Tue. Mar 19th, 2024
മൂന്നാർ:

തൊഴിലാളികള്‍ക്കിടയിലെ ക്യാന്‍സര്‍ രോഗം പ്രാരംഭഘട്ടത്തില്‍ കണ്ടെത്താന്‍ പദ്ധതിയുമായി മൂന്നാര്‍ ടാറ്റാ ജനറല്‍ ആശുപത്രി. മുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാര്‍ഗിനോസ് സെന്ററുമായി സഹകരിച്ച് ക്യാന്‍സര്‍ രോഗത്തെ നേരത്തെ കണ്ടെത്തി ചികില്‍സ നല്‍കുകയാണ് ലക്ഷ്യമെന്ന് ആശുപത്രി ഡയറക്ടര്‍ ഡോ ഡേവിഡ് ജെ ചെല്ലി പറയുന്നു. ഡോ ഡേവിഡ് ജെ ചെല്ലി ഒന്നരവര്‍ഷമായി മൂന്നാറില്‍ എത്തിയിട്ട്.

ക്യാന്‍സര്‍ രോഗം ബാധിച്ച് നിരവധി പേരാണ് ആശുപത്രിയിലെത്തുന്നത്. പലരും രോഗം മൂര്‍ച്ഛിച്ച അവസ്ഥയിലെത്തിയ ശേഷമാണ് ചികിത്സ തേടി എത്തുന്നത്. ഇവര്‍ക്ക് പരിശോധനകള്‍ നടത്തുന്നതിനും ചികില്‍സ നല്‍കുന്നതിനുമുള്ള സൗകര്യം ജില്ലയില്ല. ഇത്തരം രോഗികളെ പരിശോധിക്കാന്‍ മൂന്നാറില്‍ സൗകര്യമൊരുക്കണമെന്ന ചിന്തയാണ് ഇത്തരമൊരു പദ്ധതിക്ക് പിന്നിലെ കാരണമെന്ന് ഡോക്ടര്‍ പറയുന്നു.

കാര്‍ഗിനോസ് പ്രത്യേക ഉദ്ദേശത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ജൂലൈ മാസത്തിലാണ് ഹോസ്പിറ്റല്‍ ബേസിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ആരംഭം കുറിച്ചത്. കേരളത്തില്‍ എറണാകുളം, ഇടുക്കി ജില്ലകളിലാണ് ആദ്യഘട്ടത്തില്‍ പൈലറ്റ് പദ്ധതിയെന്ന നിലയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. രണ്ട് ഉദ്ദേശമാണ് പദ്ധതിക്കുള്ളത്.

ഒന്ന് ആരംഭഘട്ടത്തില്‍ ക്യാന്‍സര്‍ രോഗം കണ്ടെത്തി ചികില്‍സ നല്‍കുക. രണ്ട് കുറഞ്ഞ ചെലവില്‍ രോഗികള്‍ക്ക് ചികില്‍സ നല്‍കുക. പദ്ധതി നടപ്പിലാക്കുന്നത് ജനങ്ങള്‍ക്കിടയില്‍ രോഗത്തെ കുറിച്ച് ബോധവത്കരണം നല്‍കിയായിരിക്കുമെന്ന് പദ്ധതിക്ക് നേത്യത്വം നല്‍കുന്ന ഡോ ബോസ് വിന്‍സെന്റ് പറഞ്ഞു.