28 C
Kochi
Friday, October 22, 2021

Daily Archives: 2nd August 2021

കൊച്ചി:കൊച്ചിയില്‍ ആറിടത്ത് സമാന്തര ടെലഫോണ്‍ എക്സ്ചേഞ്ച് കണ്ടെത്തി. സംഭവുമായി ബന്ധപ്പെട്ട് മൂന്ന് യുവാക്കളെ പിടികൂടി. ചാലക്കുടി ഡിവൈഎസ്പി നടത്തിയ അന്വേഷണത്തിലാണ് സമാന്തര ടെലഫോണ്‍ എക്സ്ചേഞ്ച് കണ്ടെത്തിയത്.രഹസ്യവിവരം അനുസരിച്ചായിരുന്നു അന്വേഷണം. അങ്കമാലി, അത്താണി, പച്ചാളം തുടങ്ങി ആറിടത്തായിരുന്നു ടെലഫോണ്‍ എക്സ്ചേഞ്ചിന്‍റെ പ്രവര്‍ത്തനം. ഇവര്‍ ഉപയോഗിച്ചിരുന്ന സാമഗ്രികള്‍ പൊലീസ് കണ്ടെടുത്തു. മൂന്നു പേരെയും ചോദ്യം ചെയ്ത് വരികയാണ്.ആരാണ് ഫോണ്‍ വിളികളുടെ ഉപഭോക്താക്കളെന്ന് കണ്ടെത്താനാണ് പൊലീസിന്‍റെ ശ്രമം. കള്ളക്കടത്ത് സംഘങ്ങള്‍...
പാലക്കാട് ∙ധോണിയിൽ വീട്ടിനകത്തു പ്രവേശിപ്പിക്കാത്തതിനാൽ 3 മാസം പ്രായമായ പെൺകുഞ്ഞും അമ്മയും വരാന്തയിൽ കഴിഞ്ഞ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. എസ് മനുകൃഷ്ണനെയാണ്(31) ഹേമാംബിക നഗർ പൊലീസ് കോയമ്പത്തൂരിൽനിന്ന് അറസ്റ്റ് ചെയ്തത്. വീടു പൂട്ടി മനുകൃഷ്ണനും കുടുംബവും പോയതോടെ 5 ദിവസമാണു കുഞ്ഞും അമ്മയും വരാന്തയിൽ കഴിഞ്ഞത്. പിന്നാലെ കോടതി ഇടപെട്ടു.യുവതിക്കും കുഞ്ഞിനും സംരക്ഷണം ഒരുക്കണമെന്ന് ഉത്തരവിട്ടു. ഇതു പാലിക്കാതെ വന്നതോടെയാണു മനുകൃഷ്ണനെ കോയമ്പത്തൂരിലെ ബന്ധുവീട്ടിൽനിന്നു പൊലീസ് അറസ്റ്റ് ചെയ്തത്....
ആലപ്പുഴ:മടവീഴ്ചയെ തുടർന്ന് നശിച്ച നെൽകൃഷിക്ക് ഇൻഷുറൻസ് തുക കിട്ടാതെ കുട്ടനാട്ടിലെ കർഷകർ. പ്രധാനമന്ത്രി ഫസൽ ബീമാ യോജന പദ്ധതി പ്രകാരം ഇൻഷുർ ചെയ്ത കർഷകരാണ് സാമ്പത്തിക സഹായം ലഭിക്കാതെ വഞ്ചിതരായത്. ചമ്പക്കുളം  പഞ്ചായത്തിൽ മാത്രം1229 കർഷകർക്കാണ് ഇൻഷുറൻസ് തുക നിഷേധിക്കപ്പെട്ടത്.കഴിഞ്ഞ വർഷം മടവീഴ്ചയിലും വെളളപ്പൊക്കത്തിലും കൃഷി നശിച്ച കുട്ടനാടൻ കർഷകർക്കാണ് പ്രധാനമന്ത്രി ഫസൽ ബീമാ യോജന പദ്ധതി പ്രകാരമുളള സഹായം നിഷേധിക്കപ്പെട്ടത്. ചമ്പക്കുളം പഞ്ചായത്തിലാണ് ഏറ്റവും കൂടുതൽ പേർക്ക്...
കുട്ടനാട് ∙കൈനകരിയിൽ സിപിഎം നേതാക്കളുടെ മർദനമേറ്റ ഡോക്ടർ, പ്രതികളെ പിടികൂടാൻ വൈകുന്നതിനെതിരെ അവധിദിനത്തിൽ ജോലി ചെയ്തു പ്രതിഷേധിച്ചു. കുപ്പപ്പുറം പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസർ ഡോ ശരത് ചന്ദ്രബോസാണ് ഞായറാഴ്ച അവധി വേണ്ടെന്നുവച്ച് കൊവിഡ് വാക്സീൻ വിതരണത്തിൽ പങ്കാളിയായി പ്രതിഷേധിച്ചത്.ആശുപത്രിയിലെ മറ്റു ജീവനക്കാരും അവധി ഉപേക്ഷിച്ചു ജോലി ചെയ്ത് ഡോക്ടർക്കൊപ്പം പ്രതിഷേധത്തിൽ പങ്കാളികളായി. യഥാസമയം വാക്സീൻ ലഭിക്കാതിരുന്ന 520 പേർക്കാണ് ഇന്നലെ വാക്സീൻ നൽകിയത്. രണ്ടാം‍‍‍...
തൃശ്ശൂർ:തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പരിധിയിൽ   മെഗാ ആന്‍റിജന്‍ ടെസ്റ്റ് ക്യാമ്പ് ആരംഭിച്ചു. മേഖല അടിസ്ഥാനത്തില്‍ ശക്തന്‍ പുനരധിവാസ ഷെഡ്, ഒല്ലൂര്‍ വൈലോപ്പിള്ളി സ്കൂള്‍, കാളത്തോട് യുപി സ്കൂള്‍, കൂര്‍ക്കഞ്ചേരി സോണല്‍ ഓഫീസ്, അയ്യന്തോള്‍ നിര്‍മ്മല യുപി സ്കൂള്‍, ചേറൂർ എൻഎസ് യുപിസ്കൂള്‍, തുടങ്ങിയ 6 കേന്ദ്രങ്ങളിലായാണ് ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളത്. രോഗവ്യാപനം തടയല്‍, വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാരുടെ നെഗറ്റിവിറ്റി ഉറപ്പാക്കല്‍, കോര്‍പ്പറേഷന്‍ പരിധിയിലെ യഥാര്‍ത്ഥ ടിപിആര്‍ ലഭ്യമാക്കല്‍ എന്നിവ വഴി...
കുമരകം:പൈപ്പ് പൊട്ടൽ പതിവായതോടെ കുമരകത്തേക്കുള്ള ജലവിതരണം അവതാളത്തിലാകുന്നു. ചെങ്ങളം ശുദ്ധീകരണ ശാലയിൽ നിന്ന് കുമരകത്തേക്കുള്ള പൈപ്പ് ചെങ്ങളം കുന്നുംപുറം – മഹിളാ സമാജം റോഡിൽ തട്ടാമ്പറമ്പ് ഭാഗത്ത് പൊട്ടി ജലം ചോരുകയാണ്. 3 ദിവസമായി ഇവിടെ പൈപ്പ് പൊട്ടിക്കിടക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ജല അതോറിറ്റി അധികൃതർ സ്ഥലത്ത് എത്തിയപ്പോൾ സ്ത്രീകൾ പ്രതിഷേധം അറിയിച്ചതിനെ തുടർന്ന് പൈപ്പ് നന്നാക്കിയിരുന്നു.എന്നാൽ ഇന്നലെ രാവിലെ പമ്പിങ് തുടങ്ങിയപ്പോൾ വീണ്ടും പൈപ്പ് പൊട്ടി. കുന്നുംപുറം...
കൊല്ലം:ചരിത്ര ഗവേഷണത്തിന്​ കൂടുതൽ സഹായമൊരുക്കാൻ ലക്ഷ്യമിട്ട്​ വെബ്​ജേണലുമായി ജില്ല ലൈബ്രറി കൗൺസിൽ. സംസ്ഥാനത്ത്​ ആദ്യമായി ലൈബ്രറി കൗൺസിലി​ൻെറ നേതൃത്വത്തിൽ ആരംഭിച്ച വെബ്​ജേണൽ ആയാണ്​ 'സംവേദ' എത്തുന്നത്​. ജില്ല ലൈബ്രറി കൗൺസിൽ പുതുതായി ആരംഭിച്ച വെബ്​സൈറ്റി​ൻെറ ഭാഗമായാണ്​ സംവേദ പ്രസിദ്ധീകരിക്കുന്നത്​.സാഹിത്യം, ശാസ്ത്രം, സംഗീതം, സ്പോർട്സ്, മാധ്യമം, ചലച്ചിത്രം എന്നീ വിവിധ മേഖലയിൽ നിന്നുള്ള ഗവേഷണാത്മകമായ പ്രബന്ധങ്ങളാണ് വെബ്ജേണലിൽ ഉൾപ്പെടുത്തുക. ഓൺലൈനായി നടന്ന പരിപാടിയിൽ പുതിയ വെബ്സൈറ്റ് കേരള സ്​റ്റേറ്റ്...
പത്തനംതിട്ട:നഗരഹൃദയത്തിലെ പൈതൃക നിർമിതിയായ ശ്രീചിത്തിര തിരുനാൾ ടൗൺഹാളിൻ്റെ ശോച്യാവസ്ഥ പരിഹരിച്ച് പുനരുദ്ധരിക്കൽ തുടങ്ങി. കെട്ടും മട്ടും മാറാതെ ആധുനിക സങ്കേതങ്ങളൊരുക്കി പുനർനിർമിക്കാനാണ്‌ പദ്ധതി. കേരളീയ പാരമ്പര്യ ശൈലിയിൽ നിർമിക്കപ്പെട്ട ടൗൺഹാൾ കെട്ടിടത്തിൽ തടിയാണ് ധാരാളമായി ഉപയോഗിച്ചിരുന്നത്.എന്നാൽ കാലപ്പഴക്കത്തിൽ ഇതിന് ബലക്ഷയം സംഭവിച്ചു. വരാന്തയിലെ മരത്തൂണുകൾക്ക് പകരം ഇനി കൽത്തൂണുകൾ സ്ഥാപിക്കും. മേൽക്കൂരയിലെ തടികൾക്ക് പകരം കൂടുതൽ കാലം ഈടുനിൽക്കുന്ന മികച്ച ഗുണനിലവാരമുള്ള ഗാൽവനൈസ്ഡ് അയൺ സ്ഥാപിക്കും.പ്രൊജക്ടർ, ഉച്ചഭാഷിണികൾ,...
ആയൂർ:കെഎസ്ആർടിസി ബസുകളുടെ അറ്റകുറ്റപ്പണികൾക്കായി ലക്ഷങ്ങൾ മുടക്കി ജവാഹർ ജംക്‌ഷനിൽ നിർമിച്ച ഗാരേജ് സാമൂഹിക വിരുദ്ധരുടെ താവളമായി. കെഎസ്ആർടിസി ഡിപ്പോ തുടങ്ങുന്നതിനു മുന്നോടിയായാണ് ബ്ലോക്ക് പ‍ഞ്ചായത്തിൽ നിന്നുള്ള 25 ലക്ഷത്തോളം രൂപ ചെലവഴിച്ച് ഗാരേജ്, റോഡ്, അനുബന്ധ സൗകര്യങ്ങൾ എന്നിവ ഒരുക്കിയത്. എന്നാൽ ഡിപ്പോ തുടങ്ങാനുള്ള നടപടി ഫയലുകളിൽ ഒതുങ്ങിയതോടെ ഗാരേജ് നശിച്ചു തുടങ്ങി.ഇപ്പോൾ ഡിപ്പോയുടെ സ്മാരകമായി തകർന്ന മേൽക്കൂരയും പൊട്ടിപ്പൊളിഞ്ഞ ചുമരുകളുമായി ആയൂരിൽ നിവാസികൾക്കു മുന്നിൽ ചോദ്യചിഹ്നമായി ഗാരേജ്...
പന്തളം:പന്തളത്തി​ൻെറ മണ്ണിനെ രക്തപങ്കിലമാക്കിയ പൊലീസ് വെടിവെപ്പിന് തിങ്കളാഴ്ച 48 വയസ്സ്. 12 ഔൺസ് റേഷനരി വെട്ടിക്കുറച്ച കെ കരുണാകരൻ സർക്കാറി​ൻെറ നടപടിക്കെതിരെ ഇടതുപക്ഷം നടത്തിയ സമരത്തിനുനേരെയായിരുന്നു പൊലീസ് വെടിവെച്ചത്. സമരനിരയിൽ ഉണ്ടായിരുന്ന ഭാനു, നാരായണപിള്ള എന്നിവർ രക്തസാക്ഷികളായി.1973 ആഗസ്​റ്റ്​ രണ്ടിനാണ് പന്തളത്ത് പൊലീസി​ൻെറ നരനായാട്ട്​ നടന്നത്​. ഭക്ഷ്യക്ഷാമത്തിനെതിരെയുള്ള പ്രതിഷേധം കേരളമൊട്ടുക്ക് ആളിക്കത്തിയ സമരമായിരുന്നു. ഇടതുപക്ഷത്തി​ൻെറ ശക്തികേന്ദ്രമായിരുന്ന പന്തളത്താണ് അതി​ൻെറ അലയൊലികൾ ശക്തിപ്രാപിച്ചത്.ഒരാഴ്ച നീണ്ട സമരംകൊണ്ടും ഫലംകാണാതെ...