Sat. Apr 20th, 2024
പീരുമേട്:

ഏലപ്പാറ പഞ്ചായത്ത് ഹയർ സെക്കൻഡറി സ്​കൂളിൽ പ്ലസ്​ടു സയൻസ് ബാച്ച് അനുവദിക്കണമെന്ന വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം ശക്തമാകുന്നു. എസ്​ എസ്​ എൽ സി പരീക്ഷയിൽ ഉന്നതവിജയം നേടിയവരുടെ എണ്ണം ഗണ്യമായി വർദ്ധിച്ച സാഹചര്യത്തിൽ അഭിരുചിക്കിണങ്ങിയ കോഴ്​സിന്​ ചേരാൻ അവസരമില്ലാത്തതി​ൻെറ നിരാശയിലാണ്​ കുറെ വിദ്യാർത്ഥികൾ.

പ്ലസ്​ടുവിന്​ ഇഷ്​​ടപ്പെട്ട കോഴ്​സിന്​ മക്കളെ ചേർക്കാൻ രക്ഷിതാക്കൾക്ക്​ മറ്റ്​ പ്രദേശങ്ങളിലെ സ്​കൂളുകൾ തേടിപ്പോകണം. ഏലപ്പാറ പഞ്ചായത്ത്​ ഹയർ സെക്കൻഡറി സ്​കൂളിൽ പ്ലസ്​ടു ആരംഭിച്ച് പതിറ്റാണ്ട് പിന്നി​ട്ടെങ്കിലും സയൻസ് ഗ്രൂപ്​ അനുവദിക്കാൻ നടപടി ഉണ്ടായിട്ടില്ല. ഏലപ്പാറ, ചെമ്മൺ, ഹെലിബേറിയ, ബൊണാമി തുടങ്ങിയ പ്രദേശങ്ങളിലെ വിദ്യാർത്ഥികൾ മറ്റ് സ്ഥലങ്ങളിലെ സ്​കൂളുകളെയാണ് ആശ്രയിക്കുന്നത്.

കോഴ്സ് ആരംഭിക്കാൻ ആവശ്യമായ ക്ലാസ് മുറികൾ, ലാബ് എന്നിവക്കുള്ള കെട്ടിട സൗകര്യവും സ്​കൂളിലുണ്ട്. സയൻസ് ഗ്രൂപ്​ അനുവദിക്കാൻ ഭൗതികസൗകര്യം ഉണ്ടായിട്ടും സർക്കാർ അനുമതി ലഭിക്കാത്തതാണ്​ തടസ്സമായി നിൽക്കുന്നത്​. ഏലപ്പാറ സ്​കൂളിൽ പ്ലസ്​ടു സയൻസ് ഗ്രൂപ്​ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രക്ഷിതാക്കളുടെയും വിദ്യാർഥികളുടെയും പരാതി ലഭിച്ചിട്ടുണ്ടെന്ന്​ വാഴൂർ സോമൻ എം എൽ എ പരാതി വിദ്യാഭ്യാസ മന്ത്രിക്ക് കൈമാറി.

സ്​കൂളിൽ പ്ലസ്​ടുവിന്​ സമയൻസ്​ ഗ്രൂപ്​ അനുവദിക്കാൻ അടിയന്തര നടപടി ഉണ്ടാകണമെന്ന്​ മന്ത്രിയോട് ആവശ്യപ്പെട്ടതായും എം എൽ എ അറിയിച്ചു.

By Divya