്യാനും കമ്മീഷന്‍ ഉത്തരവിട്ടു. നമോ ടിവിയിലെ ഉള്ളടക്കത്തിന് മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാണെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. ഇലക്‌ട്രോണിക് മാധ്യമങ്ങളിലൂടെയുള്ള രാഷ്ട്രീയ പ്രചാരണത്തിന് മുന്‍കൂര്‍ അനുമതി വേണമെന്നാണ് ചട്ടം. നമോ ടി വി ചാനല്‍ ഈ അനുമതി നേടിയിട്ടുമില്ല. ഇതാണ് ചാനലിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കാരണം.

ഇ​ല​ക്‌ട്രോ​ണി​ക് മാ​ധ്യ​മ​ങ്ങ​ളി​ല്‍ സ​ര്‍​ഫി​ക്ക​റ്റ് ചെ​യ്യ​പ്പെ​ടാ​ത്ത ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള രാ​ഷ്ട്രീ​യ ഉ​ള്ള​ട​ക്ക​മു​ള്ള പ​രി​പാ​ടി​ക​ള്‍ ഉ​ണ്ടെ​ങ്കി​ല്‍ ഉ​ട​ന്‍ ത​ന്നെ നീ​ക്കം ചെ​യ്യ​ണ​മെ​ന്നും തിര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ ഡ​ല്‍​ഹി മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍​ക്ക് ന​ല്‍​കി​യ ക​ത്തി​ല്‍ പ​റ​യു​ന്നു. തിര​ഞ്ഞെ​ടു​പ്പ് നീ​രീ​ക്ഷ​ക സ​മി​തി​യു​ടെ അ​നു​മ​തി ല​ഭി​ച്ചാ​ല്‍ മാ​ത്ര​മേ രാ​ഷ്ട്രീ​യ ഉ​ള്ള​ട​ക്ക​മു​ള്ള പ​രി​പാ​ടി​ക​ള്‍ സം​പ്രേ​ഷ​ണം ചെ​യ്യാ​ന്‍ ഇ​നി സാ​ധി​ക്കു. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ പ​രി​പാ​ടി​ക​ളും പ​ര​സ്യ​ങ്ങ​ളും സ​മി​തി​യു​ടെ അ​നു​മ​തി​യോ​ടെ മാ​ത്ര​മേ പ്ര​ദ​ര്‍​ശി​പ്പി​ക്കാ​വൂ എ​ന്നും നി​ര്‍​ദേ​ശ​മു​ണ്ട്.

നമോ ടിവി എന്ന ചാനല്‍ തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം ലംഘിക്കുന്നതാണെന്ന് കാണിച്ച്‌ കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടികള്‍ നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. ഇതിനെതുടര്‍ന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടി. നമോ ടിവി മുഴുവന്‍ സമയ ടെലിവിഷന്‍ ചാനല്‍ അല്ലെന്നും, നാപ്റ്റോള്‍ പോലെയുള്ള ഒരു പരസ്യ പ്ലാറ്റ്‍ഫോം മാത്രമാണെന്നുമായിരുന്നു ഐ&ബി മന്ത്രാലയത്തിന്‍റെ വിശദീകരണം. ഇതിന് പിന്നാലെയാണ് ചാനലിന്‍റെ ഉള്ളടക്കം പരിശോധിക്കാന്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് കമ്മീഷന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. രാഷ്ട്രീയലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള പരിപാടികളാണ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്നത് എന്നാണ് നമോ ടിവിക്കെതിരെയുള്ള പ്രധാന ആരോപണം.

നേ​ര​ത്തെ പി​എം മോ​ദി സി​നി​മ പ്ര​ദ​ര്‍​ശി​പ്പി​ക്കു​ന്ന​തി​ല്‍​നി​ന്നും ന​മോ ടി​വി​യെ തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ വി​ല​ക്കി​യി​രു​ന്നു. തി​ര​ഞ്ഞെ​ടു​പ്പു ക​ഴി​യും വ​രെ ചി​ത്രം പ്ര​ദ​ര്‍​ശി​പ്പി​ക്ക​രു​തെ​ന്നാ​ണ് ക​മ്മീ​ഷ​ന്‍റെ നി​ര്‍​ദേ​ശം.

Leave a Reply

Your email address will not be published. Required fields are marked *