Tue. Apr 23rd, 2024
വയനാട് :

വയനാട് കമ്പമല എസ്റ്റേറ്റിലെ തോട്ടം തൊഴിലാളികൾ പട്ടിണിയില്‍. സർക്കാർ ഉടമസ്ഥതയിലുള്ള എസ്റ്റേറ്റിലെ തൊഴിലാളികൾക്ക് ഒരുമാസമായി ജോലിയും ശമ്പളവുമില്ല. തോട്ടം നഷ്ടത്തിലാണെന്നാണ് മാനേജ്മെന്റിന്റെ വിശദീകരണം.

തൊഴിലാളികളുടെ ദുരിതത്തില്‍ പരിഹാരം കാണാന്‍ വയനാട് ജില്ലാ കലക്ടർ ഇടപെട്ടു. എസ്റ്റേറ്റ് സന്ദർശിക്കാൻ കലക്ടർ തഹസിൽദാർക്ക് നിർദേശം നൽകി.കമ്പമല എസ്റ്റേറ്റിൽ പതിറ്റാണ്ടുകളായി ജോലി ചെയ്യുന്ന ശ്രീലങ്കൻ അഭയാർഥികളും ആദിവാസികളുമടക്കമുള്ള തോട്ടം തൊഴിലാളികളോട് ഒരു സുപ്രഭാതത്തിൽ ഇനി മുതൽ നിങ്ങൾക്ക് ജോലിയില്ല എന്ന് മാനേജ്മെൻ്റ് അറിയിച്ചതോടെയാണ് അവര്‍ പട്ടിണിയിലായത്. മുഖ്യമന്ത്രിയും എം എൽ എ മാരുമടക്കമുള്ള ജനപ്രതിനിധികൾക്കും എസ്റ്റേറ്റ് മാനേജ്മെന്‍റിനും പരാതി നൽകിയിട്ടും ഈ ദുരിത ജീവിതങ്ങളിലേക്ക് കണ്ണുതുറക്കാൻ ഇതുവരെ അധികാരികൾ തയ്യാറായിട്ടില്ല.