28 C
Kochi
Friday, October 22, 2021

Daily Archives: 19th June 2021

തിരുവനന്തപുരം:കേരളത്തില്‍ ഇന്ന് 12,443 പേര്‍ക്ക് കൊവിഡ്19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1777, എറണാകുളം 1557, തൃശൂര്‍ 1422, മലപ്പുറം 1282, കൊല്ലം 1132, പാലക്കാട് 1032, കോഴിക്കോട് 806, ആലപ്പുഴ 796, കോട്ടയം 640, കണ്ണൂര്‍ 527, കാസര്‍ഗോഡ് 493, പത്തനംതിട്ട 433, ഇടുക്കി 324, വയനാട് 222 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,21,743 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.22...
Covid spread extreme; Night lockdown again in Oman
 ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ:1 കോവിഡ് വ്യാപനം അതിരൂക്ഷം; ഒമാനില്‍ വീണ്ടും രാത്രികാല ലോക്ഡൗൺ2 'ബാച്ച് നമ്പരും തീയതിയും ചേര്‍ക്കും', പ്രവാസികള്‍ക്കുള്ള പുതുക്കിയ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നാളെ മുതല്‍3 ഖത്തറിൽ രണ്ടാം ഘട്ട ഇളവുകൾ പ്രാബല്യത്തിൽ4 കുവൈത്തിൽ പുതിയ നിബന്ധന; ഇഖാമ പുതുക്കാൻ വാക്സീൻ നിർബന്ധം5 യുഎഇ വേനലവധി: കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം6 ഷാർജയിൽ നിർമാണത്തിലുള്ള കെട്ടിടത്തിൽ അഗ്നിബാധ7 ആരോഗ്യപ്രവർത്തകർക്ക് കടിഞ്ഞാൺ; സമൂഹമാധ്യമ ഉപയോഗത്തിന് ഖത്തറിൽ കർശന...
പാലക്കാട്:പാലക്കാട് പൊലീസിനെ കണ്ട് ഭയന്നോടിയ 16കാരന്‍ ആത്മഹത്യ ചെയ്ത നിലയിൽ. ചിറയ്ക്കാട് കുമാറിന്‍റെ മകൻ ആകാശ് ആണ് മരിച്ചത്. ഇന്നലെ രാത്രി ബൈക്കിൽ പോകുന്നതിനിടെ യുവാക്കളെ പൊലീസ് പിടികൂടി. ഇതിനിടെ ആകാശ് ഓടിപ്പോയിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.പൊലീസ് പറയുന്നതിങ്ങനെയാണ്- ഇന്നലെ ഹൈവേ പട്രോളിങിനിടെ മൂന്ന് പേര്‍ ഒരു ബൈക്കില്‍ പോകുന്നതുകണ്ടു. പരിശോധനയുടെ ഭാഗമായി പൊലീസ് കൈകാണിച്ചു. ആകാശ് ഇറങ്ങിയോടി.മറ്റ് രണ്ട് പേരെ...
സാവോ പോളോ:കോപ അമേരിക്ക ടൂർണമെൻറുമായി ബന്ധപ്പെട്ട 82 പേർക്ക്​ കൊവിഡ് ബാധിച്ചുവെന്ന്​ ​ബ്രസീൽ. കഴിഞ്ഞ ദിവസം 16 പേർക്കാണ്​ രോഗബാധ സ്ഥിരീകരിച്ചതെന്നും ബ്രസീൽ അറിയിച്ചു. വെള്ളിയാഴ്​ച 6926 ടെസ്​റ്റുകളാണ്​ നടത്തിയത്​. 10 ടീമുകളിലായി 37 പേർക്ക്​ കൊവിഡ് സ്ഥിരീകരിച്ചു. കളിക്കാരുടേയും ടീം ജീവനക്കാരുടെയും എണ്ണം ഉൾപ്പടെയാണിത്​.ഇതിന്​ പു​റമേ ടൂർണമെൻറിനായി പ്രവർത്തിക്കുന്ന 45ഓളം തൊഴിലാളികൾക്കും രോഗബാധയുണ്ടായി. ടൂർണമെൻറ്​ നടക്കുന്ന റിയോ ഡി ജനീറോ, ബ്രസീലിu, ക്യൂയിബ, ഗോയിനിയ എന്നിവിടങ്ങളിലെല്ലാം...
Attempt to kidnap a housewife who got on a bike asking for a lift
 ഇന്നത്തെ പ്രധാന മധ്യകേരള വാർത്തകൾ:1 ലിഫ്റ്റ് ചോദിച്ച് ബൈക്കിൽ കയറിയ വീട്ടമ്മയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം2 ശക്തമായ മഴയ്ക്ക് സാധ്യത; 7 ജില്ലകളിൽ യെല്ലോ അലർട്ട്, തീരത്ത് ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത3 കോവിഡ് മൂന്നാം തരംഗം എട്ടാഴ്ചയ്ക്കകം; എയിംസ് മേധാവിയുടെ മുന്നറിയിപ്പ്4 ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും; നേപ്പാളില്‍ ഏഴ് മരണം, 25 പേരെ കാണാനില്ല5 പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികളുടെ ഭാര്യമാർക്ക് താത്ക്കാലിക നിയമനം; വിവാദം6 ശനി, ഞായര്‍ കോവിഡ്...
ന്യൂഡൽഹി:രാജ്യത്ത് കൊവിഡ് രോഗവ്യാപന തോത് കുറയുന്നു. രോഗ വ്യാപന നിരക്ക് അഞ്ച് ശതമാനത്തിന് താഴെയെത്തി. 24 മണിക്കൂറിനിടെ 60,753 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്.മരണനിരക്കും കഴിഞ്ഞ ആഴ്ചകളെ അപേക്ഷിച്ച് കുറഞ്ഞുവരികയാണ്. 1,647 പേരാണ് കൊവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ രാജ്യത്ത് മരിച്ചത്. രോഗമുക്തി നിരക്ക് 96.16 ശതമാനമായി ഉയർന്നു. ഇതുവരെ 27.13 ഡോസ് വാക്സിൻ ഇതുവരെ നൽകി.പ്രതിദിന രോഗികൾ കുറയുമ്പോഴും മൂന്നാം തരംഗത്തെ പ്രതിരോധിക്കാനുള്ള മുന്നൊരുക്കത്തിലാണ് രാജ്യം....
കോട്ടയം:കോട്ടയം മണിമലയില്‍ എസ്ഐക്ക് വെട്ടേറ്റു. വെള്ളാവൂർ ചുവട്ടടിപ്പാറയില്‍ ഇന്ന് രാവിലെ ആയിരുന്നു സംഭവം. എസ് ഐ വിദ്യാധരനാണ് വെട്ടേറ്റത്. വധശ്രമക്കേസിലെ പ്രതിയെ അറസ്റ്റ് ചെയ്ത് മടങ്ങുമ്പോൾ പ്രതിയുടെ പിതാവ് തലയ്ക്ക് വെട്ടുകയായിരുന്നു. ആക്രമണത്തില്‍ എസ്ഐയുടെ തലയോട്ടിയ്ക്ക് പൊട്ടലുണ്ട്. എസ്ഐയെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ നിന്നും കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പ്രതിയുടെ പിതാവ് പ്രസാദിനെ അറസ്റ്റ് ചെയ്തെന്ന് പൊലീസ് അറിയിച്ചു.
ന്യൂഡല്‍ഹി:രാജ്യത്തെ സിനിമാ നിയമങ്ങൾ സമ​ഗ്രമായി പരിഷ്കരിക്കാൻ കേന്ദ്ര സർക്കാർ. സിനിമാട്ടോഗ്രാഫ് ഭേദഗതി ബില്ലിന്റെ കരട് തയാറാക്കി. സെൻസർ ചെയ്ത ചിത്രങ്ങൾ വീണ്ടും പരിശോധിക്കാൻ നിർദ്ദേശം നൽകാൻ കേന്ദ്ര സർക്കാരിന്  അധികാരം നൽകുന്നതാണ് ബില്ല്.സിനിമയുടെ വ്യാജ പകർപ്പുകൾക്ക് തടവ് ശിക്ഷയും പിഴയും നൽകുന്ന വിധത്തിലാണ് കരട് ബില്ല്. പ്രായത്തിന് അനുസരിച്ച് സെൻസറിം​ഗ് ഏർപ്പെടുത്തും. കരടിൻമേൽ സർക്കാർ പൊതുജനാഭിപ്രായം തേടി. സെൻസർ ചെയ്ത ചിത്രം വീണ്ടും പരിശോധിക്കാൻ കേന്ദ്ര സർക്കാരിന് അധികാരം നൽകുന്നത്...
ടെൽ അവീവ്​:പലസ്​തീന്​ 10 ലക്ഷം ഫൈസർ വാക്​സിൻ കൈമാറാമെന്ന വാഗ്​ദാനവുമായി ഇസ്രായേൽ. എന്നാൽ, കാലാവധി കഴിയാറായ വാക്​സിനുകൾ വേണ്ടെന്ന്​ പലസ്​തീൻ. വളരെ വൈകാതെ കാലാവധി അവസാനിക്കുന്ന വാക്​സിനുകളാണ്​ കൈമാറാമെന്ന്​ ഇസ്രായേൽ സമ്മതിച്ചത്​.പകരം പുതിയ വാക്​സിനുകൾ എത്തു​മ്പോൾ നൽകണമെന്നായിരുന്നു കരാർ. തുടക്കത്തിൽ ഇതിന്​ വഴങ്ങിയ അധികൃതർക്കെതിരെ പലസ്​തീനികൾ കൂട്ടമായി രംഗത്തെത്തിയതോടെ കരാറിൽനിന്ന്​ പിൻവാങ്ങുകയായിരുന്നു.കരാർ പ്രകാരം ആദ്യ ഗഡുവായ 90,000 വാക്​സിനുകൾ വെള്ളിയാഴ്ച പലസ്​തീൻ അധികൃതർ കൈപ്പറ്റിയപ്പോഴാണ്​ കാലാവധി കഴിയാറായതെന്ന്​...
കവരത്തി:ലക്ഷദ്വീപിൽ ബിജെപി ഓഫിസുകളിൽ കരി ഓയിൽ ഒഴിച്ചു. കവരത്തിയിലെ രണ്ട് ബിജെപി ഓഫിസുകൾക്ക് നേരെയും, ഭരണകൂടം സ്ഥാപിച്ച ഫ്ലക്‌സുകൾക്കും നേരെയാണ് പ്രതിഷേധക്കാർ കരി ഓയിൽ ഒഴിച്ചത്.പ്രഫുൽ ഗോഡ പട്ടേൽ ഇന്ന് രാവിലെ 9 മണിക്ക് സന്ദർശനം മതിയാക്കി ദിലീപിൽ നിന്നും പോകാനിരിക്കെയാണ് പ്രതിഷേധം കടുപ്പിച്ചത്. കരി ഓയിൽ ഒഴിച്ചവർക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.അതേസമയം, സ്വകാര്യ ചാനൽ ചർച്ചയിലെ പരാമർശത്തിെൻറ പേരിൽ രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട സിനിമ പ്രവർത്തക ആയിഷ...