28 C
Kochi
Friday, October 22, 2021

Daily Archives: 1st June 2021

Murder in supermarket owned by a Keralite in UAE
 ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ:1 യുഎഇയിൽ മലയാളിയുടെ ഉടമസ്ഥതയിലുള്ള സൂപ്പർമാർക്കറ്റിൽ പട്ടാപ്പകൽ കൊലപാതകം2 കോവിഡ് വാക്‌സിനേഷൻ എടുത്ത വിദേശ യാത്രക്കാർക്ക് ഇനി ക്വാറന്റൈൻ വേണ്ട: സൗദി3 നാ​ട്ടി​ൽ​​ വാ​ക്സി​ൻ എ​ടു​ത്ത​വ​ർ​ക്ക് സൗ​ദി ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്യാം4 കൊവിഡ് കാരണം എയര്‍ ഇന്ത്യ എക്സ്പ്രസില്‍ ടിക്കറ്റ് റദ്ദാക്കിയവര്‍ക്ക് പണം തിരികെ നല്‍കും5 60 കഴിഞ്ഞ ബിരുദമില്ലാത്ത വിദേശികളുടെ ഇഖാമ വിലക്ക് കുവൈത്ത് പുനഃപരിശോധിച്ചേക്കും6 ദുബൈയില്‍ കൊവിഡ് വാക്സിനേഷന്‍ അപ്പോയിന്റ്മെന്റ്...
കൊച്ചി:ലക്ഷദ്വീപിൽ നിന്ന് അടിയന്തര ചികിത്സയ്ക്കായി വിമാനമാർഗം കൊച്ചിയിലേക്ക് രോഗികളെ കൊണ്ടുവരുന്നതിന് മാർഗരേഖ തയ്യാറാക്കണമെന്ന് ഹൈക്കോടതി. നിലവിലെ ചട്ടങ്ങളിൽ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ഭേദഗതി വരുത്തിയത് ചോദ്യം ചെയ്തുളള ഹർജിയിലാണ് നടപടി.കളക്ടറുടെ കോലം കത്തിച്ചതിന്‍റെ പേരിൽ തടഞ്ഞുവെച്ചിരിക്കുന്നവരെ അടിയന്തരമായി കോടതിയിൽ ഹാജരാക്കാനും ഹൈക്കോടതി നിർദേശിച്ചു. തുടർ സമരം ആലോചിക്കുന്നതിനായി നാളെ കൊച്ചിയിൽ സർവകക്ഷി യോഗം ചേരും.ലക്ഷദ്വീപിൽ നിന്ന് ഹെലികോപ്ടർ മാർഗം ചികിത്സക്കായി രോഗികളെ കൊച്ചിയിലേക്ക് എത്തിക്കുന്നതിനുളള വ്യവസ്ഥകളിൽ ലക്ഷദ്വീപ് അഡ്മിനിട്രേഷൻ...
കൊച്ചി:നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്ത് യുഎഇ കോണ്‍സല്‍ ജനറലിനും അറ്റാഷെക്കുമെതിരെ നടപടിക്കൊരുങ്ങി കസ്റ്റംസ്. ഇരുവര്‍ക്കും വിദേശകാര്യമന്ത്രാലയം വഴി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും. ഇവര്‍ക്കെതിരെ ലഭിച്ച മൊഴികള്‍ ഉള്‍പ്പെടുത്തിയാണ് നോട്ടീസ് നല്‍കുക.പിടിച്ചെടുത്ത സ്വര്‍ണം കണ്ടുകെട്ടാതിരിക്കാനും നികുതി വെട്ടിച്ചതിന് പിഴ ഈടാക്കാതിരിക്കാനും കാരണം ബോധിപ്പിക്കണമെന്നാണ് നിര്‍ദ്ദേശം. നോട്ടീസിന് 30 ദിവസത്തിനകം മറുപടി നല്‍കണം എന്നാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.മറുപടി ലഭിച്ച ശേഷം നിയമനടപടികളുമായി മുന്നോട്ട് പോകും. ജമാൽ ഹുസൈൻ അൽ...
ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ജഗമേ തന്തിരം.' ഇതാ സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുന്നു. താരങ്ങള്‍ തന്നെയാണ് ട്രെയിലര്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്. കാര്‍ത്തിക് സുബ്ബരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.മലയാളി താരങ്ങളാണ് ഐശ്വര്യ ലക്ഷ്‍മിയും ജോജുവും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ഗാങ്‍സ്റ്റര്‍ കഥാപാത്രമായും നാട്ടിൻപുറത്തുകാരനായും ധനുഷിനെ ചിത്രത്തില്‍ കാണാം. സന്തോഷ് നാരായണൻ ആണ് സംഗീത സംവിധായകൻ. ശ്രേയാസ് കൃഷ്‍ണ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു.ഹോളിവുഡ് താരം ജയിംസ്...
കൊച്ചി:ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. രണ്ടു മാസം നീളുന്ന പ്രീ സീസണായി ടീം വിദേശത്തേക്ക് പുറപ്പെടും. ജിസിസി ഉൾപ്പെടെ രണ്ട്-മൂന്ന് വിദേശരാജ്യങ്ങളിലാകും പരിശീലനമെന്ന് ക്ലബ് വൃത്തങ്ങൾ പറയുന്നുഅതിനിടെ, കഴിഞ്ഞ സീസണിലെ പോരായ്മകൾ പരിഹരിച്ച് മുമ്പോട്ടുപോകാൻ ക്ലബ് ശ്രമം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ ഏറ്റവും വലിയ തലവേദനയായിരുന്ന പ്രതിരോധത്തിലേക്ക് ബംഗളൂരു എഫ്‌സി താരം ഹർമൻജോത് ഖബ്ര എത്തുമെന്നാണ് റിപ്പോർട്ട്. ഖബ്ര ബംഗളൂരു വിട്ടിട്ടുണ്ട്....
ന്യൂഡൽഹി:പൗരത്വ നിയമഭേദഗതി നടപ്പാക്കാനുള്ള കേന്ദ്രനീക്കത്തിനെതിരെ മുസ്‍ലിം ലീഗ് സുപ്രീം കോടതിയിൽ. മുസ്‍ലിം ഇതര മതസ്ഥർക്ക് പൗരത്വം നൽകാൻ കേന്ദ്രം പുറത്തിറക്കിയ വിജ്ഞാപനം ചോദ്യം ചെയ്താണ് ലീഗ് സുപ്രീംകോടതിയെ സമീപിച്ചത്. ഹർജി ഇന്ന് ഫയൽ ചെയ്യും.വിജ്ഞാപനം നിയമവിരുദ്ധവും ഭരണഘടനവിരുദ്ധവുമെന്ന് ചൂണ്ടിക്കാണിച്ചാണ് ഹരജി. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് ശനിയാഴ്ചയാണ് കേന്ദ്രം വിജ്ഞാപനമിറക്കിയത്.ഗുജറാത്ത്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ 13 ജില്ലകളിൽ താമസിക്കുന്ന ഹിന്ദു, സിങ്, ജൈന...
തിരുവനന്തപുരം:ഒരു കോടിയിലേറെപ്പേർക്ക് ഈ മാസം കൊവിഡ് പ്രതിരോധ വാക്സീൻ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇരുപത്തിയെട്ട് ലക്ഷത്തി നാൽപ്പത്തിനാലായിരം ഡോസ് വാക്സീൻ ഈമാസം ലഭ്യമാകും. ഇതിൽ  ഇരുപത്തിനാലു ലക്ഷത്തി അൻപത്തിനാലായിരം ഡോസ് കോവിഷീൽഡ് വാക്സീൻ ആണ്.സംസ്ഥാനങ്ങൾ പ്രത്യേകം ആഗോള ടെൻഡർ വിളിച്ചാൽ വാക്സീൻ വില കൂടാൻ ഇടയുണ്ട്. അതുകൊണ്ട് കേന്ദ്രം ആഗോള ടെൻഡർ വിളിക്കണമെന്ന് പ്രധാനമന്ത്രിക്ക് കത്തെഴുതി.എല്ലാവർക്കും സൗജന്യമായി വാക്സീൻ നൽകുമെന്ന് പ്രഖ്യാപിച്ചതാണെന്നും വാക്സീൻ ലഭ്യമാകുന്ന മുറയ്ക്ക്...
ന്യൂഡൽഹി:സോഷ്യല്‍ മീഡിയ കമ്പനികള്‍ക്കുള്ള ഐടി നിയമപ്രകാരമുള്ള പുതിയ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ സോഷ്യല്‍ മീഡിയ ഉപയോക്താക്കളുടെ അവകാശ സംരക്ഷണത്തിനാണെന്ന് കേന്ദ്ര ഐടി നിയമകാര്യമന്ത്രി രവിശങ്കര്‍ പ്രസാദ്. ഇത്തരത്തില്‍ ഉപയോക്താവിന്‍റെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സോഷ്യല്‍ മീഡിയ കമ്പനികള്‍ പരാജയപ്പെട്ടപ്പോഴാണ് സര്‍ക്കാറിന് ഇടപെടേണ്ടി വന്നതെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.സര്‍ക്കാറിന്‍റെ വരുതിയില്‍ നില്‍ക്കാത്ത സോഷ്യല്‍ മീഡിയകളെ നിയന്ത്രിക്കാനാണ് ഈ നിയമം എന്ന വാദത്തെ തള്ളുന്ന രവിശങ്കര്‍ പ്രസാദ്, 2018 മുതല്‍ വിവിധ കോടതികളില്‍ നിന്നും പുറപ്പെടുവിച്ച വിധികളും,...
തിരുവനന്തപുരം:കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കറായി ചിറ്റയം ഗോപകുമാറിനെ തിരഞ്ഞെടുത്തു. അടൂരിൽ നിന്നുള്ള നിയമസഭാംഗമായ ഇദ്ദേഹം സിപിഐ നേതാവാണ്. ഇന്നാണ് തിരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്. എന്നാൽ പ്രതിപക്ഷത്ത് നിന്ന് മത്സരാർത്ഥിയില്ലാതിരുന്നതിനാൽ ചിറ്റയം എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.സ്പീക്കർ എംബി രാജേഷാണ് ചിറ്റയം ഗോപകുമാറിനെ എതിരില്ലാതെ തിരഞ്ഞെടുത്തെന്ന വിവരം സഭയെ അറിയിച്ചത്. നിലവിലെ നിയമസഭയിൽ 99 അംഗങ്ങളാണ് ഇടതുപക്ഷത്തുള്ളത്. 41 പേരാണ് പ്രതിപക്ഷത്തുള്ളത്.സ്പീക്കർ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുടെ എംബി രാജേഷ് വിജയിച്ചത് 40 നെതിരെ 96...
'Called to get acquainted, not threatened' Lakshadweep Police
 ഇന്നത്തെ പ്രധാന മധ്യകേരള വാർത്തകൾ:1 'വിളിച്ചത് പരിചയപ്പെടാൻ, ഭീഷണിപ്പെടുത്തിയില്ല', ഫസീലയുടെ വെളിപ്പെടുത്തലിന് പിന്നാലെ തടിയൂരി ലക്ഷദ്വീപ് പൊലീസ്2 ജീവനക്കാരെ തടഞ്ഞ് ഡിവൈഎഫ്ഐ, പ്രതിഷേധത്തിന് കോൺഗ്രസും, കൊല്ലം ബൈപ്പാസിൽ ടോൾ പിരിവ് നിർത്തിവെച്ചു3 വിദ്യാര്‍ത്ഥികളോട് ലൈംഗിക അതിക്രമണം; സിപിഎം ബ്രാ‌ഞ്ച് സെക്രട്ടറിക്കെതിരെ പോക്സോ കേസ്4 നെടുങ്കണ്ടം കസ്റ്റഡി മരണം: ആറ്​ ​പോലീസുകാരെ പിരിച്ചുവിടും5 കോഴിക്കോട്ട് ബ്യൂട്ടിപാർലറിലെ ജോലിക്കാരിക്ക് പീഡനം; കാരണം 5 ലക്ഷം തിരികെ കൊടുക്കാത്തത്6 തോട്ടപ്പള്ളി കരിമണല്‍ ഖനനം:...