28 C
Kochi
Friday, October 22, 2021

Daily Archives: 9th June 2021

തിരുവനന്തപുരം:സംസ്ഥാനത്ത് പുതുതായി 16,204 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. എറണാകുളം 2059, കൊല്ലം 1852, തിരുവനന്തപുരം 1783, മലപ്പുറം 1744, പാലക്കാട് 1696, തൃശൂര്‍ 1447, ആലപ്പുഴ 1280, കോഴിക്കോട് 1240, കോട്ടയം 645, കണ്ണൂര്‍ 619, പത്തനംതിട്ട 545, കാസര്‍ഗോഡ് 533, ഇടുക്കി 451, വയനാട് 310 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,15,022 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി...
ന്യൂഡൽഹി:ജോലിക്കിടെ നഴ്​സുമാർ മലയാളം സംസാരിക്കുന്നത്​ വിലക്കുന്ന സർക്കുലർ പുറത്തിറക്കിയ സംഭവത്തിൽ ജി ബി പന്ത്​ ആശുപത്രിയിലെ നഴ്​സിങ്​ സൂപ്രണ്ട്​ മാപ്പു പറഞ്ഞു. സംഭവം വൻ വിവാദമായതോടെ ആശുപത്രി അധികൃതർ സർക്കുലർ പിൻവലിച്ചിരുന്നു.'പോസിറ്റീവായ നിലയിലാണ് സർക്കുലർ പുറപ്പെടുവിച്ചത്. മലയാളം സംസാരിക്കുന്ന സ്റ്റാഫുകൾക്കെതിരെ മോശം ഉദ്ദേശ്യം വെച്ചായിരുന്നില്ല അത്​. സർക്കുലർ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു. എനിക്ക് വിശദീകരിക്കാൻ അവസരം ലഭിച്ചില്ല. ഏതെങ്കിലും സ്റ്റാഫിന്‍റെ വികാരം വ്രണപ്പെ​ട്ടെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു' -നഴ്​സിങ്​ സൂപ്രണ്ട്​...
കൊച്ചി:കൊടകരയിൽ കവർച്ച ചെയ്യപ്പെട്ട പണം തിരികെ വേണമെന്ന പരാതിക്കാരൻ ധർമ്മരാജന്റെ ഹർജി കോടതി തള്ളി. ഇരിങ്ങാലക്കുട മജിസ്ടേറ്റ് കോടതിയാണ് ഹർജി തള്ളിയത്. മതിയായ രേഖകളില്ലെന്ന് വിലയിരുത്തിയ കോടതി ഹർജി നിലനിൽക്കില്ലെന്ന് വ്യക്തമാക്കുകയായിരുന്നു.കൂടുതൽ രേഖകൾ ഹാജരാക്കാൻ നിർദേശിച്ച കോടതി ധർമരാജനും സുനിൽ നയിക്കും ഷംജീറും വെവ്വേറെ ഹർജികൾ നൽകണമെന്നും ആവശ്യപ്പെട്ടു. കവർച്ച ചെയ്യപ്പെട്ട പണം ബിസിനസ് ആവശ്യത്തിനായി കൊണ്ടുവന്നതാണെന്നും തിരിച്ചുവേണമെന്നമെന്നുമാണ് ആർ എസ് എസ് പ്രവർത്തകനായ ധർമരാജൻ ഇരിങ്ങാലക്കുട...
ന്യൂഡല്‍ഹി:മുന്‍ കേന്ദ്രമന്ത്രിയും രാഹുല്‍ഗാന്ധിയുടെ വിശ്വസ്തനുമായിരുന്ന കോണ്‍ഗ്രസ് നേതാവ് ജിതിന്‍ പ്രസാദ ബിജെപിയില്‍ ചേര്‍ന്നു. പാര്‍ട്ടി ആസ്ഥാനത്തെത്തിയാണു അംഗത്വം എടുത്തത്. നേരത്തെ ജിതിന്‍ പ്രസാദ കേന്ദ്ര മന്ത്രി പിയുഷ് ഗോയലിനെ കണ്ടതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബംഗാളിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായിരുന്നു ഇദ്ദേഹം.രാജ്യത്തെ ഒരേയൊരു ദേശീയ പാര്‍ട്ടി ബിജെപിയാണെന്നാണ് അംഗത്വം സ്വീകരിച്ചു കൊണ്ട് ജിതിന്‍പ്രസാദ പറഞ്ഞത്. ഒരു പ്രധാന കോണ്‍ഗ്രസ് നേതാവ് ജൂണ്‍ 9ന് ബിജെപിയില്‍ ചേരുമെന്ന് നേരത്തെ...
ന്യൂഡല്‍ഹി:സാമൂഹിക മാധ്യമമായ ഇൻസ്റ്റഗ്രാമിനെതിരെ പരാതി നൽകി ബിജെപി നേതാവ്​. ശിവനെ സ്റ്റിക്കറിലൂടെ മോശമായി ചിത്രീകരിച്ചെന്നാരോപിച്ചാണ് പരാതി. ഹൈന്ദവ വികാരം വ്രണപ്പെടുത്തിയെന്ന്​ കാണിച്ച് ഇൻസ്റ്റഗ്രാം സിഇഒക്കും മറ്റ്​ ഉദ്യോഗസ്​ഥർക്കുമെതിരെ പാർലമെന്‍റ്​ സ്​ട്രീറ്റ്​ പൊലീസ്​ സ്റ്റേഷനിലാണ്​ ബിജെപി നേതാവായ മനീഷ്​ സിങ്​ പരാതി നൽകിയത്​. ഇൻസ്റ്റഗ്രാം സ്​റ്റോറി വിഭാഗത്തിലാണ്​ സ്റ്റിക്കർ കാണപ്പെട്ടത്​.ഉടനടി സ്റ്റിക്കറുകൾ നീക്കം ചെയ്​തില്ലെങ്കിൽ ഇൻസ്റ്റഗ്രാമിന്‍റെ ഓഫീസിന്​ മുമ്പിൽ പ്രതിഷേധ ധർണ നടത്തുമെന്ന്​ മനീഷ്​ സിങ്​ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച...
ഹൈദരാബാദ്:സംസ്ഥാനത്തെ ആരോഗ്യമേഖല മെച്ചപ്പെടുത്താൻ തെലങ്കാന സർക്കാർ 10,000 കോടി രൂപ ചെലവഴിക്കാൻ തീരുമാനം. ചൊവ്വാഴ്​ച വൈകിട്ട് നടന്ന സംസ്ഥാന മന്ത്രിസഭ യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം ഉണ്ടായത്​.മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ പൊതുജനാരോഗ്യ മേഖലയെ ശക്തിപ്പെടുത്തുകയും ഗുണപരമായ മാറ്റങ്ങൾ വരുത്തുകയും ചെയ്യുന്ന പദ്ധതികൾ ആവിഷ്​കരിക്കാൻ തീരുമാനമായി. രണ്ടു വർഷത്തിനുള്ളിൽ സംസ്ഥാനത്തിന്റെ ആരോഗ്യമേഖല ലോ​ക നിലവാരത്തിലാക്കുകയെന്നതാണ്​ സർക്കാർ ലക്ഷ്യം വെക്കുന്നത്​.ധനകാര്യമന്ത്രി ഹരീഷ് റാവുവിന്റെ നേതൃത്വത്തിലുള്ള കാബിനറ്റ്...
ന്യൂഡൽഹി:ഇന്ത്യയിലെ കൊവിഡ് വാക്സിനായ കോവാക്സിന്‍റെ നിർമാതാക്കളായ ഭാരത് ബയോടെക്കിന്‍റെ ഹൈദരാബാദ് കാമ്പസിന്‍റെ സുരക്ഷാ ചുമതല ജൂൺ 14 മുതൽ സിഐഎസ്എഫ് ഏറ്റെടുക്കും. ഹൈദരാബാദിലെ ഷമീർപേട്ടിലെ ജിനോം വാലിയിൽ സ്ഥിതി ചെയ്യുന്ന കമ്പനിയുടെ രജിസ്റ്റർ ചെയ്ത ഓഫീസിനും പ്ലാന്‍റിനും സിഐ‌എസ്‌എഫിന്‍റെ 64 അംഗ സംഘം സുരക്ഷ ഒരുക്കും.ഒരു മാസം മുമ്പാണ് സുരക്ഷ ആവശ്യപ്പെട്ട് ഭാരത് ബയോടെക് സിഐഎസ്എഫിനെയും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെയും സമീപിച്ചത്. അപേക്ഷയിൽ വിശദ പരിശോധന നടത്തിയ ശേഷമാണ്...
തിരുവനന്തപുരം:മുട്ടില്‍ വനംകൊള്ള സംസ്ഥാന സര്‍ക്കാരിനെതിരെ ആയുധമാക്കാന്‍ ബിജെപി കേന്ദ്ര വനം മന്ത്രാലയത്തെ കൊണ്ടു നടപടി എടുപ്പിക്കാന്‍ ബിജെപി ശ്രമം ആരംഭിച്ചു. ദേശീയ നേതാക്കളെ കാണാന്‍ ഡല്‍ഹിയിലെത്തിയ കെ സുരേന്ദ്രന്‍ വിഷയത്തില്‍ ഇടപെടുന്നതിനായി വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കറെ കണ്ടു സംസാരിക്കും.അതേസമയം മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ടു തുടരന്വേഷണത്തിനു ഹൈക്കോടതി അനുമതി നല്‍കിയിട്ടുണ്ട്. അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതികളായ റോജോ അഗസ്റ്റിന്‍, ആന്റോ അഗസ്റ്റിന്‍ എന്നിവരടക്കമുള്ളവര്‍ നല്‍കിയ ഹർജി...
Tribute to the Malayalees who carried out rescue operations at the site of the fire
 ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ:1 അഗ്​നിബാധയുണ്ടായ സ്​ഥലത്ത്​ രക്ഷാപ്രവര്‍ത്തനം നടത്തിയ മലയാളികള്‍ക്ക് ആദരം2 അ​പ​ക​ട​ത്തി​ൽ ച​ല​ന​ശേ​ഷി ന​ഷ്​​ട​പ്പെ​ട്ട മ​ല​യാ​ളി​യെ നാ​ട്ടി​ലേ​ക്ക് അ​യ​ച്ചു3 സൗദി ഇഖാമ, റീ എൻട്രി, സന്ദർശക വിസ കാലാവധി സൗജന്യമായി ജൂലൈ 31 വരെ നീട്ടും4 ലക്ഷ്യത്തിലെത്തിയാൽ വാക്സിനെടുക്കാത്തവർക്കും ഇളവുകൾ: ഖത്തർ5 ബ​ഹ്​​റൈ​നി​ൽ ഭാഗിക അടച്ചിടൽ ജൂൺ 25വരെ നീട്ടി6 സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ളി​ൽ പ്ര​വേ​ശി​ക്കാൻ വാ​ക്​​സി​നേ​ഷ​ൻ നി​ർ​ബ​ന്ധ​മാ​ക്കാൻ ഒമാൻ7 ഒ​മാ​നി​ൽ 45 വയസ്സിന്​ മുകളിലുള്ളവർക്കുള്ള വാക്​സി​േനഷൻ...
ന്യൂഡൽഹി:രാജ്യത്തെ ഏറ്റവും വലിയ തൊഴിലുടമകളിലൊരാളായ കോൾ ഇന്ത്യ ലിമിറ്റഡിൽ നിന്ന്​ കൊവിഡ് കവർന്നത്​ 400 ഓളം തൊഴിലാളികളെ. കൊവിഡ് മൂലം ജീവനക്കാരെ നഷ്​ടപ്പെടുന്നത്​ വ്യാപകമായതിന്​ പിന്നാലെ വാക്​സിൻ വിതരണത്തിൽ തൊഴിലാളികൾക്ക്​ മുൻഗണന നൽകണമെന്ന്​​ കമ്പനി അധികൃതർ പ്രധാന​മന്ത്രിയോട്​ അഭ്യർത്ഥിച്ചു.259,000 ആളുകളാണ്​ കോൾ ഇന്ത്യയിൽ ജോലി ചെയ്യുന്നത്​. ഇതിൽ 64,000 ജീവനക്കാർക്ക് മാത്രമാണിതുവരെ പ്രതിരോധ കുത്തിവയ്​പ്​ ലഭിച്ചിട്ടുള്ളത്​. ബാക്കിയുള്ള തൊഴിലാളികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും വാക്​സിൻ വിതരണം ചെയ്യാൻ പത്തുലക്ഷം വാക്​സിൻ...