28 C
Kochi
Friday, October 22, 2021

Daily Archives: 5th June 2021

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 17,328 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 2468, മലപ്പുറം 1980, പാലക്കാട് 1899, കൊല്ലം 1787, എറണാകുളം 1769, തൃശൂര്‍ 1582, കോഴിക്കോട് 1497, ആലപ്പുഴ 1212, കോട്ടയം 822, കണ്ണൂര്‍ 684, കാസര്‍ഗോഡ് 520, പത്തനംതിട്ട 472, ഇടുക്കി 395, വയനാട് 241 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,16,354 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.89...
Accident in Najran, Saudi Arabia; Two Malayalee nurses died
 ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ:1 സൗദി അറേബ്യയിലെ നജ്റാനിൽ വാഹനാപകടം; രണ്ട് മലയാളി നഴ്സുമാർ മരിച്ചു2 കുവൈത്തിൽ ഷോപ്പിംഗ് മാളിൽ തീപിടിത്തം3 ക്രീക്കിൽ ​ഫ്ലോട്ടിങ്​ റസ്​റ്റോറൻറ്​ വെള്ളത്തിൽ മുങ്ങി4 പെ​ൺ​വാ​ണി​ഭം: ദമ്മാമിൽ മൂ​ന്ന്​ മ​ല​യാ​ളി​ക​ള​ട​ക്കം ഏഴു പേ​ർ പി​ടി​യി​ൽ5 മു​ഖീം പോ​ർ​ട്ട​ലി​ൽ സി​നോ​ഫോം ഇ​ല്ല: വാ​ക്​​സി​ൻ സ്വീ​ക​രി​ച്ച നി​ര​വ​ധി പേ​ർ​ക്ക്​ സൗ​ദിയിൽ പ്ര​വേ​ശിക്കാനാകുന്നില്ല6 കുവൈത്ത് തീരത്ത് ഒഴുകിനടന്ന കപ്പലിലെ 16 പേർ ദുരിതക്കടൽ താണ്ടി ഇന്ത്യയിലേക്ക്7 യുഎഇ പ്രവേശനവിലക്ക്...
കൊച്ചി:പുതിയ കോച്ചിനു വേണ്ടിയുള്ള കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ കാത്തിരിപ്പിന് വിരാമം. സെർബിയൻ ഇവാൻ വുകോമാനോവിച്ചുമായാണ് ക്ലബ് രണ്ടു വർഷത്തെ കരാറിലെത്തിയത്. ബൽജിയൻ വമ്പന്മാരായ സ്റ്റാൻഡേർഡ് ലീഗെയുടെ ഹെഡ് കോച്ചായിരുന്നു ഇവാൻ. കഴിഞ്ഞ സീസണിൽ ഇടയ്ക്കു വച്ച് ക്ലബ് വിട്ട കിബു വിക്കുനയ്ക്ക് പകരമായാണ് ഇദ്ദേഹത്തിന്റെ നിയമനം. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് സൂചന.43കാരനായ ഇവാൻ കോച്ചിങ് കരിയർ ആരംഭിക്കുന്നത് ബൽജിയൻ പ്രോ ലീഗ് ക്ലബ് സ്റ്റാൻഡേഡ് ലിഗെയ്‌ക്കൊപ്പമാണ്. അസിസ്റ്റന്റ്...
തിരുവനന്തപുരം:കൊടകര കുഴല്‍പണ ഇടപാടില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് കെ മുരളീധരന് എം പി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ രണ്ടിടത്ത് മത്സരിച്ചതില്‍ ദുരൂഹതയുണ്ട്. സുരേന്ദ്രന്‍ ഹെലികോപ്റ്ററില്‍ പണം കടത്തിയോയെന്ന് സർക്കാർ അന്വേഷിക്കണം. ഹെലികോപ്റ്റര്‍ വാടക തിരഞ്ഞെടുപ്പ് ചെലവില്‍പെടുത്തിയോയെന്നും അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.ഘടകകക്ഷികൾക്ക് പണം നൽകിയതിലും അന്വേഷണം നടക്കണം. നേരായ രീതിയിൽ അന്വേഷണം നടത്തിയാൽ മോദിയിൽ വരെ എത്തുമെന്നും അതിന് മുഖ്യമന്ത്രി ധൈര്യം കാണിക്കണമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
സൗദി അറേബ്യ:സൗദി അറേബ്യയിലെ നജ്‌റാനിലുണ്ടായ വാഹനാപകത്തിൽ രണ്ട് മലയാളി നഴ്സുമാർ മരിച്ചു. മലയാളിയായ ഡ്രൈവർ ഉൾപ്പെടെ മൂന്നുപേർക്കു പരുക്കേറ്റു. കോട്ടയം സ്വദേശി ഷിൻസി ഫിലിപ്പ്, തിരുവനന്തപുരം സ്വദേശി അശ്വതി വിജയൻ എന്നിവരാണ് മരിച്ചത്.നജ്റാൻ കിങ് ഖാലിദ് ആശുപത്രിയിലെ നഴ്സുമാരാണ്. ഇവർ സഞ്ചരിച്ച വാഹനത്തിൽ മറ്റൊരു വാഹനം ഇടിച്ചാണ് അപകടമുണ്ടായത്. മലയാളികളായ നഴ്സുമാർ സ്നേഹ, റിൻസി, ഡ്രൈവർ അജിത്ത് എന്നിവരെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മരിച്ചവരുടെ മൃതദേഹങ്ങൾ നജ്റാനിലെ...
ന്യൂഡല്‍ഹി:ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ സ്വകാര്യ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും ബ്ലൂ ടിക്ക് അഥവാ വെരിഫൈഡ് ബാഡ്ജ് ഒഴിവാക്കി ട്വിറ്റര്‍. വ്യക്തിഗത അക്കൗണ്ട് സജീവമല്ലാത്തതിനാലാണ് ബ്ലൂ ടിക്ക് ഒഴിവാക്കിയതെന്ന് എഎൻഐ റിപ്പോര്‍ട്ട് ചെയ്തു.അതേസമയം അദ്ദേഹത്തിന്റെ ഔദ്യോഗിക അക്കൗണ്ടില്‍ നിന്നും ബ്ലൂ ടിക്ക് ഒഴിവാക്കിയിട്ടില്ല. 2020 ജൂലൈ 23നാണ് വെങ്കയ്യ നായിഡുവിന്റെ വ്യക്തിഗത അക്കൗണ്ടില്‍ നിന്നും അവസാന ട്വീറ്റ് വന്നിരിക്കുന്നത്. ആക്ടീവ് അക്കൗണ്ടുകള്‍ക്കാണ് ട്വിറ്റര്‍ വെരിഫൈഡ് ബാഡ്ജായ ബ്ലൂ ടിക്ക് നല്‍കുന്നത്.ആറു...
മുംബൈ:കൊവിഡ് വ്യാപകമായതിനെ തുടർന്ന്​ നടപ്പാക്കിയ ലോക്​ഡൗണിൽ കൂടുതൽ ഇളവുകളുമായി മഹാരാഷ്ട്ര സർക്കാർ. പുതിയ ചട്ടങ്ങൾ പ്രകാരംമുംബൈയിൽ റസ്​റ്റോറൻറുകൾ, ജിമ്മുകൾ, സലൂണുകൾ എന്നിവ നിശ്ചിത സമയം തുറക്കാൻ അനുമതി നൽകി.കൊവിഡ് പോസിറ്റിവിറ്റി നിരക്കിൽ കുറവ്​ വന്ന സാഹചര്യത്തിലാണ്​ നടപടി. സംസ്ഥാനത്തെ ജില്ലകളെ അഞ്ച് തലങ്ങളായി തരം തിരിച്ചാണ്​ ഇളവ്​ അനുവദിച്ചിരിക്കുന്നത്​. കൊവിഡ് പോസിറ്റിവിറ്റി നിരക്കും നിശ്ചിത അളവിലുള്ള ചികിത്സാസൗകര്യവും പരിഗണിച്ചാണ്​ ഓരോ ജില്ലകളിലും നിയന്ത്രണങ്ങളിൽ ഇളവ്​ വരുത്തിയിരിക്കുന്നത്​.ലെവൽ 1 ലുള്ള ജില്ലകളിൽ​...
Son locked gate to prevent corpse of mother, who died of corona, from being carried to sister's house
 ഇന്നത്തെ പ്രധാന മധ്യകേരള വാർത്തകൾ:1 കൊറോണ ബാധിച്ച് മരിച്ച അമ്മയുടെ മൃതദേഹം തന്റെ സ്ഥലത്തുകൂടി കൊണ്ടുപോകാതിരിക്കാൻ ഗേറ്റ് താഴിട്ട് പൂട്ടി മകൻ2 സന്നദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ സിപിഎം-കെഎസ്‌യു കൂട്ടത്തല്ല്; കേസെടുത്ത് പൊലീസ്3 ഇളവുള്ളവരുടെ യാത്രയും പൊലീസ് തടയുന്നെന്ന് ആക്ഷേപം: ആശയക്കുഴപ്പം4 മീൻ പിടിക്കാൻ പോകുന്ന ഓരോ ബോട്ടിലും ഒരു സർക്കാർ ഉദ്യോഗസ്ഥൻ; വിചിത്ര നടപടിയുമായി ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ5 'രണ്ട് ലക്ഷം ബിജെപി നല്‍കി , വൈന്‍ പാര്‍ലര്‍ വാഗ്ദാനം';...
കാസര്‍കോട്:കെ സുരേന്ദ്രന്റെ അപര സ്ഥാനാർത്ഥി കെ സുന്ദരയുടെ വെളിപ്പെടുത്തലിൽ സമ​ഗ്ര അന്വേഷണം ആവശ്യപ്പെടുമെന്ന് മഞ്ചേശ്വരം എംഎൽഎ എ കെ എം അഷ്റഫ്. നിയമസഭയിലും ഇക്കാര്യം ഉന്നയിക്കുമെന്ന് എംഎല്‍എ പറഞ്ഞു. മഞ്ചേശ്വരത്ത് പലയിടത്തും പണവും കിറ്റുകളും നൽകിയിരുന്നു.ബിജെപി കര്‍ണാടക നേതൃത്വമാണ് പണം ഒഴുക്കിയതെന്നും ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയാൽ കേരളം ഞെട്ടുന്ന ബിജെപിയുടെ തിരഞ്ഞെടുപ്പ് രാഷ്ട്രീയം വെളിപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ബിജെപി നേതാക്കൾ ലക്ഷങ്ങൾ നൽകിയത് കൊണ്ടാണ് താൻ തിരഞ്ഞെടുപ്പിൽ...
ന്യൂഡൽഹി:രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ കൊവിഡ് വാക്​സിനാവാൻ ബയോളജിക്കൽ ഇയുടെ കോർബേവാക്​സ്​ ഒരുങ്ങുന്നു. വാക്സിന്റെ രണ്ട്​ ഡോസുകൾക്കും കൂടി 500 രൂപയാണ്​ വില. വാക്​സിന്റെ മൂന്നാംഘട്ട പരീക്ഷണമാണ്​ ഇപ്പോൾ നടക്കുന്നത്​.വൈകാതെ ഇതിന്​ അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലഭിക്കുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. അതേസമയം, 400 രൂപയിൽ താഴെയായിരിക്കും കോർബേവാക്സിന്റെ വിലയെന്ന റിപ്പോർട്ടുകളും പുറത്ത്​ വരുന്നുണ്ട്​.അംഗീകാരം ലഭിക്കുന്നതിന്​ മുമ്പ്​ തന്നെ വാക്സിന്റെ 30 കോടി ഡോസുകൾക്ക്​ കേന്ദ്രസർക്കാർ ഓർഡർ നൽകിയിട്ടുണ്ട്​. വാക്​സി​െൻറ ആദ്യ...