27 C
Kochi
Sunday, December 5, 2021

Daily Archives: 25th June 2021

തിരുവനന്തപുരം:കേരളത്തില്‍ ഇന്ന് 11,546 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 1374, തിരുവനന്തപുരം 1291, കൊല്ലം 1200, തൃശൂര്‍ 1134, എറണാകുളം 1112, പാലക്കാട് 1061, കോഴിക്കോട് 1004, കാസര്‍ഗോഡ് 729, ആലപ്പുഴ 660, കണ്ണൂര്‍ 619, കോട്ടയം 488, പത്തനംതിട്ട 432, ഇടുക്കി 239, വയനാട് 203 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,08,867 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.6...
കോഴിക്കോട്:രാമനാട്ടുകര സ്വർണക്കവർച്ചാ കേസിലെ മുഖ്യ പ്രതി അർജുൻ ആയങ്കി ഉപയോഗിച്ച കാർ ഡിവൈഎഫ്‌ഐ നേതാവിന്റെ പേരിലുള്ളതെന്ന് വിവരം. ഡിവഐഎഫ്‌ഐ ചെമ്പിലോട് മേഖലാ സെക്രട്ടറി സി സജേഷിന്റെ ഉടമസ്ഥതയിലുള്ളതാണ് കാർ. ചാത്തോത്ത് ഹൗസ്, കൊയ്യോട് എന്നുള്ളതാണ് അഡ്രസ്.നേരത്തേ കണ്ണൂർ ഡിവൈഎസ്പിക്ക് നൽകിയ പരാതിയിൽ വാഹനം തന്റേതാണെന്ന് സജേഷ് വ്യക്തമാക്കിയിരുന്നു. ആശുപത്രി ആവശ്യത്തിനായി വാഹനം അർജുൻ ആയങ്കിക്ക് നൽകിയതാണെന്നും പിന്നീട് തിരികെ നൽകിയില്ലെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. പരാതിയിന്മേൽ അന്വേഷണം നടക്കുന്നുണ്ട്.സ്വർണക്കടത്തിനായി അർജുൻ...
ന്യൂഡൽഹി:കേന്ദ്ര ഐ ടി മന്ത്രി രവിശങ്കർ പ്രസാദിന്‍റെ അക്കൗണ്ടിന്​ പൂട്ടിട്ട്​ ട്വിറ്റർ. മന്ത്രിക്ക്​ ഒരു മണിക്കൂറോളം ട്വിറ്റർ അക്കൗണ്ട്​ ഉപയോഗിക്കാനായില്ല. യു എസ്​ പകർപ്പവകാശം ലംഘിച്ചുവെന്ന ചൂണ്ടിക്കാട്ടിയാണ്​ ട്വിറ്റർ മന്ത്രിയുടെ അക്കൗണ്ട്​ മരവിപ്പിച്ചത്​​. കേന്ദ്രസർക്കാറും ട്വിറ്ററും തമ്മിലുള്ള പോര്​ കൂടുതൽ രൂക്ഷമാകുന്നതിനിടെയാണ്​ നടപടി.രവിശങ്കർ പ്രസാദ്​ തന്നെയാണ്​ ട്വിറ്റർ അക്കൗണ്ട്​ ബ്ലോക്ക്​ ചെയ്​ത വിവരം ഔദ്യോഗികമായി അറിയിച്ചത്​. ട്വിറ്ററിലേക്ക്​ ലോഗ്​ ഇൻ ചെയ്യാൻ ശ്രമിച്ചപ്പോൾ ലഭിച്ച സന്ദേശവും മന്ത്രി പങ്കുവെച്ചിട്ടുണ്ട്​....
തിരുവനന്തപുരം:വനിതാ കമ്മീഷൻ അധ്യക്ഷ പദവിയിൽ നിന്ന് രാജി ആവശ്യപ്പെട്ട് വാങ്ങിയെങ്കിലും എം സി ജോസഫൈനെതിരെ അച്ചടക്ക നടപടി ഉണ്ടാവില്ല. ജോസഫൈന്റെ രാജിയോടെ വിവാദം അവസാനിപ്പിക്കാനാണ് സിപിഎം തീരുമാനം. സ്ത്രീധനത്തിന് എതിരെയും കുടുംബങ്ങളിലെ സ്ത്രീ തുല്യതയ്ക്കും വേണ്ടിയും വലിയ പ്രചാരണവും പാർട്ടി മുൻകയ്യെടുത്ത് സംഘടിപ്പിക്കും. പ്രചാരണത്തെ ഈ പ്രസ്താവന ബാധിക്കും എന്ന് വിലയിരുത്തിയാണ് രാജി ആവശ്യപ്പെട്ടത് .അതേ സമയം സ്വകാര്യ ചാനലിന്‍റെ തത്സമയ പരിപാടിക്കിടെ പരാതി ബോധിപ്പിക്കാൻ വിളിച്ച സ്ത്രീയോട് അപമര്യാദയായി പെരുമാറിയ വനിതാ...
ആലപ്പുഴ:മാവേലിക്കരയില്‍ കൊവിഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെ മര്‍ദിച്ച പൊലീസുകാരന് മുന്‍കൂര്‍ ജാമ്യം. സിപിഒ അഭിലാഷ് ചന്ദ്രനാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയത്.അമ്മയെ നഷ്ടമായെന്നും ജാമ്യം നിഷേധിച്ചാല്‍ ജോലിയും നഷ്ടമാകുമെന്നായിരുന്നു അഭിലാഷ് ചന്ദ്രന്‍ ജാമ്യ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്. പെട്ടെന്നുണ്ടായ ദേഷ്യത്തിലാണ് ഡോക്ടറെ മര്‍ദിച്ചതെന്നും അഭിലാഷ് ചന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. ഇത് പരിഗണിച്ചാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. പൊലീസ് ഉദ്യോഗസ്ഥന് ജാമ്യം നല്‍കരുതെന്ന കര്‍ശന നിലപാടായിരുന്നു ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ കോടതിയില്‍ സ്വീകരിച്ചത്.മെയ്...
തിരുവനന്തപുരം:എം സി ജോസഫൈൻ വനിത കമ്മിഷന്‍ അധ്യക്ഷ സ്ഥാനം രാജിവെച്ചത് ഉചിതമായ തീരുമാനമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സി പി എം ആദ്യം ജോസഫൈനെ രക്ഷപ്പെടുത്താൻ ശ്രമം നടത്തി. ന്യായീകരണം വിലപ്പോവാതെ വന്നതുകൊണ്ടാണ് രാജി വെച്ചതെന്നും സതീശൻ പറഞ്ഞു.നിരന്തരമായി വിവാദ പ്രസ്താവനകള്‍ നടത്തി കമ്മിഷന്‍റെ ഔന്നിത്യത്തെയും വിശ്വാസ്യതയെയും തകര്‍ത്തയാളാണ് ജോസഫൈന്‍. സ്ത്രീധനത്തിന്‍റെ പേരില്‍ പീഡനമനുഭവിക്കുന്ന പാവപ്പെട്ട പെണ്‍കുട്ടികള്‍ക്ക് താങ്ങും തണലുമാകേണ്ട വനിത കമ്മിഷന്‍ പോലുള്ള ഒരു...
ന്യൂഡൽഹി:ഡൽഹിയിൽ അപകടകരമായി വാഹനമോടിച്ചതിന്​, കോൺഗ്രസ്​ നേതാവ്​ പ്രിയങ്ക ഗാന്ധിയുടെ ഭർത്താവും വ്യവസായിയുമായ റോബർട്ട്​ വാദ്രയുടെ വാഹനത്തിന്​​ പിഴ. മോ​ട്ടോർ വാഹന നിയമം 184 പ്രകാരമാണ്​ പിഴ ചുമത്തിയത്​. തെക്കു കിഴക്കൻ ഡൽഹിയിലെ സുഖ്​ദേവ്​ വിഹാറിൽ അതിവേഗം കാറോടിച്ചുപോയ വാദ്രക്കു പിറകെ സുരക്ഷാ ജീവനക്കാരുടെ വാഹനവുമുണ്ടായിരുന്നു.സുഖ്​ദേവ്​ വിഹാറിലെ ഓഫീസിലേക്കുള്ള യാത്രക്കിടെയാണ്​ സംഭവം. ​ൈ​ഡ്രവറായിരുന്നു വാഹനമോടിച്ചിരുന്നത്​. ബാരപുല്ല ഫ്‌ളൈഓവറിനു സമീപം പെ​ട്ടെന്ന്​ വാഹനം നിർത്തിയപ്പോൾ പിറകിലുണ്ടായിരുന്ന സുരക്ഷ വാഹനം നിയന്ത്രണം...
കൊച്ചി:രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട ചലച്ചിത്ര പ്രവർത്തക ഐഷ സുൽത്താന സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധി. വിധിയിൽ സന്തോഷമുണ്ടെന്നും നീതി ലഭിക്കുമെന്ന് ഉറപ്പുണ്ടായിരുന്നുവെന്നും ഐഷ പറഞ്ഞു.എന്റെ വായിൽ നിന്ന് വീണുപോയ വാക്ക് തൊട്ടടുത്ത ദിവസം തന്നെ തിരുത്തിയിരുന്നു. നിയമത്തിൽ നല്ല വിശ്വാസമുണ്ടായിരുന്നു. ഇങ്ങിനെ ശബ്ദം ഉയർത്തുന്നവർക്കെതിരെ ഇത്തരം നടപടികളുമായി ഈ ആളുകൾ പോകരുതെന്നാണ് തന്റെ ആഗ്രഹമെന്നും അവർ പറഞ്ഞു.വിധി മാത്രമേ താൻ കേട്ടിട്ടുള്ളൂ. വിധിയെ കുറിച്ച്...
ചെന്നൈ:ധനുഷ് സഹോദരൻ ശെല്‍വരാഘവനുമായി വീണ്ടും ഒന്നിക്കുകയാണ്. നാനെ വരുവേൻ എന്ന സിനിമയിലാണ് ശെല്‍വരാഘവന്റെ സംവിധാനത്തില്‍ ധനുഷ് നായകനായത്. സിനിമയെ കുറിച്ച് ധനുഷ് തന്നെയാണ് അറിയിച്ചത്. ഇപോഴിതാ സിനിമയുടെ ചിത്രീകരണം തുടങ്ങുകയാണ് എന്ന് ശെല്‍വരാഘവൻ അറിയിച്ചിരിക്കുന്നു.ഒരു ആക്ഷൻ ത്രില്ലറായിരിക്കും ചിത്രം. ഓഗസ്റ്റില്‍ തുടങ്ങുമെന്ന് അറിയിച്ചിരിക്കുന്ന സിനിമയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ശെല്‍വരാഘവന്റെ സിനിമയില്‍ ധനുഷ് വീണ്ടും നായകനാകുമ്പോള്‍ അത് വൻ ഹിറ്റുതന്നെയാകും.  തുള്ളുവതോ ഇളമൈ എന്ന ശെല്‍വരാഘവൻ സിനിമയിലൂടെയാണ്...
തിരുവനന്തപുരം:സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനം എംസി ജോസഫൈൻ രാജിവെച്ചു. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേർന്ന് വിഷയം ചർച്ച ചെയ്തിരുന്നു. വിവാദത്തിൽ ജോസഫൈൻ വിശദീകരണം നൽകിയെങ്കിലും നേതൃ തലത്തിൽ പിന്തുണ ലഭിച്ചിരുന്നില്ല.പാർട്ടിക്ക് പൊതുസമൂഹത്തിൽ അവമതിപ്പുണ്ടായ പ്രതികരണമാണ് ജോസഫൈന്റേതെന്ന് വിമർശനം ഉയർന്നു. സ്ഥാനം രാജിവെക്കണമെന്ന് പാർട്ടി തന്നെ ആവശ്യപ്പെടുകയായിരുന്നു. പതിനൊന്ന് മാസം കാലാവധി അവശേഷിക്കുമ്പോഴാണ് ജോസഫൈന്റെ രാജി.പരാതിക്കാരിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ സിപിഎം നേതൃ തലത്തിൽ ആരുടെയും പിന്തുണ...