Reading Time: < 1 minute
പ​ത്ത​നം​തി​ട്ട:

പൊ​തു വി​ജ്​​ഞാ​ന​ത്തി​ലെ അ​സാ​ധാ​ര​ണ ക​ഴി​വു​മാ​യി നാ​ല്​ വ​യ​സ്സു​കാ​രി ഇ​ന്ത്യ ബു​ക്ക്​ ഓ​ഫ്​ റെ​ക്കോ​ഡ്​​സി​ൽ ഇ​ടം​നേ​ടി. ഇ​ന്ത്യ​യി​ലെ സം​സ്ഥാ​ന​ങ്ങ​ളും ത​ല​സ്ഥാ​ന​ങ്ങ​ളും മ​റ്റ്​ പൊ​തു​വി​ജ്ഞാ​ന ചോ​ദ്യ​ങ്ങ​ൾ​ക്കു​ള്ള ഉ​ത്ത​ര​ങ്ങ​ളും തെ​റ്റാ​തെ പ​റ​ഞ്ഞാ​ണ് വ​ള്ളി​ക്കോ​ട് കോ​ട്ട​യം കൊ​ല​പ്പാ​റ പു​ഷ്പ​മം​ഗ​ല​ത്ത് പി ആ​ർ ജി​​ജി​ഷിൻ്റെ​യും അ​ഞ്ജു​വിൻ്റെയും ഇ​ള​യ മ​ക​ളാ​യ ന​വ​മി​ ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റെ​ക്കോ​ർ​ഡ്​​സി​ൽ ഇ​ടം നേ​ടി​യ​ത്.

അ​ഞ്ചാം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന മൂ​ത്ത​സ​ഹോ​ദ​രി നി​വേ​ദ്യ പ​ഠി​ക്കു​ന്ന​തും അ​മ്മ പ​ഠി​പ്പി​ക്കു​ന്ന​തും കേ​ട്ട് പ​ഠി​ച്ച​താ​ണ്​ ഈ ​അ​റി​വു​ക​ൾ. അ​ഞ്ചാം ക്ലാ​സി​ൽ കോ​ന്നി​യി​ലെ സ്കൂ​ളി​ൽ പ​ഠി​ക്കു​ന്ന ചേ​ച്ചി നി​വേ​ദ്യ​ക്ക്​ നാ​ലു​മാ​സം മു​മ്പ്​ ഓ​ൺ​ലൈ​ൻ ക്ലാ​സിൻ്റെ ഭാ​ഗ​മാ​യി കോ​വി​ഡി​നെ​ക്കു​റി​ച്ച്​ പ്ര​സം​ഗ മ​ത്സ​രം ന​ട​ന്നി​രു​ന്നു. ഇ​തി​നു​വേ​ണ്ടി അ​മ്മ ന​ട​ത്തി​യ പ​രി​ശീ​ല​നം കേ​ട്ട് ന​വ​മി വ​ള​രെ പെ​ട്ടെ​ന്ന് പ്ര​സം​ഗം തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് ക​ഴി​വ് മ​ന​സ്സി​ലാ​ക്കു​ന്ന​ത്.

തു​ട​ർ​ന്ന് കു​ഞ്ഞി​ന്​ പ​ഠി​ക്കാ​ൻ ക​ഴി​യു​ന്ന ചെ​റി​യ ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ക്കു​ക​യും ഉ​ത്ത​രം പ​റ​യി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. കേ​ര​ള​ത്തി​ലെ ന​ദി​ക​ൾ, ജി​ല്ല​ക​ൾ, മു​ഖ്യ​മ​ന്ത്രി​മാ​ർ, പ്ര​ധാ​ന ദി​വ​സ​ങ്ങ​ൾ തു​ട​ങ്ങി എ​ന്ത്​ ചോ​ദി​ച്ചാ​ലും ഉ​ത്ത​രം റെ​ഡി​യാ​ണ്. കു​ട്ടി​യു​ടെ ക​ഴി​വി​നെ കു​റി​ച്ച്​ കൂ​ട്ടു​കാ​രു​മാ​യി പ​ങ്കുവെ​ച്ച​പ്പോ​ഴാ​ണ്​ ഇ​ന്ത്യ ബു​ക്ക് ഓ​ഫ്റെ​ക്കോ​ഡ്​​സി​നെ​ക്കു​റി​ച്ച്​ അ​റി​യു​ന്ന​ത്. തു​ട​ർ​ന്ന്​ ക​ഴി​വു​ക​ൾ വി​ഡി​യോ ചെ​യ്​​ത്​ അ​യ​ച്ചു​കൊ​ടു​ത്തു.

തു​ട​ർ​ന്ന്​ ഇ​ന്ത്യ റെ​ക്കോ​ഡ്​​സ്​ കു​ഞ്ഞിൻ്റെ ക​ഴി​വു പ​ക​ർ​ത്തു​ക​യും മ​ത്സ​ര​ത്തി​ലേ​ക്ക്​ പ​രി​ഗ​ണി​ക്കു​ക​യു​മാ​യി​രു​ന്നു. ക​ഴി​ഞ്ഞ​മാ​സ​മാ​ണ് ഓ​ൺ​ലൈ​ൻ​മ​ത്സ​രം ന​ട​ന്ന​ത്. പൊ​തു​വി​ജ്​​ഞാ​ന​ത്തെ ആ​സ്​​പ​ദ​മാ​ക്കി 25 ചോ​ദ്യ​ങ്ങ​ളാ​ണ്​ ഉ​ണ്ടാ​യി​രു​ന്ന​ത്. മൂ​ന്നു​ദി​വ​സം മു​മ്പാ​ണ് അ​നു​മോ​ദ​ന സ​ർ​ട്ടി​ഫി​ക്ക​റ്റും മെ​ഡ​ലും ഐ​ഡ​ൻ​റി​റ്റി കാ​ർ​ഡും അ​ധി​കൃ​ത​ർ അ​യ​ച്ചു ന​ൽ​കി​യ​ത്.

പി​താ​വ്​ ജി​ജി​ഷ്​ സ്വ​കാ​ര്യ സ്​​ഥാ​പ​ന​ത്തി​ലാ​ണ്​ ജോ​ലി ചെ​യ്യു​ന്ന​ത്. മു​ത്ത​ശ്ശി സു​ഗ​ന്ധ​മ്മ രാ​ജ​ൻ പ്ര​മാ​ടം പ​ഞ്ചാ​യ​ത്ത്​ സി ഡി ​എ​സ്​ വൈ​സ്​ ​ചെയ​ർ​പേ​ഴ്​​സ​ൻ ആ​ണ്. മു​ത്ത​ച്ഛ​ൻ പി എ​ൻ രാ​ജ​ൻ.

Advertisement