28 C
Kochi
Friday, October 22, 2021

Daily Archives: 14th June 2021

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 7719 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 161 മരണങ്ങളാണ് സ്ഥിരീകരിച്ചത്. 1,13,217 പേരാണ് ചികിത്സയിലുള്ളത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.26 ആണ്.തിരുവനന്തപുരം 1170, എറണാകുളം 977, കൊല്ലം 791, തൃശൂർ 770, പാലക്കാട് 767, മലപ്പുറം 581, ആലപ്പുഴ 524, കോഴിക്കോട് 472, കോട്ടയം 400, കണ്ണൂർ 339, പത്തനംതിട്ട 327, കാസർഗോഡ് 326, ഇടുക്കി 171, വയനാട് 104 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ...
Dust storm in Kuwait; Traffic Obstructed
 ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ:1 കുവൈത്തിൽ പൊടിക്കാറ്റ്; ഗതാഗതം താറുമാറായി2 റെഡ്​ ലിസ്​റ്റ്​ രാജ്യക്കാർക്ക്​ പുതിയ വർക്​ പെർമിറ്റ്​ നൽകുന്നത്​ നിർത്തി ബഹ്‌റൈൻ3 കുവൈത്തിൽ വിദേശികളുടെ പ്രവേശന വിലക്ക്​ നീളുമെന്ന്​ റിപ്പോർട്ട്4 ഒമാനിൽ പതിനെട്ടിന്​ മുകളിലുള്ള വിദേശികൾക്ക്​ പണം നൽകി വാക്​സിനെടുക്കാം5 ഒമാനില്‍ ഡ്രൈവ് ത്രൂ വാക്സീനേഷന്‍ ആരംഭിച്ചു6 അബുദാബിയില്‍ നാളെ മുതല്‍ പൊതുസ്ഥലങ്ങളില്‍ ഗ്രീന്‍ പാസ് നിര്‍ബന്ധം; നിബന്ധനകള്‍ ഇങ്ങനെ7 സൗദിയിൽ അക്കൗണ്ടിങ് മേഖലയിൽ 30 %...
കൊച്ചി:ബയോവെപ്പണ്‍ പരാമര്‍ശത്തില്‍ രാജ്യദ്രോഹക്കേസ് ചുമത്തിയ നടപടിയ്‌ക്കെതിരെ സംവിധായിക ഐഷ സുല്‍ത്താന ഹൈക്കോടതിയെ സമീപിച്ചു. കവരത്തിയിലെത്തിയാല്‍ തന്നെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുള്ളതായി ഐഷ പറഞ്ഞു.മുന്‍കൂര്‍ ജാമ്യം തേടിയാണ് ഐഷ ഹൈക്കോടതിയെ സമീപിച്ചത്. ഐഷയുടെ ഹരജി നാളെ ഹൈക്കോടതി പരിഗണിക്കും. ചൈന മറ്റ് രാജ്യങ്ങള്‍ക്ക് നേരെ കൊറോണ വൈറസ് എന്ന ബയോവെപ്പണ്‍ ഉപയോഗിച്ചത് പോലെയാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷദ്വീപിന് നേരെ പ്രഫുല്‍പട്ടേലെന്ന ബയോവെപ്പണ്‍ ഉപയോഗിച്ചത് എന്നായിരുന്നു ഐഷയുടെ പരാമര്‍ശം. ലക്ഷദ്വീപ് ബിജെപി...
റിയോ ഡി ജനീറോ:കോപ്പ അമേരിക്കയിൽ ലിയോണൽ മെസ്സിയുടെ അർജന്റീന ഇന്ന് ആദ്യ മത്സരത്തിന് ഇറങ്ങും. മുൻ ചാമ്പ്യൻമാർ ആയ ചിലി ആണ് എതിരാളികൾ. ഇന്ത്യൻ സമയം രാത്രി രണ്ടരയ്ക്കാണ് കളി തുടങ്ങുക. ലിയോണൽ മെസ്സിയുടെ കൈയ്യെത്തും ദൂരെ നിന്ന് രണ്ട് തവണ കോപ്പ കിരീടം തട്ടിയെടുത്തവരാണ് ചിലി. അവസാനം വരെ പോരാടാനുള്ള തടിമിടുക്ക് തന്നെയാണ് ചെമ്പടയുടെ കരുത്ത്.മെസ്സിക്ക് ഒരു കിരീടം എന്ന മോഹവുമായി എത്തുന്ന അർജന്റീനയ്ക്ക് ജയിച്ച് തുടങ്ങണം....
ഉത്തർ പ്രദേശ്:ഉത്തര്‍പ്രദേശില്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടതിന് അടുത്ത ദിവസം മാധ്യമപ്രവര്‍ത്തകന്‍ മരിച്ചനിലയില്‍. എബിപി ന്യൂസിലെ മാധ്യമപ്രവര്‍ത്തകന്‍ സുലഭ് ശ്രീവാസ്തവയെയാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടത്.ജൂണ്‍ 13നാണ് സംഭവം. കത്ര റോഡിലാണ് ശ്രീവാസ്തവയെ ഗുരുതരമായി പരിക്കേറ്റ നിലയില്‍ കണ്ടത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. റോഡ് അപകടത്തിലാണ് ശ്രീവാസ്തവയ്ക്ക് പരിക്കേറ്റതെന്ന് പൊലീസ് പറയുന്നു.ജീവന് ഭീഷണിയുണ്ടെന്ന് കഴിഞ്ഞ ദിവസമാണ് സുലഭ് ശ്രീവാസ്തവ എഡിജിക്കും എസ്പിക്കും പരാതി നല്‍കിയത്. മദ്യ മാഫിയയെ കുറിച്ച് റിപ്പോര്‍ട്ട്...
ശംഖുംമുഖം:തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് കാലാവധി നീട്ടി വാങ്ങാനുള്ള നടപടിക്രമങ്ങളുമായി അദാനി ഗ്രൂപ്. സംസ്ഥാന സർക്കാറിന്റെ ശക്തമായ എതിര്‍പ്പുകളെപോലും അവഗണിച്ച് നടത്തിപ്പ് അവകാശം സ്വന്തമാക്കിയ അദാനി ഗ്രൂപ് ഈമാസം അവസാനം വിമാനത്താവളം എറ്റെടുത്ത് നടത്തണമെന്നാണ് കരാര്‍ വ്യവസ്ഥ.രാജ്യാന്തര സര്‍വിസുകളും യാത്രക്കാരും കുറഞ്ഞ് നില്‍ക്കുന്ന ഈ സാഹചര്യത്തില്‍ വിമാനത്താവള നടത്തിപ്പ് ഏറ്റെടുത്താൽ കൂടുതല്‍ സാമ്പത്തിക ബാധ്യതയുണ്ടാകുമെന്ന കണക്കുകൂട്ടലിലാണിവർ. പൊതുസ്വകാര്യ പങ്കാളിത്ത മാതൃകയില്‍ 50വര്‍ഷത്തേക്കാണ് നടത്തിപ്പ് കരാര്‍.ഇതിന്റെ ഭാഗമായുള്ള കൈമാറ്റക്കരാര്‍...
കൊച്ചി:ലക്ഷദ്വീപ് സന്ദര്‍ശനത്തിനായി പോകുന്ന അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡാ പട്ടേല്‍ കൊച്ചിയിലെത്തില്ല. നേരത്തെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തി ഇവിടെ നിന്ന് ദ്വീപിലേക്ക് തിരിക്കാനായിരുന്നു പ്രഫുലിന്റെ പദ്ധതി.എന്നാല്‍ പ്രഫുല്‍ നേരെ ദ്വീപിലേക്ക് പോകുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അതേസമയം കോണ്‍ഗ്രസ് എം പിമാര്‍ പ്രഫുലിനെ കാണാനായി നെടുമ്പാശ്ശേരിയിലെത്തിയിരുന്നു. ലക്ഷദ്വീപില്‍ നടപ്പാക്കിയ പരിഷ്‌കാരങ്ങളില്‍ പ്രതിഷേധമറിയിക്കാനായിരുന്നു എംപിമാര്‍ വിമാനത്താവളത്തിലെത്തിയത്.എം പിമാരായ ടി എൻ പ്രതാപന്‍, ഹൈബി ഈഡന്‍, അന്‍വര്‍ സാദത്ത് എംഎൽഎ എന്നിവരായിരുന്നു വിമാനത്താവളത്തിലെത്തിയത്. ഒരാഴ്ചത്തേക്കാണ്...
ഹിമാചൽപ്രദേശ്:ഹിമാചല്‍ പ്രദേശില്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ എടുത്തുകളഞ്ഞതോടെ ഷിംലയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്. അതിര്‍ത്തിയില്‍ വാഹനങ്ങളുടെ വന്‍നിരയും തിരക്കും അനുഭവപ്പെട്ടു. ഉത്തരേന്ത്യയിലെ വിവിധ പ്രദേശങ്ങളിൽ കടുത്ത വേനൽ ആരംഭിച്ചതോടെയാണ്​ സഞ്ചാരികളുടെ ഹിമാചലിലേക്കുള്ള ഒഴുക്ക് ആരംഭിച്ചത്​​.പർവാനൂവിലെ അന്തർസംസ്ഥാന പാതയിൽ നൂറുകണക്കിനു വാഹനങ്ങള്‍ കുടുങ്ങിയതിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവരുന്നുണ്ട്. ​അയൽ സംസ്ഥാനങ്ങളില്‍നിന്നുള്ളവരുടെ യാത്ര പാസ്​ പരിശോധിക്കുന്നിടത്താണ് വാഹനങ്ങളുടെ നീണ്ട നിരയുള്ളത്.കൊവിഡ് കേസുകള്‍ ഗണ്യമായി കുറഞ്ഞതോടെ കഴിഞ്ഞ വെള്ളിയാഴ്ചയോടെയായിരുന്നു ഹിമാചല്‍ പ്രദേശില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പൂര്‍ണമായും...
വയനാട്:സന്യാസ സഭയില്‍ പുറത്താക്കിയ നടപടി ശരിവെച്ച വത്തിക്കാന്‍ സഭാ കോടതിയുടെ വിധിക്കെതിരെ സി ലൂസി കളപ്പുരയ്ക്കല്‍. തന്റെ ഭാഗം പോലും കേള്‍ക്കാതെ, സഭാധികാരികളുടെ ഭാഗം മാത്രം കേട്ടുകൊണ്ടാണ് ഈ വിധി പുറപ്പെടുവിച്ചിരിക്കുന്നതെന്നും അതിനാല്‍ ഇത് അംഗീകരിക്കാനാവില്ലെന്നും സി ലൂസി കളപ്പുരയ്ക്കല്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.വത്തിക്കാന്റെ ഭാഗത്തുനിന്നുമുണ്ടായ തികച്ചും തെറ്റായ ഈ തീരുമാനത്തിനെതിരെ ഒരു ഇന്ത്യന്‍ പൗരയെന്ന നിലയില്‍ രാജ്യത്തെ കോടതിയെ സമീപിക്കുമെന്നും അതിനുള്ള യാത്രയിലാണ് താനെന്നും ലൂസി കളപ്പുരയ്ക്കല്‍ പറഞ്ഞു....
ന്യൂഡൽഹി:രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ കുറയുന്നു. ഏപ്രിൽ ഒന്നിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 70,421 കൊവിഡ് കേസുകളും 3,921 മരണങ്ങളും റിപ്പോർട്ട് ചെയ്തു.രാജ്യത്ത് ഇതുവരെ 2,95,10,410 കൊവിഡ് കേസുകളും 3,74,305 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തമിഴ്‌നാട്ടിൽ 14,106 കേസുകളും കേരളത്തിൽ 11,584 കേസുകളും 10,442 കേസുകളുമാണ് റിപ്പോർട്ട് ചെയ്തത്.