28 C
Kochi
Friday, October 22, 2021

Daily Archives: 20th June 2021

തിരുവനന്തപുരം:കേരളത്തില്‍ ഇന്ന് 11,647 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1600, എറണാകുളം 1461, കൊല്ലം 1219, മലപ്പുറം 1187, തൃശൂര്‍ 1113, പാലക്കാട് 1045, കോഴിക്കോട് 979, ആലപ്പുഴ 638, കോട്ടയം 600, കണ്ണൂര്‍ 486, കാസര്‍ഗോഡ് 476, ഇടുക്കി 430, പത്തനംതിട്ട 234, വയനാട് 179 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,07,474 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്...
ന്യൂഡല്‍ഹി:കോണ്‍ഗ്രസില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് നേതാക്കള്‍ കത്തെഴുതിയതിനെ ഒരിക്കലും ന്യായീകരിക്കാനാകില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ്. ചോദ്യം ചെയ്ത് കൊണ്ടല്ല പാര്‍ട്ടിയ്ക്കുള്ളിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണേണ്ടതെന്നും ത്യാഗത്തിലൂടെ മാത്രമെ മാറ്റം സാധ്യമാകുകയുള്ളുവെന്നും ഖുര്‍ഷിദ് പറഞ്ഞു.കോണ്‍ഗ്രസിനുള്ളില്‍ ഒരു മേജര്‍ ഓപ്പറേഷന്‍ വേണമെന്ന കോണ്‍ഗ്രസ് നേതാവ് വീരപ്പ മൊയ്‌ലിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നേതാക്കള്‍ ഒരുമിച്ചിരുന്ന് പരിഹാരം കാണേണ്ട വിഷയത്തിനാണ് ഇത്തരം ശൈലികള്‍ ഉപയോഗിച്ചിരിക്കുന്നതെന്ന് ഖുര്‍ഷിദ് പറഞ്ഞു.അതേസമയം പാര്‍ട്ടി അധ്യക്ഷനായുള്ള തിരഞ്ഞെടുപ്പില്‍...
ന്യൂഡല്‍ഹി:ഗുജറാത്ത് സന്ദര്‍ശനത്തിന് പിന്നാലെ പഞ്ചാബിലേക്ക് പോകാനൊരുങ്ങി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. അടുത്തവര്‍ഷം നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് കെജ്‌രിവാളിന്റെ നീക്കം. ആം ആദ്മിയുടെ പ്രവര്‍ത്തനം കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് പാര്‍ട്ടി നേതൃത്വത്തിന്റെ ശ്രമങ്ങള്‍.ഗുജറാത്തിലും പഞ്ചാബിലും അടുത്ത വര്‍ഷമാണ് തിരഞ്ഞെടുപ്പ്.പഞ്ചാബ് മാറ്റം ആഗ്രഹിക്കുന്നു. ആം ആദ്മി പാര്‍ട്ടിയാണ് ഏക പ്രതീക്ഷ. നാളെ അമൃത്സറില്‍ കാണാം, ” കെജ്‌രിവാള്‍ പഞ്ചാബിയില്‍ ട്വീറ്റ് ചെയ്തു.2015 ല്‍ കോട്കാപുരയില്‍ നടന്ന പൊലീസ്...
ന്യൂഡല്‍ഹി:ജമ്മുകശ്മീരിന് സംസ്ഥാന പദവി നല്‍കാന്‍ സാധ്യത. ഈ മാസം 24 ന് നടക്കുന്ന സര്‍വ്വകക്ഷിയോ​ഗത്തില്‍ പ്രധാനമന്ത്രി തീരുമാനം അറിയിച്ചേക്കും. ജമ്മുകശ്മീരിന്‍റെ പ്രത്യേക പദവി പുനസ്ഥാപിക്കില്ലെന്നാണ് വിവരം.2019 ആഗസ്റ്റ് അഞ്ചിനാണ് ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370 ആം അനുച്ഛേദം എടുത്ത് കളഞ്ഞത്. ജമ്മുകശ്മീര്‍ പുനഃസംഘടനാ ബില്‍ അവതരണത്തിനിടെ ഉചിതമായ സമയത്ത് ജമ്മുകശ്മീരിന് പൂര്‍ണ്ണ സംസ്ഥാന പദവി നല്‍കുമെന്നായിരുന്നു ലോക്സഭയില്‍ അമിത് ഷാ പറഞ്ഞത്.പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര...
ചണ്ഡീഗഢ്:കോണ്‍ഗ്രസ് എംഎല്‍എമാരുടെ മക്കള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കാനുള്ള പഞ്ചാബ് സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. എംഎല്‍എമാരുടെ പ്രവര്‍ത്തന മികവിന്റെയും ത്യാഗത്തിന്റെയും ഒരു സമ്മാനമെന്ന നിലയിലാണ് മക്കള്‍ക്ക് ജോലി നല്‍കിയതെന്നും ആ തീരുമാനത്തിന് രാഷ്ട്രീയ നിറം നല്‍കരുതെന്നും അമരീന്ദര്‍ സിംഗ് പറഞ്ഞു.‘രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാരുടെ മക്കള്‍ക്ക് ജോലി നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കില്ല. അവരുടെ കുടുംബങ്ങള്‍ ചെയ്ത ത്യാഗത്തോട് കാണിക്കുന്ന ചെറിയ...
കൊല്ലം:കൊല്ലത്ത് വള്ളം മറിഞ്ഞ് കാണാതായ രണ്ട് യുവാക്കളുടെ മൃതദേഹം കണ്ടെത്തി. കാണാതായ രണ്ടുപേരില്‍ വലിയ പാടം സ്വദേശിയായ മിഥുന്‍ നാഥി(21)ന്റെ മൃതദേഹമാണ് ആദ്യം കണ്ടെത്തിയത്. പിന്നാലെ ആദര്‍ശി(24)ന്റെ മൃതദേഹവും കണ്ടെത്തി.പടിഞ്ഞാറെ കല്ലട വലിയ പാടം ചെമ്പില്‍ ഏലയില്‍ ഇന്നലെ വൈകുന്നേരമാണ് വള്ളം മറിഞ്ഞ് യുവാക്കളെ കാണാതായത്. സുഹൃത്തുക്കളുമൊത്ത് മീന്‍പിടിക്കാന്‍ ഇറങ്ങിയതാണ് ഇരുവരും. വള്ളത്തില്‍ അഞ്ചു പേരുണ്ടായിരുന്നു. മൂന്നു പേര്‍ നീന്തി രക്ഷപ്പെട്ടു. അമല്‍, ശിവപ്രസാദ്, ആദിത്യന്‍ എന്നിവരാണ് രക്ഷപ്പെട്ടത്.അതിനിടെ...
ഡെറാഡൂൺ:കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച ഹരിദ്വാറിൽ ഗംഗ സ്​നാനത്തിനെത്തിയത്​ നൂറുകണക്കിന്​ ആളുകൾ. ഗംഗ ദസ്​റയോട്​ അനുബന്ധിച്ച്​ ഞായറാഴ്​ചയാണ്​ സ്​നാനം നടത്ത്​. മാസ്​ക്​ ധരിക്കാതൊയിരുന്നു നൂറുകണക്കിന്​ ആളുകൾ നദിയിലിറങ്ങിയത്​.കൊവിഡ് രണ്ടാം തരംഗത്തിന്റെ പശ്​ചാത്തലത്തിൽ ഗംഗ ദസ്​റ ചടങ്ങ്​ മാത്രമായി നടത്തുമെന്ന്​ ഉത്തരാഖണ്ഡ്​ പൊലീസ്​ അറിയിച്ചിരുന്നുവെങ്കിലും ജനങ്ങൾ കൂട്ടത്തോടെ ഹരിദ്വാറിലെത്തുകയായിരുന്നു. ഹരിദ്വാറിന്​ പുറമേ ഉത്തർപ്രദേശിലെ ഫറൂഖാബാദിലും നിരവധി പേർ ഗംഗ സ്​നാനത്തിനായി എത്തി.ഇവിടെയും കൊവിഡ് പ്രോ​ട്ടോകോൾ ലംഘിക്കപ്പെട്ടു. മാസ്​കുകളും സാമൂഹിക...
ഓൺലൈൻ തട്ടിപ്പ്: അബുദാബി പൊലീസിന്റെ മുന്നറിയിപ്പ് മലയാളത്തിലും
1 പ്രവാസികള്‍ക്കുള്ള പുതുക്കിയ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഇന്ന് മുതല്‍ 2 ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്കു യുഎഇ ഏർപ്പെടുത്തിയ വിലക്ക് ഭാഗികമായി നീക്കി 3 ഓൺലൈൻ തട്ടിപ്പ്: അബുദാബി പൊലീസിന്റെ മുന്നറിയിപ്പ് മലയാളത്തിലും 4 യുഎഇയിൽ ശക്തമായ ചൂടു തുടരുന്നു, വരും ദിവസങ്ങളിലും ചൂട് തുടരും 5 കുവൈത്തില്‍ സംഭരണ കേന്ദ്രത്തില്‍ തീപിടിത്തം; ഒരാള്‍ മരിച്ചു 6 ബഹ്‌റൈനില്‍ രണ്ടുമാസത്തെ ഉച്ചവിശ്രമ നിയമം പ്രഖ്യാപിച്ചു 7 സൗദിയ്ക്ക് നേരെ ഡ്രോൺ ആക്രമണം, 17 ഡ്രോണുകൾ സഖ്യസേന തകര്‍ത്തു 8 ഒമാനിൽ വാക്സിന്‍ കേന്ദ്രങ്ങളുടെ പ്രവര്‍ത്തി സമയങ്ങളില്‍ മാറ്റം 9 ജുമൈറ ബീച്ചിൽ 16 കിലോമീറ്റർ സൈക്കിൾ ട്രാക്ക്...
സു​ൽ​ത്താ​ൻ ബ​ത്തേ​രി:കടം വാങ്ങിയ പണമാണ് ക​ൽ​പ​റ്റ മു​ൻ എംഎൽഎയും സിപിഎം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​വു​മാ​യ സികെ ശശീന്ദ്രന്ന്‍റെ ഭാ​ര്യ​ക്ക് നൽകിയതെന്ന് സികെ ജാനു. കൃഷി ചെയ്ത് ലഭിച്ച പണമാണിത്. കോഴപ്പണം നൽകി എന്നത് അടിസ്ഥാനരഹിത ആരോപണമാണ്. ആരോപണങ്ങൾ ഉന്നയിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സികെ ജാനു മാധ്യമങ്ങളോട് പറഞ്ഞു.ബിജെപി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ ​സു​രേ​ന്ദ്ര​ൻ ന​ൽ​കി​യ കോ​ഴ​പ്പ​ണ​ത്തി​ൽ നാ​ല​ര ല​ക്ഷം രൂ​പ സികെ ജാനു സിപിഎം നേതാവ് സികെ ശ​ശീ​ന്ദ്ര‍‍ന്‍റെ...
കോഴിക്കോട്:ബ്രണ്ണൻ കോളേജ് വിവാദത്തിൽ പ്രതികരിച്ച് വടകര എംപിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ മുരളീധരൻ. അക്രമം കോൺഗ്രസ് ശൈലിയല്ലെന്ന് പറഞ്ഞ അദ്ദേഹം എന്നാൽ ഇങ്ങോട്ട് ചൊറിയാൻ വന്നാൽ പത്ത് വർത്തമാനം തിരിച്ചു പറയുമെന്നും മുന്നറിയിപ്പ് നൽകി. മുഖ്യമന്ത്രി പിണറായി വിജയൻ വിവാദങ്ങളിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ വഴി തിരിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.രമേശ് ചെന്നിത്തലക്ക് ഹിന്ദി ഭാഷ നല്ലപോലെ വശമുള്ളത് കൊണ്ട് ദേശീയ രാഷ്ട്രീയത്തിൽ ശോഭിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു....