Thu. Apr 25th, 2024
ന്യൂഡൽഹി:

ജോലിക്കിടെ നഴ്​സുമാർ മലയാളം സംസാരിക്കുന്നത്​ വിലക്കുന്ന സർക്കുലർ പുറത്തിറക്കിയ സംഭവത്തിൽ ജി ബി പന്ത്​ ആശുപത്രിയിലെ നഴ്​സിങ്​ സൂപ്രണ്ട്​ മാപ്പു പറഞ്ഞു. സംഭവം വൻ വിവാദമായതോടെ ആശുപത്രി അധികൃതർ സർക്കുലർ പിൻവലിച്ചിരുന്നു.

‘പോസിറ്റീവായ നിലയിലാണ് സർക്കുലർ പുറപ്പെടുവിച്ചത്. മലയാളം സംസാരിക്കുന്ന സ്റ്റാഫുകൾക്കെതിരെ മോശം ഉദ്ദേശ്യം വെച്ചായിരുന്നില്ല അത്​. സർക്കുലർ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു. എനിക്ക് വിശദീകരിക്കാൻ അവസരം ലഭിച്ചില്ല. ഏതെങ്കിലും സ്റ്റാഫിന്‍റെ വികാരം വ്രണപ്പെ​ട്ടെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു’ -നഴ്​സിങ്​ സൂപ്രണ്ട്​ പറഞ്ഞു.

തൊഴിൽ സമയത്ത്​ നഴ്​സിങ്​ ജീവനക്കാർ തമ്മിൽ മലയാളം സംസാരിക്കുന്നത്​ രോഗികൾക്കും സഹപ്രവർത്തകർക്കും ബുദ്ധിമുട്ടുണ്ടാകുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്ന്​ വിശദീകരിച്ചാണ്​​ ഡൽഹിയിലെ ജി ബി പന്ത്​ ആശുപത്രി അധികൃതർ മലയാളത്തിന്​ വി​ലക്കേർപ്പെടുത്തി ​സർക്കുലർ ഇറക്കിയത്​.

By Divya