Sat. Apr 20th, 2024
കൂച്ച് ബിഹാർ:

വെസ്റ്റ് ബംഗാളിന്റെ വികസനത്തിനായി പ്രധാനമന്ത്രി മോദി ഒരു ഫണ്ടും അനുവദിച്ചിട്ടില്ലെന്ന്, മുഖമന്ത്രി മമത ബാനർജി ആരോപിച്ചു. വെസ്റ്റ് ബംഗാളിനായി ഒരു രൂപയെങ്കിലും മോദി, തന്നിട്ടുണ്ടോയെന്ന് തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കവേ മമത ബാനർജി ചോദിച്ചു.

പല കേന്ദ്ര പദ്ധതികളും, മമമത ബാനർജി നിർത്തലാക്കിച്ചിരുന്നെന്ന്, കൂച്ച് ബിഹാറിലെ ഒരു റാലിയിൽ പ്രസംഗിക്കുമ്പോൾ മോദി പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ രാജ്യത്തെ മറ്റുള്ളവർക്കുള്ള ആനുകൂല്യങ്ങൾ ബംഗാളിലെ ജനങ്ങൾക്കു നഷ്ടമായി എന്നും മോദി പറഞ്ഞു.

ഇത്രയും വലിയ അവകാശവാദം ഉന്നയിക്കുന്ന ആൾ ബംഗാളിനു വേണ്ടി എന്തു നൽകി എന്ന് അറിഞ്ഞിരിക്കണമെന്നും, അഞ്ചു കൊല്ലക്കാലം വിദേശയാത്ര നടത്തിയിരുന്ന ആൾക്ക് ഇപ്പോഴാണ് ബംഗാൾ സന്ദർശിക്കണമെന്നു തോന്നിയതെന്നും, മോദിയുടെ ആരോപണങ്ങൾ നിഷേധിച്ചുകൊണ്ട് മമത ബാനർജി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *