29 C
Kochi
Friday, October 22, 2021

Daily Archives: 7th June 2021

തിരുവനന്തപുരം:കേരളത്തില്‍ ഇന്ന് 9313 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 1481, പാലക്കാട് 1028, എറണാകുളം 968, തൃശൂര്‍ 925, മലപ്പുറം 908, കൊല്ലം 862, ആലപ്പുഴ 803, കോഴിക്കോട് 659, കോട്ടയം 464, കണ്ണൂര്‍ 439, ഇടുക്കി 234, കാസര്‍ഗോഡ് 215, പത്തനംതിട്ട 199, വയനാട് 128 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 70,569 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.2...
ന്യൂഡൽഹി:രാജ്യം ഒറ്റക്കെട്ടായി കൊവിഡിനെതിരെ പോരാടുകയാണെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞ 100 വര്‍ഷത്തിനിടെ കാണാത്ത മഹാമാരിയാണു കൊവിഡെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.‘രാജ്യത്ത് അപ്രതീക്ഷിതമായി ഓക്‌സിജന്‍ ആവശ്യം വര്‍ധിച്ചു. ഓക്‌സിജന്‍ എത്തിക്കാന്‍ അടിയന്തര നടപടി ഉണ്ടായി,’ മോദി പറഞ്ഞു. ഓക്‌സിജന്‍ പത്തിരട്ടി കൂട്ടിയെന്നും അദ്ദേഹം അവകാശപ്പെട്ടു.കൊവിഡിനെ നേരിടാനുള്ള ഏറ്റവും വലിയ ആയുധം പ്രോട്ടോകോളാണ്. ഏറ്റവും വലിയ സുരക്ഷാ കവചം ഓക്‌സിജനും, പ്രധാനമന്ത്രി പറഞ്ഞു. ഒരു വര്‍ഷം...
തിരുവനന്തപുരം:സംസ്ഥാനത്ത് ലോക്ഡൗണ്‍ 16 വരെ നീട്ടി. നിലവിലുള്ള നിയന്ത്രണങ്ങളെല്ലാം തുടരും. വെള്ളിയാഴ്ച കൂടുതല്‍ കടകള്‍ തുറക്കാം. ചീഫ് സെക്രട്ടറി, ആരോഗ്യവകുപ്പ് സെക്രട്ടറി തുടങ്ങിയവര്‍ പങ്കെടുക്കുന്ന യോഗത്തില്‍ എല്ലാ വശങ്ങളും പരിശോധിച്ചശേഷമാണ് തീരുമാനം.രോഗസ്ഥിരീകരണ നിരക്ക് 10ലും താഴെയെത്തിയ ശേഷം മാത്രം ലോക്ഡൗൺ പൂർണമായി പിൻവലിച്ചാൽ മതിയെന്നാണ് ആരോഗ്യവിദഗ്ധരുടെ നിർദേശം.  നിലവില്‍ ലോക്ക്ഡൗണ്‍ പിന്‍വലിച്ചാല്‍ രോഗികളുടെ എണ്ണം കൂട്ടുമെന്നുമാണ് ഇവരുടെ അഭിപ്രായം.രണ്ടാം തരംഗത്തിൽ ടിപിആർ 30ൽ നിന്ന് 15ലേക്ക് വളരെപ്പെട്ടെന്നു...
Foreign teachers who are stuck in the country should provide information on the website.
 ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ:1 നാ​ട്ടി​ൽ കു​ടു​ങ്ങി​യ വി​ദേ​ശ അ​ധ്യാ​പ​ക​ർ വെ​ബ്​​സൈ​റ്റി​ൽ വി​വ​രം ന​ൽ​ക​ണം2 വിദേശത്ത് കുടുങ്ങിയവരെ തിരികെയെത്തിക്കാനൊരുങ്ങി എയര്‍ ഇന്ത്യ 3 വാക്സിനെടുത്തവർക്ക് വിമാനയാത്രയ്ക്ക് ആർ.ടി.പി.സി.ആർ പരിശോധന ഒഴിവാക്കിയേക്കും4 സ്വദേശിവത്കരണം: ഒമാനിൽ പ്രവാസികൾക്ക് ഇലെക്ട്രിക്കൽ വയറിങ്ങ് ലൈസൻസ് അനുവദിക്കുന്നത് നിർത്തലാക്കുന്നു5 ഒമാനില്‍ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിലെ പ്രവര്‍ത്തകര്‍ക്കുള്ള വാക്സിന്‍ ക്യാമ്പയിന്‍ ആരംഭിച്ചു6 താമസ വീസ: മെഡിക്കൽ പരിശോധനയ്ക്ക് മുൻപ് കോവിഡ് നെഗറ്റീവ് ഫലം നിർബന്ധം7 ദുബായിൽ പുതിയ ഹോട്ടൽ...
തമിഴ്നാട്:തമിഴ്നാട്ടിൽ 921 പേ​രി​ൽ ​ബ്ലാ​ക്​ ഫം​ഗ​സ്​ രോ​ഗ​ബാ​ധ ക​ണ്ടെ​ത്തി​യ​താ​യി ആ​രോ​ഗ്യ​വ​കു​പ്പ്​ അ​റി​യി​ച്ചു. ഇ​രു​പ​തി​ല​ധി​കം രോ​ഗി​ക​ൾ മ​രി​ച്ചു. നി​ര​വ​ധി രോ​ഗി​ക​ൾ ശ​സ്​​ത്ര​ക്രി​യ​ക്ക്​ വി​ധേ​യ​രാ​യി അ​ത്യാ​സ​ന്ന​നി​ല​യി​ലാ​ണ്. 837 പേർ ഇപ്പോഴും ചികിത്സയിലാണ്, ചെന്നൈയിൽ മാത്രം 277 കേസുകൾ സ്ഥിരീകരിച്ചു.ബ്ലാക്​ ഫംഗസ് അണുബാധയുടെ കാരണം കണ്ടെത്തുന്നതിനായി ആരോ​ഗ്യവകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് രൂപീകരിച്ച ടാസ്‌ക് ഫോഴ്‌സ് പഠനം ആരംഭിച്ചു. അതേസമയം ബ്ലാ​ക്​ ഫം​ഗ​സ്​ രോ​ഗ​ത്തി​ന്​ ന​ൽ​കു​ന്ന മ​രു​ന്നി​ന്​ ദൗ​ർ​ല​ഭ്യ​മു​ണ്ടെ​ന്നും 30,000 ഡോ​സു​ക​ൾ ഉ​ട​ന​ടി...
ലണ്ടൻ:കളിയുടെ മുഖ്യധാരയിൽ വലിയ വിലാസങ്ങളുടെ തമ്പുരാനായിട്ടില്ലാത്ത കാലത്ത്​ സമൂഹ മാധ്യമങ്ങളിൽ ആഘോഷമാക്കിയ കടുത്ത ഇസ്​ലാംഭീതി നിറഞ്ഞതും വംശീയവുമായ ട്വീറ്റുകൾക്ക്​ ഇംഗ്ലീഷ്​ ഫാസ്റ്റ്​ ബൗളർ ഒലി റോബിൻസണിന്​ നല്ലകാലത്ത്​ 'പണികിട്ടി'.ഒരാഴ്ചമുമ്പ്​ ദേശീയ ടെസ്റ്റ്​ ടീമിൽ ഇടംപിടിക്കുകയും മികച്ച പ്രകടനവുമായി ഇംഗ്ലീഷ്​ മാധ്യമങ്ങളിൽ രാജകീയ പദവിയേറുകയും​ ചെയ്​തതിനിടെയാണ്​ 2012-13 കാലത്ത്​ നടത്തിയ പരാമർശങ്ങൾ വീണ്ടും പുറത്തെത്തിയത്​. സമൂഹ മാധ്യമങ്ങളിൽ ഇവ പറന്നുനടക്കുകയും ​കടുത്ത വിമർശനമുയരുകയും​ ചെയ്​തതോടെ പുറത്താക്കാൻ സിലക്​ടർമാർ തീരുമാനിക്കുകയായയിരുന്നു....
ആമസോണ്‍ പ്രൈമിന്‍റെ ഇന്ത്യന്‍ സിരീസുകളില്‍ ഏറ്റവും ജനപ്രീതി നേടിയ ഒന്നാണ് ദി ഫാമിലി മാന്‍. സിരീസിന്‍റെ രണ്ടാം സീസണ്‍ ജൂണ്‍ 4ന് പ്രീമിയര്‍ ചെയ്തിരുന്നു. ഇപ്പോഴിതാ സീരീസിന്റെ പ്രദര്‍ശനം നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ട് നാം തമിഴര്‍ കച്ചി നേതാവ് സീമന്‍. തമിഴ് ജനതയെയും, ഏലം ലിബറേഷന്‍ മൂവമെന്റിനേയും തെറ്റായി കാണിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് സീമന്‍ രം​ഗത്തെത്തിയത്. ഇക്കാര്യം കുറിച്ചുകൊണ്ട് ഇദ്ദേഹം ആമസോണ്‍ പ്രൈമിന് കത്തയച്ചു.'ഞങ്ങളുടെ വികാരത്തെ മാനിക്കാതെയാണ് നിങ്ങള്‍...
Ambulance accident in Elayavur, Kannur; Three people died
 ഇന്നത്തെ പ്രധാന മധ്യകേരള വാർത്തകൾ:1 കണ്ണൂർ‌ എളയാവൂരിൽ ആംബുലൻസ് അപകടത്തിൽ പെട്ടു; മൂന്ന് പേർ മരിച്ചു2 മാസ്ക്ക് ധരിച്ചില്ല: പൊലീസിനെ കൈയ്യേറ്റം ചെയ്ത് അഭിഭാഷകയും ഡിഎംകെ പ്രവർത്തകരും3 പാകിസ്താനില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 30 മരണം4 12 മണിക്കൂർ ഉപവാസത്തിനു തുടക്കം; ലക്ഷദ്വീപിൽ പുതിയ സമരചരിത്രം5 ഒടുവിൽ കേരളത്തിലും 'സെഞ്ച്വുറിയടിച്ചു'; എക്സ്ട്രാ പ്രീമിയം പെട്രോളിന് സംസ്ഥാനത്ത് പലയിടത്തും വില നൂറ് കടന്നു6 കൊടകര കുഴൽപ്പണക്കേസിൽ ബിജെപി കുരുക്കിൽ; കവർച്ചയ്ക്ക് ശേഷം...
പാകിസ്താൻ:തെക്കന്‍ പാകിസ്താനില്‍ രണ്ട് പാസഞ്ചര്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 30 പേര്‍ മരിച്ചു. 50ലേറെ പേര്‍ക്ക് പരിക്കേറ്റു. മില്ലത് എക്‌സ്പ്രസും സര്‍ സയിദ് എക്‌സ്പ്രസുമാണ് അപകടത്തില്‍പെട്ടത്. സിന്ധ് പ്രവിശ്യയിലെ ഘോത്കി ജില്ലയില്‍ റേതി, ദഹര്‍കി റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലായിരുന്നു അപകടം. പ്രദേശവാസികളും പൊലീസും മറ്റു രക്ഷാപ്രവര്‍ത്തകരും ചേര്‍ന്ന് പരിക്കേറ്റവരെയും മരിച്ചവരെയും സമീപ ആശുപത്രികളിലേക്ക് മാറ്റി.കറാച്ചിയില്‍നിന്നും സര്‍ഗോഥയിലേക്ക് പോകുകയായിരുന്ന മില്ലത് എക്‌സ്പ്രസ് പാളംതെറ്റുകയും സര്‍ സയിദ് എക്‌സ്പ്രസുമായി കൂട്ടിയിടിക്കുകയുമായിരുന്നു. ലാഹോറില്‍നിന്നും കറാച്ചിയിലേക്കുള്ള യാത്രയിലായിരുന്നു സര്‍...
ബെംഗളൂരു:കർണാടക മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും ബി എസ് യെദ്യൂരപ്പയെ മാറ്റുമെന്ന വാർത്തകൾ തള്ളി ബിജെപിയുെടെ സംസ്ഥാന - കേന്ദ്ര നേതൃത്വം. യെദ്യൂരപ്പയെ മാറ്റുമെന്നത് അഭ്യൂഹങ്ങൾ മാത്രമാണെന്ന് കേന്ദ്ര പാർലമെൻ്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു. ആ രീതിയിൽ ഒരു ചർച്ചയും ഹൈക്കമാൻഡിന് മുന്നിൽ നിലവിൽ ഇല്ല.യെദ്യൂരപ്പ സംസ്ഥാനത്തെ കൊവിഡ് സാഹചര്യത്തെ നല്ല രീതിയിൽ കൈകാര്യം ചെയ്തിട്ടുണ്ടെന്നും അദ്ദേഹത്തെ പിന്തുണച്ചു കൊണ്ട് പ്രഹ്ലാദ് ജോഷി പറഞ്ഞു. കർണാടക ബിജെപിയിൽ നേതൃമാറ്റത്തെക്കുറിച്ച്...