Sat. Apr 20th, 2024
ച​ങ്ങ​നാ​ശ്ശേ​രി:

മേ​ഖ​ല​യി​ലെ റോ​ഡു​ക​ള്‍ കു​രു​തി​ക്ക​ള​മാ​കു​ന്നു. മാ​സ​ങ്ങ​ൾ​ക്കി​ടെ ച​ങ്ങ​നാ​ശ്ശേ​രി ബൈ​പാ​സ്, എ സി റോ​ഡ്, സെ​ന്‍ട്ര​ല്‍ജ​ങ്​​ഷ​ന്‍, പാ​ലാ​ത്ര, മോ​ര്‍ക്കു​ള​ങ്ങ​ര, വാ​ഴൂ​ര്‍ റോ​ഡി​ല്‍ തെ​ങ്ങ​ണ, ഇ​ല്ലി​മൂ​ട്, പൂ​വ​ത്തും​മൂ​ട്, കൊ​ച്ചു​റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ര​വ​ധി അ​പ​ക​ട​ങ്ങ​ളാ​ണ്​ സം​ഭ​വി​ച്ച​ത്.

വാ​ഹ​നാ​പ​ക​ടം കു​റ​ക്കാ​ൻ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ന്ന​താ​യി പൊ​ലീ​സ്​ ആ​വ​ർ​ത്തി​ക്കു​ന്നു​ണ്ട്​. ഇ​രു​ച​ക്ര വാ​ഹ​നാ​പ​ക​ട​ങ്ങ​ളാ​ണ്​ ഏ​റെ​യും. ഏ​റ്റ​വും ഒ​ടു​വി​ല​ത്തേ​താ​ണ് ചൊ​വ്വാ​ഴ്ച പ്ര​തി​ശ്രു​ത വ​ര​നൊ​പ്പം ബൈ​ക്കി​ല്‍ യാ​ത്ര ചെ​യ്ത യു​വ​തി കെ എ​സ് ​ആ​ര്‍ ​ടി ​സി ബ​സി​ന​ടി​യി​ല്‍പ്പെ​ട്ട് മ​രി​ച്ച​ത്.

ബൈ​ക്കിൻ്റെ ഹാ​ന്‍ഡി​ലി​ല്‍ ബ​സ് ത​ട്ടി​യ​തി​നെ​ത്തു​ട​ര്‍ന്നാ​ണ് യു​വ​തി ബൈ​ക്കി​ല്‍നി​ന്ന്​ വീ​ണ​ത്. മാ​മ്മൂ​ട് ക​രി​ങ്ങ​ണം​ചി​റ​യി​ല്‍ സ​ണ്ണി-​ബി​ജി ദ​മ്പ​തി​ക​ളു​ടെ ഏ​ക മ​ക​ളാ​ണ് മ​രി​ച്ച​ത്.

ജൂ​ലൈ നാ​ലി​ന് വാ​ഴൂ​ര്‍ റോ​ഡി​ല്‍ ഇ​ല്ലി​മൂ​ടി​നു സ​മീ​പം സ്‌​കൂ​ട്ട​റും കാ​റും കൂ​ട്ടി​യി​ടി​ച്ച് ഓ​ഡി​റ്റ് വ​കു​പ്പ് ആ​ല​പ്പു​ഴ ജി​ല്ല റി​ട്ട ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ മാ​ട​പ്പ​ള്ളി പ​ങ്കി​പ്പു​റം പു​തു​പ്പ​റ​മ്പി​ല്‍ ഭ​ഗ​വ​തി ചെ​ട്ടി​യാ​രു​ടെ മ​ക​ന്‍ പി ബി ന​ട​രാ​ജ​ന്‍ (58) മ​രി​ച്ചു.

ഇ​തി​നു 100 മീ​റ്റ​ര്‍ മു​ന്നോ​ട്ടു മാ​റി​യാ​ണ് ചൊ​വ്വാ​ഴ്​​ച​ത്തെ സം​ഭ​വം. ജൂ​ലൈ എ​ട്ടി​ന് മാ​മ്മൂ​ട് കൊ​ച്ചു​റോ​ഡി​ല്‍ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ള്‍ കൂ​ട്ടി​യി​ടി​ച്ച് മാ​മ്മൂ​ട് ചൂ​ര​നോ​ലി വീ​ട്ടി​ല്‍ ബി​ജി​യു​ടെ മ​ക​ന്‍ അ​ജി​ത്തും(22) മ​രി​ച്ചി​രു​ന്നു.
ച​ങ്ങ​നാ​ശ്ശേ​രി ബൈ​പാ​സി​ല്‍ ക​ഴി​ഞ്ഞ ജൂ​ലൈ 28ന് ​യു​വാ​ക്ക​ളു​ടെ ബൈ​ക്ക് റേ​സി​ങ്ങി​നെ​ത്തു​ട​ര്‍ന്ന് മൂ​ന്നു​പേ​രാ​ണ് മ​രി​ച്ച​ത്.

അ​പ​ക​ട​ക്ക​ണ​ക്കു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ എം സി റോ​ഡി​ൽ തു​രു​ത്തി കാ​നാ മു​ത​ല്‍ പു​ന്ന​മൂ​ട് വ​രെ ബ്ലാ​ക്ക് സ്‌​പോ​ട്ട് പ​ട്ടി​ക​യി​ല്‍ റോ​ഡ് സേ​ഫ്റ്റി അ​തോ​റി​റ്റി ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍, വാ​ഹ​ന​ങ്ങ​ളു​ടെ അ​മി​ത​വേ​ഗം നി​യ​ന്ത്രി​ക്കാ​ന്‍ സം​വി​ധാ​ന​മി​ല്ല.

ബ്ലാ​ക്ക്​ സ്‌​പോ​ട്ടാ​യ തു​രു​ത്തി പ്ര​ദേ​ശ​ത്ത് അ​ധി​കൃ​ത​ര്‍ എ​ത്ര​യും വേ​ഗം കൂ​ടു​ത​ല്‍ വെ​ളി​ച്ച​വും റി​ഫ്ല​ക്ട​റു​ക​ളും സി​ഗ്‌​ന​ല്‍ ലൈ​റ്റു​ക​ളും നി​രീ​ക്ഷ​ണ കാ​മ​റ​ക​ളും സ്ഥാ​പി​ക്ക​ണം. അ​തി​നി​ടെ, കൊ​ല്ലം തേ​നി എ​ന്‍ എ​ച്ച് ബൈ​പ്പ​സിൻ്റെ കീ​ഴി​ലെ ചെ​ങ്ങ​ന്നൂ​ര്‍ മു​ത​ല്‍ കോ​ട്ട​യം ഐ​ഡ ജ​ങ്​​ഷ​ന്‍ വ​രെ എം​സി റോ​ഡി​ലെ കൈയ്യേ​റ്റം ഒ​ഴി​പ്പി​ക്ക​ല്‍ ന​ട​പ​ടി ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. കാ​ല്‍ന​ട​ക്കാ​രു​ടെ ബു​ദ്ധി​മു​ട്ട്​ ഒ​ഴി​വാ​ക്കാ​നും അ​പ​ക​ട​ങ്ങ​ള്‍ കു​റ​ക്കാ​നും ഉ​പ​ക​രി​ക്കു​മെ​ന്ന്​ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.