28 C
Kochi
Friday, October 22, 2021

Daily Archives: 4th June 2021

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 16,229 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. മലപ്പുറം 2300, തിരുവനന്തപുരം 2007, പാലക്കാട് 1925, കൊല്ലം 1717, എറണാകുളം 1551, തൃശൂര്‍ 1510, ആലപ്പുഴ 1198, കോഴിക്കോട് 1133, കോട്ടയം 636, കണ്ണൂര്‍ 621, പത്തനംതിട്ട 493, ഇടുക്കി 474, കാസര്‍ഗോഡ് 392, വയനാട് 272 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,09,520 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്...
തിരുവനന്തപുരം:രോഗപ്രതിരോധ വാക്സിൻ നിർമാണ മേഖലയിലേക്ക് കടക്കുന്നതിനായി വാക്സിൻ ഗവേഷണം കേരളത്തിൽ ആരംഭിക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനം. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന് കീഴിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിലാണ് വാക്സിൻ ഗവേഷണം ആരംഭിക്കുക. 10 കോടി രൂപയാണ് ഇതിനായി വകയിരുത്തിയത്.ഇൻസ്റ്റിറ്റ്യൂട്ട് മുൻകൈയെടുത്ത് ലൈഫ് സയൻസ് പാർക്കിൽ വാക്സിൻ ഉല്പ്പാദന കമ്പനികളുടെ യൂണിറ്റ് ആരംഭിക്കുന്നതിന്‍റെ സാധ്യത തേടും. ഇതിനായി കമ്പനികളുമായി ആശയവിനിമയം നടത്തും. പൊതുസൗകര്യങ്ങൾ ലഭ്യമാക്കിയാൽ വാക്സിൻ കമ്പനികൾ ഉല്പ്പാദന...
തിരുവനന്തപുരം:കേരള സര്‍വകലാശാലയിലെ അധ്യാപക നിയമനം റദ്ദാക്കിയ ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവ് ഡിവിഷന്‍ ബഞ്ച് സ്റ്റേ ചെയ്തു. മൂന്ന് മാസത്തേക്കാണ് സ്റ്റേ. 58 അധ്യാപക നിയമനങ്ങള്‍ റദ്ദാക്കിയ നടപടിയാണ് സ്റ്റേ ചെയ്തത്.സര്‍ക്കാരും, കേരള സര്‍വകലാശാലയും നല്‍കിയ അപ്പീലിലാണ് നടപടി. അപ്പീലില്‍ മൂന്ന് മാസത്തിന് ശേഷം അന്തിമ വാദം കേള്‍ക്കും. ഇക്കഴിഞ്ഞ മെയ് 7 നാണ് നിയമനങ്ങള്‍ റദ്ദാക്കി സിംഗിള്‍ ബഞ്ച് ഉത്തരവിട്ടത്.തസ്തികകള്‍ റദ്ദാക്കിയപ്പോള്‍ സംവരണ തസ്തികകള്‍ നിശ്ചയിച്ച രീതി...
തിരുവനന്തപുരം:കൊവിഡ് മൂന്നാംതരംഗം മുന്നിൽകണ്ട് കുട്ടികൾക്കായുള്ള ചികിത്സാ സൗകര്യങ്ങൾ വർദ്ധിപ്പിക്കാൻ ബജറ്റിൽ തീരുമാനം. ഇതിന് പ്രാരംഭഘട്ടമായി 25 കോടി രൂപ വകയിരുത്തി. ആദ്യപടിയായി പീഡിയാട്രിക് ഐസിയുകളിലെ കിടക്കകളുടെ എണ്ണം വർദ്ധിപ്പിക്കും.സ്ഥല ലഭ്യതയുള്ള ജില്ല ആശുപത്രികളിലും തിരഞ്ഞെടുത്ത ജനറൽ ആശുപത്രികളിലും മെഡിക്കൽ കോളജുകളിലും പീഡിയാട്രിക് ഐസിയു വാർഡുകൾ നിർമിക്കും. ഇതിനാണ് 25 കോടി വകയിരുത്തിയത്.കൊവിഡ് മൂന്നാംതരംഗം വരാനുണ്ടെന്നും കുട്ടികളെ സാരമായി ബാധിക്കാൻ സാധ്യതയുണ്ടെന്നും ആരോഗ്യ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഇതിന്‍റെ...
തിരുവനന്തപുരം:കുടുംബശ്രീയിലെ പ്രാതിനിധ്യം വര്‍ദ്ധിപ്പിക്കുന്നതിന് ഈ വര്‍ഷം 10,000 ഓക്സിലറി അയല്‍ക്കൂട്ട യൂണിറ്റുകള്‍ ആരംഭിക്കുമെന്ന് ബജറ്റില്‍ ധനകാര്യ മന്ത്രി അറിയിച്ചു. നിലവിലുള്ള പ്രത്യേക ഉപജീവന പാക്കേജിന്റെ വിഹിതം കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ 100 കോടിയാക്കി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.ജീവനോപാധികള്‍ നഷ്‍ടപ്പെട്ടവര്‍ക്ക് പുതിയ ജീവനോപാധികള്‍ കണ്ടെത്താന്‍ ആവശ്യമായ പരിശീലനം നല്‍കുന്നതിനും സംരംഭങ്ങള്‍ക്ക് സബ്‍സിഡി നല്‍കുന്നതിനുമാണ് ഈ ഉപജീവന പാക്കേജ്.കുടുംബശ്രീയിലൂടെ കാര്‍ഷിക മൂല്യ വര്‍ദ്ധിത ഉത്‍പന്ന യൂണിറ്റുകള്‍ ആരംഭിക്കാന്‍ 10 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്....
ന്യൂഡൽഹി:നിരക്കുകളില്‍ മാറ്റംവരുത്താതെ ഇത്തവണയും റിസര്‍വ് ബാങ്ക് പണവായ്പനയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് 4 ശതമാനവും റിവേഴ്‌സ് റിപ്പോ നിരക്ക് 3.35 ശതമാനവുമാക്കി നിലനിര്‍ത്താനാണ് തീരുമാനം. നടപടി വായ്പയെടുത്തവര്‍ക്ക് ആശ്വാസമായപ്പോള്‍ നിക്ഷേപകര്‍ക്ക് തിരിച്ചടിയായി.കൊറോണയുടെ രണ്ടാം തരംഗത്തില്‍ വന്‍ സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലാണ് ആർബിഐയുടെ നയ പ്രഖ്യാപനം. കൊവിഡ് രണ്ടാംതരംഗത്തിന്റെ പശ്ചാത്തലത്തില്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തെ ജിഡിപി 9.5ശതമാനമാകും. 10.5 ശതമാനം വളര്‍ച്ചനേടുമെന്നായിരുന്നു കഴിഞ്ഞ ധനഅവലോകന യോഗത്തില്‍ പ്രതീക്ഷിച്ചിരുന്നത്.2021- 22 സാമ്പത്തിക വര്‍ഷത്തെ...
Dubai newspaper honors Malayalee student Tasneem Aslam
 ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ:1 മലയാളി വിദ്യാർത്ഥിനി തസ്‌നീം അസ്‌ലമിനെ ആദരിച്ച് ദുബായ് പത്രവും2 സൗദി 17 വയസ് പൂർത്തിയായ പെൺകുട്ടികൾക്കും ഡ്രൈവിംഗ് ലൈസൻസ് നൽകും3 ദുബായിൽ കോവിഡ് വാക്സിൻ വീടുകളിൽ എത്തി ലഭ്യമാക്കും4 ഖത്തറിൽ വിമാനയാത്രക്കാർക്ക് റാൻഡം പരിശോധന; സൗജന്യ ആർടി പിസിആർ ടെസ്റ്റ്5 രണ്ട് ഡോസ് സിനോഫാം വാക്സിൻ എടുത്തശേഷം ബൂസ്റ്റർ ഷോട്ട് ആയി ഫൈസർ വാക്സിൻ എടുക്കാൻ അവസരം6 ഹമദ് ആശുപത്രികളിൽ സന്ദര്‍ശകര്‍ക്ക് നിയന്ത്രണങ്ങളോടെ...
തിരുവനന്തപുരം:ജനങ്ങളുടെ കൈകളിലേക്ക് നേരിട്ട് എത്തുമെന്ന് പ്രഖ്യാപിച്ച 8,900 കോടിയുടെ വിനിയോഗത്തെ പറ്റിയുള്ള ധനമന്ത്രി  കെ എൻ ബാലഗോപാലിന്റെ പരാമർശത്തിൽ ആശയക്കുഴപ്പം. ബജറ്റ് പ്രഖ്യാപനത്തെ ആദ്യം സ്വാഗതം ചെയ്ത പ്രതിപക്ഷം നിയമസഭയിലെ പ്രസംഗം പുറത്ത് ഭേദഗതി ചെയ്തുവെന്ന് അതേ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.മഹാമാരി ജീവിതം തകർത്തവരുടെ കൈകളിലേക്ക് നേരിട്ട് പണമെത്തിക്കുന്നതിന്  ബജറ്റിൽ 8900 കോടി രൂപ പ്രഖ്യാപിച്ച ധനമന്ത്രി അതിന്റെ വിനിയോഗത്തെപ്പറ്റി വാർത്താസമ്മേനത്തിൽ നൽകിയ  വിശദീകരണം വെട്ടിലാക്കി. ബജറ്റ് വ്യാഖ്യാനം...
തിരുവനന്തപുരം:ബജറ്റിൽ സ്വകാര്യ ബസ് വ്യവസായ മേഖലക്ക് അവഗണനയെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ. ഡീസലിന്‍റെ അമിതമായ വിലവർദ്ധനവ് കാരണം സാമ്പത്തിക പ്രതിസന്ധിയിലാവുകയും ലോക്ക്ഡൗൺ വന്നതോടെ നിശ്ചലമാകുകയും ചെയ്ത സ്വകാര്യ ബസ് വ്യവസായ മേഖല അതിജീവനത്തിന് വേണ്ടി ബജറ്റിൽ വലിയ പ്രതീക്ഷയിലായിരുന്നു ബസുടമകളെന്ന് ഫെഡറേഷൻ വ്യക്തമാക്കി.ഡീസലിന് സബ്സിഡിയോ നികുതിയിളവോ നൽകണമെന്ന് ഫെഡറേഷൻ മുഖ്യമന്ത്രി, ധനകാര്യ മന്ത്രി, ഗതാഗത മന്ത്രി മുതലായവരോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇന്ന് അവതരിപ്പിച്ച ബഡ്ജറ്റിൽ അതു സംബന്ധിച്ചുള്ള ഒരു...
കണ്ണൂര്‍:ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടിയുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്. ഉച്ചയ്ക്ക് 12 മണിയോടെയാണ് അബ്ദുള്ളക്കുട്ടിയുടെ കണ്ണൂര്‍ പള്ളിക്കുന്നിലെ വീട്ടില്‍ റെയ്ഡ് നടന്നത്. 2016 ല്‍ കണ്ണൂര്‍ എംഎൽഎ ആയിരുന്ന സമയത്ത് കണ്ണൂര്‍ കോട്ടയില്‍ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട അഴിമതി കേസിലാണ് വിജലന്‍സ് റെയ്ഡ് നടത്തിയത്.വിജിലന്‍സ് ഡിവൈഎസ്പി ബാബു പെരിങ്ങോത്തിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്. കോട്ട നവീകരിക്കുന്നതിന്റെ ഭാഗമായി ഡിടിപിസിയുമായി ചേര്‍ന്ന് ആരംഭിച്ച പദ്ധതിയായിരുന്നു ഇത്....