Fri. Mar 29th, 2024
ബാ​ലു​ശ്ശേ​രി:

ക​ക്ക​യം ഡാം സൈറ്റിൽ ഹൈ​ഡ​ൽ ടൂ​റി​സ​ത്തി​ന് തു​ട​ക്ക​മാ​യി. മൂ​ന്നു മാ​സ​മാ​യി അ​ട​ച്ചി​ട്ടി​രു​ന്ന കെ ​എ​സ് ​ഇ ​ബി ഹൈ​ഡ​ൽ ടൂ​റി​സ​ത്തി‍െൻറ ഭാ​ഗ​മാ​യു​ള്ള ബോ​ട്ടി​ങ്ങാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ആ​രം​ഭി​ച്ച​ത്. ഡാം സൈറ്റ് ഉ​ൾ​പ്പെ​ടു​ന്ന നാ​ലാം വാ​ർ​ഡ് കൊ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി നി​യ​ന്ത്രി​ത മേ​ഖ​ല​യാ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​തി​നാ​ൽ ഹൈ​ഡ​ൽ ടൂ​റി​സം കേ​ന്ദ്രം തു​റ​ക്കു​ന്ന​ത് നീ​ട്ടി​വെ​ച്ചി​രു​ന്നു.

ചൊ​വ്വാ​ഴ്ച​യാ​ണ് കൊ​വി​ഡ് നി​യ​ന്ത്രി​ത മേ​ഖ​ല​യി​ൽ നി​ന്നും ഒ​ഴി​വാ​ക്കി​യ​ത്. ഡാ​മി​ലൂ​ടെ​യു​ള്ള ബോ​ട്ട് സ​ർ​വി​സാ​ണ് തു​ട​ങ്ങി​യ​ത്.
ചൊ​വ്വാ​ഴ്ച 32 ഓ​ളം വി​നോ​ദ സ​ഞ്ചാ​രി​ക​ൾ ഇ​വി​ടെ​യെ​ത്തി. ബുധനാഴ്ച നൂ​റോ​ളം സ​ഞ്ചാ​രി​ക​ൾ എ​ത്തി​യി​രു​ന്നു.

വ​നം വ​കു​പ്പി​ന് കീ​ഴി​ലു​ള്ള ഉ​ര​ക്കു​ഴി വെ​ള്ള​ച്ചാ​ട്ടം കാ​ണാ​നും പ്ര​വേ​ശ​നം ന​ൽ​കി​യി​ട്ടു​ണ്ട്.കൊ​വി​ഡ് വാ​ക്സി​ൻ എ​ടു​ത്ത​വ​രെ​യാ​ണ് ടൂ​റി​സം കേ​ന്ദ്ര​ത്തി​ലേ​ക്ക് പ്ര​വേ​ശി​പ്പി​ക്കു​ന്ന​ത്. ക​രി​യാ​ത്തും​പാ​റ​യി​ലേ​ക്കും നി​ര​വ​ധി സ​ഞ്ചാ​രി​ക​ളാ​ണ് എ​ത്തു​ന്ന​ത്.

തോ​ണി​ക്ക​ട​വ് ടൂ​റി​സം​കേ​ന്ദ്രം ഓ​ണ​ത്തി​ന് തു​റ​ന്നു​കൊ​ടു​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ക​ക്ക​യം, ക​രി​യാ​ത്തും​പാ​റ, തോ​ണി​ക്ക​ട​വ് ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് ഓ​ണം സീ​സ​ൺ തു​ട​ങ്ങു​ന്ന​തോ​ടെ ജി​ല്ല​ക്ക് അ​ക​ത്തു​നി​ന്നും പു​റ​ത്തു​നി​ന്നു​മാ​യി വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ ഒ​ഴു​ക്കു ത​ന്നെ ഉ​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.