25 C
Kochi
Wednesday, December 1, 2021

Daily Archives: 9th June 2021

സൗദി അറേബ്യ:കൊവിഡ് രണ്ടാം തരംഗത്തിൽ പെട്ട് സൗദി അറേബ്യയിലേക്ക് മടങ്ങാൻ കഴിയാതെ കുടുങ്ങിപ്പോയ പ്രവാസികളുടെ ഇഖാമയുടെയും റീഎൻട്രി വിസയുടെയും കാലാവധി ജൂലൈ 31 വരെ സൗജന്യമായി നീട്ടും. സൗദി ഭരണാധികാരി സൽമാൻ രാജാവ് ഇത് സംബന്ധിച്ച് ഉത്തരവിട്ടു.ഇഖാമയുടെയും റീഎൻട്രി വിസയും ജൂൺ രണ്ട് വരെ പുതുക്കി നൽകാൻ നേരത്തെ ഉത്തരവിട്ടിരുന്നു. അതാണ് ഇപ്പോൾ രണ്ടു മാസം വരെ നീട്ടിയിരിക്കുന്നത്. സൗദിയിലേക്ക് പ്രവേശന വിലക്കുള്ള ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ തൊഴിലാളികളുടെ ഇഖാമയും...
ന്യൂഡൽഹി: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ കേന്ദ്ര നേതൃത്വം ദില്ലിക്ക് വിളിപ്പിച്ചു. കൊടകര കുഴൽപ്പണ കേസും മഞ്ചേശ്വരം സ്ഥാനാർത്ഥിയുടെ ആരോപണങ്ങളുമടക്കമുള്ള പുതിയ വിവാദങ്ങൾ കത്തിനിൽക്കുന്നതിനിടെ, കേന്ദ്ര നേതാക്കൾ വിളിച്ചിച്ചത് വിഷയം ചർച്ച ചെയ്യാനാണെന്നാണ് സൂചന. ഇന്ന് ആഭ്യന്തര മന്ത്രി അമിത്ഷാ, പാർട്ടി അധ്യക്ഷൻ ജെ പി നദ്ദ എന്നിവരെ സുരേന്ദ്രൻ കാണുമെന്നാണ് വ്യക്തമാകുന്നത്.അതേസമയം മഞ്ചേശ്വരത്ത് തിരഞ്ഞെടുപ്പിൽ നിന്ന് പിൻമാറാൻ കെ സുന്ദരയെന്ന ബിഎസ്പി സ്ഥാനാർത്ഥിക്ക് കൈക്കൂലി നൽകിയെന്ന കേസിൽ...
ന്യൂഡൽഹി:സ്വകാര്യ ആശുപത്രികളിലെ വാക്സീന്‍റെ പരമാവധി വില നിശ്ചയിച്ച് കേന്ദ്രസര്‍ക്കാര്‍. കൊവിഷീല്‍ഡ്–780 രൂപ, കൊവാക്സിന്‍–1410 രൂപ, സ്പുട്നിക് – 1145 രൂപ. അതേസമയം, 74 കോടി ഡോസ് കൊവിഡ് വാക്സീന്‍ കൂടി ലഭ്യമാക്കാന്‍ നടപടിയുമായി കേന്ദ്രസര്‍ക്കാര്‍.പതിനെട്ട് വയസ് കഴിഞ്ഞവര്‍ക്ക് വാക്സീന്‍ സൗജന്യമായി നല്‍കാന്‍ പുതിയ മാര്‍ഗരേഖ പുറത്തിറക്കി. വാക്സീന്‍ പാഴാക്കുന്നത് സംസ്ഥാനങ്ങളുടെ വിഹിതത്തെ ബാധിക്കുമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. 63 ദിവസത്തിനിടെ ആദ്യമായി രാജ്യത്തെ പ്രതിദിന കൊവിഡ് രോഗികളുടെ...
ന്യൂഡൽഹി:കൊവിഡിന്‍റെ ഡെല്‍റ്റാ വകഭേദം വ്യാപകമാവുന്നതില്‍ ആശങ്ക വ്യക്തമാക്കി വിദഗ്ധര്‍. ഡെല്‍റ്റാ വകഭേദം എന്ന് അറിയപ്പെടുന്ന ബി.1.617.2 വാണ് രാജ്യത്തെ കൊവിഡ് രണ്ടാം തരംഗം രൂക്ഷമാക്കിയതെന്നാണ് വിലയിരുത്തല്‍. ആല്‍ഫാ വകഭേദത്തേക്കാള്‍ അപകടകാരിയും അതിവേഗത്തില്‍ വ്യാപിക്കുന്നതുമാണ് ഡെല്‍റ്റാ വകഭേദം.കഴിഞ്ഞ മാസമാണ് ഡെല്‍റ്റാ വകഭേദത്തെ ആശങ്ക പടര്‍ത്തുന്ന വകഭേദമെന്ന വിഭാഗത്തിലേക്ക് ലോകാരോഗ്യ സംഘടന ഉള്‍പ്പെടുത്തിയത്. ഡെല്‍റ്റാ വകഭേദം ബാധിക്കുന്ന കൊവിഡ് രോഗികളില്‍ മരണനിരക്ക് അധികമാണെന്നതാണ് ആശങ്ക വര്‍ധിപ്പിക്കുന്നത്.കഴിഞ്ഞ വര്‍ഷമാണ് ഈ...
ന്യൂഡൽഹി:അനുപ് ചന്ദ്ര പാണ്ഡെയെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ വിരമിച്ചതിനെതുടർന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പാനലിൽ ഉണ്ടായ ഒഴിവിലാണ് നിയമനം.ഉത്തർപ്രദേശ് കേഡറിൽ നിന്നു വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥനാണ് അനുപ് ചന്ദ്ര പാണ്ഡേ. ഉത്തർപ്രദേശ് ചീഫ് സെക്രട്ടറിയായി ആറുമാസം കാലാവധി നീട്ടി ലഭിച്ചിരുന്ന അനുപ് ചന്ദ്ര പാണ്ഡേ 2019 ഓഗസ്റ്റിൽ ആണ് വിരമിച്ചത്.1948 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് അനുപ് ചന്ദ്ര പാണ്ഡെ.
തൃശൂർ:കൊടകരയില്‍ നഷ്ടപ്പെട്ട 3.5 കോടി രൂപയുടെ ഉറവിടം സംബന്ധിച്ച വിവരങ്ങൾ കോടതിയില്‍ സമർപ്പിച്ച് ധര്‍മരാജന്‍. പൊലീസ് കണ്ടെടുത്ത ഒരു കോടി രൂപയും കാറും തിരിച്ചുകിട്ടാന്‍ രേഖകള്‍ സഹിതം ഇരിങ്ങാലക്കുട മജിസ്ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കി. പണത്തിന്റെ ബിജെപി ബന്ധം തെളിയിക്കാന്‍ ശ്രമിക്കുന്ന പൊലീസിന് തിരിച്ചടിയായി ഈ നീക്കം.ബിസിനസ് ഇടപാടില്‍, ഡല്‍ഹി സ്വദേശി നല്‍കിയ തുകയാണിതെന്ന് ധര്‍മരാജന്റെ അപേക്ഷയില്‍ പറയുന്നു. കവര്‍ച്ചാസംഘത്തിന്റെ പക്കല്‍നിന്ന് പിടിച്ചെടുത്ത ഒരു കോടി രൂപയും കാറും...