28 C
Kochi
Friday, October 22, 2021

Daily Archives: 2nd June 2021

ന്യൂഡൽഹി:രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം ഗുരുതരമാകുമെന്ന് എസ്ബിഐ റിപ്പോര്‍ട്ട്. മൂന്നാം തരംഗം 98 ദിവസം വരെ നീണ്ടുനില്‍ക്കാമെന്നും എസ്ബിഐ എക്കോറാപ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ടാം തരംഗം പോലെ മൂന്നാം തരംഗവും ഗുരുതരമായിരിക്കും. നല്ല രീതിയില്‍ മുന്നൊരുക്കം നടത്തിയാല്‍ മരണസംഖ്യ കുറക്കാമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.മൂന്നാം തരംഗമുണ്ടായ രാജ്യങ്ങളില്‍ 98 ദിവസമാണ് നീണ്ടുനിന്നത്. രണ്ടാം തരംഗം 108 ദിവസം വരെ നീണ്ടു. രണ്ടാം തരംഗത്തേക്കാള്‍ 1.8 ശതമാനമാണ് മൂന്നാം...
തിരുവനന്തപുരം:സംസ്ഥാനത്ത് പുതുതായി 19,661 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2380, മലപ്പുറം 2346, എറണാകുളം 2325, പാലക്കാട് 2117, കൊല്ലം 1906, ആലപ്പുഴ 1758, കോഴിക്കോട് 1513, തൃശൂര്‍ 1401, ഇടുക്കി 917, കോട്ടയം 846, കണ്ണൂര്‍ 746, പത്തനംതിട്ട 638, കാസര്‍ഗോഡ് 461, വയനാട് 307 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,28,525 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്...
വയനാട്:ഇടതുമുന്നണിയിൽ നിന്ന് എൻഡിഎയിലേക്ക് എത്താൻ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നേരിട്ട് പത്ത് ലക്ഷം രൂപ നൽകിയെന്ന ആരോപണത്തിൽ പ്രതികരണവുമായി സികെ ജാനു. പാര്‍ട്ടിയെ തകര്‍ക്കാനുള്ള ആസൂത്രിത ശ്രമമാണ് നടക്കുന്നത്. രണ്ട് പേരാണ് ഇതിന് പിന്നിൽ.ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സികെ ജാനു പ്രതികരിച്ചു. സികെ ജാനുവിന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ 10 ലക്ഷം രൂപ നൽകിയെന്നായിരുന്നു ജനാധിപത്യ രാഷ്ട്രീയ പാർട്ടി സംസ്ഥാന ട്രഷറർ...
Saudi navy rescues malayalee ship crew in critical condition
 ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ:1 ചെങ്കടലിൽ വെച്ച് ഗുരുതരാവസ്ഥയിലായ മലയാളി കപ്പൽ ജീവനക്കാരനെ സൗദി നാവിക സേന രക്ഷപ്പെടുത്തി2 ഇന്ത്യയില്‍ നിന്നുള്ള പ്രവേശന വിലക്ക് അനിശ്ചിത കാലത്തേക്കു നീട്ടി ഒമാന്‍3 ബ​ഹ്​​റൈ​നി​ലേ​ക്കു​ള്ള യാ​ത്ര: നിബന്ധനകൾ പാലിക്കുന്നതിൽ വീഴ്​ച; യാത്ര മുടങ്ങുന്നത്​ തുടരുന്നു4 അബുദാബിയിൽ അടുത്തമാസം മുതൽ ക്വാറന്റീൻ വേണ്ട5 ഒമാനിൽ കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍6 ആ​സ്​​ട്ര​സെ​ന​ക വാ​ക്​​സി​ൻ:കുവൈത്തിൽ ജൂ​ൺ എ​ട്ടു​വ​രെ കാ​ത്തി​രി​ക്ക​ണം7 മെ​ഗാ വാ​ക്​​സി​നേ​ഷ​ൻ: ഒമാനിൽ 45...
തിരുവനന്തപുരം:കൊവിഡ് വിവാദമാക്കാൻ പ്രതിപക്ഷം ശ്രമിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സർക്കാറിനെയോ ആരോഗ്യ പ്രവർത്തകരെയോ ഇകഴ്ത്തി കാണിക്കാൻ ശ്രമിച്ചിട്ടില്ല. കൊവിഡ് വിഷയത്തിൽ പ്രതിപക്ഷം നിരുപാധിക പിന്തുണയാണ് നൽകിയിട്ടുള്ളത്.ഒരുമിച്ച് നിൽകേണ്ട സമയമാണ്. അല്ലെങ്കിൽ സംസ്ഥാനത്ത് അരാഷ്ട്രീയ സാഹചര്യമുണ്ടാകുമെന്നും സതീശൻ ചൂണ്ടിക്കാട്ടി.മരണസംഖ്യ നിശ്ചയിക്കുന്നതിന്‍റെ മാനദണ്ഡം മാറ്റണം. ആരോഗ്യ പ്രവർത്തകരെ ഇകഴ്ത്തി കാണിക്കാൻ ശ്രമിച്ചെന്ന തെറ്റായ പരാമർശം ആരോഗ്യ മന്ത്രി പിൻവലിക്കമെന്ന് സതീശൻ ആവശ്യപ്പെട്ടു. കൊവിഡ് രണ്ടാം തരംഗത്തിന്‍റെ പശ്ചാത്തലത്തിൽ...
തൃശ്ശൂര്‍:കൊടകര കുഴല്‍പ്പണ കവര്‍ച്ചാക്കേസിലെ പ്രതികള്‍ തൃശ്ശൂര്‍ ബിജെപി ഓഫീസില്‍ എത്തിയെന്ന് അന്വേഷണ സംഘം. പ്രതികളായ ദീപക്, രഞ്ജിത്ത് എന്നിവരാണ് തൃശ്ശൂര്‍ പാര്‍ട്ടി ഓഫീസില്‍ എത്തിയത്.ഇവരെ നേതാക്കള്‍ വിളിച്ചുവരുത്തിയതാണോയെന്ന് അന്വേഷിക്കുമെന്നും അന്വേഷണ സംഘം പറഞ്ഞു. തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷമാണ് ഇരുവരും തൃശ്ശൂര്‍ എത്തിയത്.ഇതിനിടെ സംഭവത്തില്‍ ബിജെപി സമാന്തര അന്വേഷണം നടത്തിയിരുന്നെന്നും കാശ് കണ്ടെത്താന്‍ നേതാക്കള്‍ കണ്ണൂരിലടക്കം എത്തിയിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്.അതേസമയം കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപി സംസ്ഥാന നേതൃത്വവും പ്രതിസന്ധിയിലായിരിക്കുകയാണ്. ഫണ്ട് സംബന്ധിച്ച്...
തിരുവനന്തപുരം:കൊവിഡ് വാക്സീൻ സൗജന്യവും സമയബന്ധിതവുമായി ലഭ്യമാക്കണമെന്ന പ്രമേയം കേരള നിയമസഭ ഐകകണ്ഠേന പാസാക്കി. വാക്സീൻ വാങ്ങാൻ മറ്റ് സംസ്ഥാനങ്ങളോട് കമ്പോളത്തിൽ മത്സരിക്കാൻ ആവശ്യപ്പെട്ടത് പ്രതിഷേധാർഹമാണെന്ന് പ്രമേയം പറയുന്നു. ചട്ടം 118 അനുസരിച്ച് ആരോഗ്യമന്ത്രി വീണ ജോർജ്ജാണ് നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചത്.പൊതുമേഖല ഫാർമസ്യൂട്ടിക്കൽ കമ്പനികളിൽ നിർബന്ധിത ലൈസൻസ് വ്യവസ്ഥ ഉപയോഗപെടുത്തി വാക്സിൻ നിർമ്മിക്കണമെന്ന് പ്രമേയം ആവശ്യപ്പെട്ടു. ലോകാരോഗ്യ സംഘടന അടിയന്തിര ആവശ്യത്തിന് അനുമതി നൽകിയ കമ്പനികളുടെയും യൂറോപ്യൻ മെഡിസിൻസ് ഏജൻസി,...
ലക്നോ:ഉത്തർപ്രദേശിലെ ഗോണ്ട ജില്ലയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഏഴ് പേർ കൊല്ലപ്പെട്ടു. ഏഴ് പേർക്ക് ഗുരുതരമായി പരിക്കേറ്റു. സ്‌ഫോടനത്തിൽ രണ്ട് വീടുകൾ പൂർണമായും തകർന്നു. രണ്ട് സ്ത്രീകളും രണ്ട് പുരുഷന്മാരും മൂന്ന് കുട്ടികളുമാണ് മരിച്ചത്.വീടിന്‍റെ അവശിഷ്ടങ്ങൾക്കിടയിൽ ഒരാൾ കൂടി കുടുങ്ങിക്കിടപ്പുണ്ടെന്നാണ് കരുതുന്നത്. തിരച്ചിൽ തുടരുന്നു. ചൊവ്വാഴ്ച രാത്രി വസിർഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള തിക്രി പ്രദേശത്താണ് അപകടം ഉണ്ടായതെന്ന് ഗോണ്ട പൊലീസ് മേധാവി സന്തോഷ് കുമാർ മിശ്ര പറഞ്ഞു.'സ്ഫോടനത്തിന്റെ...
ദോ​ഹ:ഖ​ത്ത​ർ ദേ​ശീ​യ വി​ക​സ​ന മാ​ർ​ഗ​രേ​ഖ (വി​ഷ​ൻ -2030)യു​ടെ ല​ക്ഷ്യം നി​റ​വേ​റ്റാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്കാ​ൻ ശൂ​റാ കൗ​ൺ​സി​ൽ ആ​ഹ്വാ​നം ചെ​യ്​​തു. സ്​​പീ​ക്ക​ർ അ​ഹ്മ​ദ് ബി​ൻ അ​ബ്​​ദു​ല്ല ബി​ൻ സെ​യ്​​ദ് ആ​ൽ മ​ഹ്മൂ​ദി​ൻെ​റ അ​ധ്യ​ക്ഷ​ത​യി​ൽ വി​ഡി​യോ കോ​ൺ​ഫ​റ​ൻ​സ്​ വ​ഴി ന​ട​ത്തി​യ യോ​ഗ​ത്തി​ലാ​ണ് നി​ർ​ദേ​ശം.ഖ​ത്ത​ർ ദേ​ശീ​യ വി​ഷ​ൻ -2030ഉം ​അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന വെ​ല്ലു​വി​ളി​ക​ളും സം​ബ​ന്ധി​ച്ച് ആ​സൂ​ത്ര​ണ സ്​​ഥി​തി​വി​വ​ര​ക്ക​ണ​ക്ക്​ അ​തോ​റി​റ്റി പ്ര​സി​ഡ​ൻ​റ് ഡോ സാ​ലി​ഹ് ബി​ൻ മു​ഹ​മ്മ​ദ് അ​ൽ നാ​ബി​തി​ൻെ​റ അ​വ​ത​ര​ണം ന​ട​ത്തി. സ​ർ​വി​സ്​ ആ​ൻ​ഡ്...
മുംബൈ:മുംബൈ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി മുൻ ക്യാപ്റ്റൻ അമോൽ മസുംദാരിനെ നിയമിച്ചു. ഇന്ത്യൻ വനിതാ ടീമിന്റെ പരിശീലകനായി നിയമിതനായ രമേഷ് പവാറിന് പകരമാണ് നിയമനം. വിനോദ് കാംബ്ലി, ജതിൻ പരഞ്ച്പൈ, നീലേഷ് കുൽക്കർണി എന്നിവരടങ്ങിയ സമിതിയാണ് കോച്ചിനെ തിരഞ്ഞെടുത്തത്.വസീം ജാഫർ, സായ്‍രാജ് ബഹുതുലെ തുടങ്ങിയവരും അപേക്ഷകരായിരുന്നു. 1993 മുതൽ 2013 വരെ ആഭ്യന്തര ക്രിക്കറ്റിൽ നിറഞ്ഞുനിന്ന മസുംദാർ 171 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് 11,167 റൺസെടുത്തിട്ടുണ്ട്....