Reading Time: < 1 minute
ന്യൂഡല്‍ഹി:

സാമൂഹിക മാധ്യമമായ ഇൻസ്റ്റഗ്രാമിനെതിരെ പരാതി നൽകി ബിജെപി നേതാവ്​. ശിവനെ സ്റ്റിക്കറിലൂടെ മോശമായി ചിത്രീകരിച്ചെന്നാരോപിച്ചാണ് പരാതി. ഹൈന്ദവ വികാരം വ്രണപ്പെടുത്തിയെന്ന്​ കാണിച്ച് ഇൻസ്റ്റഗ്രാം സിഇഒക്കും മറ്റ്​ ഉദ്യോഗസ്​ഥർക്കുമെതിരെ പാർലമെന്‍റ്​ സ്​ട്രീറ്റ്​ പൊലീസ്​ സ്റ്റേഷനിലാണ്​ ബിജെപി നേതാവായ മനീഷ്​ സിങ്​ പരാതി നൽകിയത്​. ഇൻസ്റ്റഗ്രാം സ്​റ്റോറി വിഭാഗത്തിലാണ്​ സ്റ്റിക്കർ കാണപ്പെട്ടത്​.

ഉടനടി സ്റ്റിക്കറുകൾ നീക്കം ചെയ്​തില്ലെങ്കിൽ ഇൻസ്റ്റഗ്രാമിന്‍റെ ഓഫീസിന്​ മുമ്പിൽ പ്രതിഷേധ ധർണ നടത്തുമെന്ന്​ മനീഷ്​ സിങ്​ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വിഡിയോയിൽ പറഞ്ഞു. ഇൻസ്റ്റഗ്രാം അധികൃതർ മാപ്പുപറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Advertisement