28 C
Kochi
Friday, October 22, 2021

Daily Archives: 23rd June 2021

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 12,787 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 1706, തിരുവനന്തപുരം 1501, മലപ്പുറം 1321, പാലക്കാട് 1315, കൊല്ലം 1230, തൃശൂര്‍ 1210, കോഴിക്കോട് 893, ആലപ്പുഴ 815, കണ്ണൂര്‍ 607, കാസര്‍ഗോഡ് 590, കോട്ടയം 547, പത്തനംതിട്ട 427, ഇടുക്കി 314, വയനാട് 311 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,24,326 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.29...
ബം​ഗളൂരു:കോടതി മുറിയിലെ 'മൈ ലോർഡ്' എന്ന സംബോധന ഒഴിവാക്കണമെന്ന് അഭ്യർത്ഥിച്ച് വനിതാ ജഡ്ജി. കർണാടക ഹൈക്കോടതി ജഡ്ജി ജ്യോതി മുലിമണിയാണ് അഭിഭാഷകരോട് 'മാഡം' എന്ന് പകരം സംബോധന ചെയ്യാൻ അഭ്യർത്ഥിച്ചത്.കേസ് ലിസ്റ്റിനൊപ്പം പ്രത്യേക കുറിപ്പ് നൽകിയാണ് ജഡ്ജി അഭ്യർത്ഥന നടത്തിയത്. നേരത്തെ ജസ്റ്റിസ് കൃഷ്ണ ഭട്ടും ലോർഡ് എന്നതിന് പകരം സർ എന്ന് അഭിസംബോധന ചെയ്യാൻ അഭിഭാഷകരോട് അഭ്യർത്ഥിച്ചിരുന്നു.മൈ ലോർഡ് എന്നോ ലോർഡ്ഷിപ് എന്നോ സംബോധന ചെയ്യുന്നത് ഇന്ത്യൻ...
ന്യൂഡൽഹി:വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട വിവാദ വ്യവസായികളുടെ ആസ്തി ഇ ഡി കണ്ടുകെട്ടി. വിജയ് മല്യ, നീരവ് മോദി, മെഹുൽ ചോക്സി എന്നിവരുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. കണ്ടുകെട്ടിയ 18,170 കോടിയിൽ 9,371.17 കോടി സർക്കാരിനും ബാങ്കുകൾക്കും കൈമാറി.വിജയ് മല്യ, നീരവ് മോദി, മെഹുൽ ചോക്സി എന്നിവർ ഇന്ത്യയിലെ ബാങ്കുകളിൽ നിന്ന് 22586 കോടി രൂപ വായ്പയെടുത്താണ് രാജ്യം വിട്ടത്. ഇതിൽ 18170 കോടി രൂപയാണ് കള്ളപ്പണം വെളുപ്പിക്കൽ...
ന്യൂഡൽഹി:കേന്ദ്ര സര്‍ക്കാരിന്‍റെ പുതിയ ഐ ടി ചട്ടങ്ങൾക്കെതിരെ രാജ്യത്തെ അഞ്ച് വ്യവസായ സംഘടനകളുടെ കത്ത്. ഐ ടി ചട്ടത്തിലെ വ്യവസ്ഥകളിൽ ആശങ്കയുണ്ടെന്നാണ് കേന്ദ്ര നിയമമന്ത്രിക്ക് നൽകിയ കത്തിൽ പറയുന്നത്. ട്വിറ്റര്‍ ഉൾപ്പടെയുള്ള സാമൂഹ്യ കമ്പനികൾക്കെതിരെയുള്ള കേന്ദ്ര നീക്കം ചര്‍ച്ചയാകുമ്പോഴാണ് എതിര്‍പ്പറിയിച്ച് വ്യവസായ സംഘടനകളും കേന്ദ്രത്തെ സമീപിക്കുന്നത്.ഫിക്കി, കോണ്‍ഫെഡറേഷൻ ഓഫ്  ഇന്ത്യൻ ഇൻഡസ്ട്രീസ്, അസോച്ചം, യു എസ് ഇന്ത്യ സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് ഫോറം, യുഎസ് ഇന്ത്യ ബിസിനസ് കൗണ്‍സിൽ എന്നീ...
തിരുവനന്തപുരം:കോൺഗ്രസ് പുനഃസംഘടനയിലൂടെ അടിമുടി മാറ്റമാണ് ലക്ഷ്യമിടുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പുനഃസംഘടനാ മാനദണ്ഡങ്ങളിൽ സമവായമുണ്ടാക്കാനാണ് ശ്രമിക്കുന്നത്. സംഘടനാ സംവിധാനത്തിലെ ന്യൂനതകൾ പരിഹരിച്ച് ശക്തിപ്പെടുത്താനുള്ള നടപടി സ്വീകരിക്കുമെന്നും സതീശൻ പറഞ്ഞു.ഈ വിഷയത്തിൽ വൈകാതെ ഒരു തീരുമാനം ഉണ്ടാകും. കോൺഗ്രസ് ദേശീയ നേതൃത്വത്തിന്‍റെ അനുമതിയോട് കൂടി തീരുമാനം നടപ്പാക്കുമെന്നും വി ഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.
കൊല്ലം:കൊല്ലം ശാസ്താംകോട്ടയിലെ വിസ്മയയുടെ മരണത്തില്‍ ശക്തമായ തെളിവുകളുണ്ടെന്ന് ദക്ഷിണ മേഖലാ ഐജി ഹര്‍ഷിത അട്ടല്ലൂരി. വിസ്മയയുടെ വീട് സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നിട്ടുണ്ടെന്നും ഡോക്ടറുടെ മൊഴി എടുക്കുമെന്നും ഐജി പറഞ്ഞു. ശാസ്ത്രീയമായ എല്ലാ തെളിവുകളും ശേഖരിക്കും. എല്ലാവരുടേയും മൊഴികളെടുക്കും. കൊലപാതകമായാലും ആത്മഹത്യയായാലും കാരണക്കാര്‍ക്ക് ശക്തമായ ശിക്ഷ വാങ്ങി നല്‍കും,’ അവര്‍ പറഞ്ഞു.
ന്യൂഡൽഹി:ആദ്യ ഡോസ് വാക്‌സിനെടുത്താല്‍ തന്നെ കൊവിഡ് മൂലമുള്ള മരണത്തെ പ്രതിരോധിക്കാനുള്ള ശേഷി കൂടുതലാണെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്-നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപിഡമോളജി (ഐസിഎംആര്‍-എൻഐഇ) പഠനറിപ്പോര്‍ട്ട്. ഒരു ഡോസ് വാക്‌സിനെടുത്തവര്‍ക്ക് കൊവിഡ് മൂലമുള്ള മരണത്തെ പ്രതിരോധിക്കാനുള്ള സാധ്യത 82 ശതമാനമാണ്, രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചവര്‍ക്ക് ഇത് 95 ശതമാനമാണെന്നും പഠനറിപ്പോര്‍ട്ടില്‍ പറയുന്നു.തമിഴ്‌നാട്ടിലെ പൊലീസുകാരെ കേന്ദ്രീകരിച്ചാണ് പഠനം നടത്തിയത്. ഒരു ഡോസ് വാക്‌സിനെടുത്തവര്‍, രണ്ട് ഡോസ് വാക്‌സിനെടുത്തവര്‍,...
കവരത്തി:രാജ്യദ്രോഹ കേസിൽ യുവ സംവിധായിക ഐഷ സുൽത്താനയെ ലക്ഷദ്വീപ് പോലീസ് വീണ്ടും ചോദ്യം ചെയ്യുന്നു. അറസ്റ്റ് രേഖപ്പെടുത്തി ഐഷയെ ജാമ്യത്തിൽ വിട്ടയക്കുമെന്നാണ് സൂചന. നേരത്തെ ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. കഴിഞ്ഞ ഞായറാഴ്ച ചോദ്യം ചെയ്ത് വിട്ടയച്ച ഐഷ സുൽത്താനയോട് 3 ദിവസം കൂടി ദ്വീപിൽ തുടരാൻ പൊലീസ് നിർദേശിക്കുകയായിരുന്നു.ഇതിനിടെ, ഇന്നലെ ഐഷ സുൽത്താനയ്ക്ക് കൊവിഡ് ചട്ടം ലംഘിച്ചെന്ന് കാട്ടി ലക്ഷദ്വീപ് കളക്ടർ അസ്ഗർ അലി താക്കീത് നൽകിയിരുന്നു....
ജി​ദ്ദ:സൗ​ദി​യി​ൽ ക്ല​ബു​ക​ൾ​ക്കും അ​ക്കാ​ദ​മി​ക​ൾ​ക്കും സ്വ​കാ​ര്യ ജി​മ്മു​ക​ൾ​ക്കും ലൈ​സ​ൻ​സ് ന​ൽ​കു​ന്ന​തി​ന്​ 'നാ​ഫി​സ്​' എ​ന്ന പേ​രി​ൽ പ്ലാ​റ്റ്ഫോം ആ​രം​ഭി​ക്കു​മെ​ന്ന്​ കാ​യി​ക​മ​ന്ത്രി അ​മീ​ർ അ​ബ്​​ദു​ൽ അ​സീ​സ്​ ബി​ൻ തു​ർ​ക്കി അ​ൽ​ഫൈ​സ​ൽ പ​റ​ഞ്ഞു. ആ​ദ്യ​മാ​യാ​ണ്​ ഇ​ത്ത​ര​ത്തി​ലൊ​രു സം​രം​ഭം. രാ​ജ്യ​വാ​സി​ക​ളു​ടെ ജീ​വി​ത​ത്തിൻ്റെ ഗു​ണ​മേ​ന്മ വ​ർ​ദ്ധിപ്പിക്കാനുള്ള പ​രി​പാ​ടി​യു​ടെ പ​രി​ധി​യി​ൽ​പെ​ടു​ന്ന​താ​ണ്​ ഈ ​സം​രം​ഭം.കാ​യി​ക മേ​ഖ​ല​യി​ൽ നി​ക്ഷേ​പം ന​ട​ത്താ​ൻ സ്വ​കാ​ര്യ മേ​ഖ​ല​യെ പ്രാ​പ്​​ത​മാ​ക്കു​ക, പ്രാ​ദേ​ശി​ക-​വി​ദേ​ശ നി​ക്ഷേ​പ​ക​ർ​ഈ ക്ക്​ സ്വ​കാ​ര്യ ക്ല​ബു​ക​ൾ, അ​ക്കാ​ദ​മി​ക​ൾ, ജി​മ്മു​ക​ൾ എ​ന്നി​വ സ്ഥാ​പി​ക്കാ​നും വി​ക​സി​പ്പി​ക്കാ​നും അ​വ​സ​ര​മൊ​രു​ക്കു​ക, ആ​രോ​ഗ്യ​ക​ര​മാ​യ...
മാഡ്രിഡ്:യൂറോ കപ്പിൽ ഗ്രൂപ്പ് ഇയിൽ ആരൊക്കെ പ്രീക്വാർട്ടർ ഉറപ്പിക്കുമെന്ന് ഇന്നറിയാം. സ്പെയിൻ, സ്ലൊവാക്യയെയും പോളണ്ട്, സ്വീഡനെയും നേരിടും. രാത്രി 9.30നാണ് രണ്ട് കളികളും. നാല് ടീമുകളിൽ നാലു പോയിന്‍റുള്ള സ്വീഡനാണ് മുന്നിൽ. സ്ലൊവാക്യക്ക് മൂന്നും സ്പെയിനിന് രണ്ടും ഒരു സമനില മാത്രമുള്ള പോളണ്ടിന് ഒരു പോയിന്‍റുമാണുള്ളത്.പ്രീക്വാർട്ടർ ബെർത്ത് ഉറപ്പിക്കാൻ ഓരോ മത്സരഫലവും നിർണായകം. രണ്ട് തവണ സമനിലക്കുരുക്കിൽ കുടുങ്ങിയ സ്പെയിനിന് സ്ലൊവാക്യയെ നേരിടുമ്പോൾ വിജയത്തിൽ കുറഞ്ഞതൊന്നും മതിയാകില്ല. തോൽവിയാണെങ്കിൽ...