Fri. Mar 29th, 2024
മാലദ്വീപ്:

ഇന്ത്യന്‍ സമുദ്രത്തിലെ ദ്വീപ് രാഷ്ട്രമായ മാലദ്വീപില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹിന്റെ മാലിദ്വീപ് ഡെമോക്രാറ്റിക് പാര്‍ട്ടിയ്ക്ക് വിജയം. 87 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 60 എണ്ണത്തിലും സോലിഹിന്റെ പാര്‍ട്ടി മുന്നേറുന്നുവെന്നാണ് പുറത്തുവന്ന ഫലസൂചനകള്‍ വ്യക്തമാക്കുന്നത്. ഇതാദ്യമായാണ് ഒരു പാര്‍ട്ടി ഒറ്റയ്ക്ക് മാലദ്വീപ് പാര്‍ലമെന്റില്‍ ഭൂരിപക്ഷം നേടുന്നത്. വോ?ട്ടെടുപ്പ്? ശനിയാഴ്?ചയാണ്? അവസാനിച്ചത്?. പത്ത്? പാര്‍ട്ടികളിലായി 386 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടിയത്. കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ മുന്‍ പ്രസിഡന്റ് അബ്ദുള്ള യമീനെ അട്ടിമറിച്ചാണ് സോലിഹ് പ്രസിഡന്റായത്.

Leave a Reply

Your email address will not be published. Required fields are marked *