28 C
Kochi
Friday, October 22, 2021

Daily Archives: 3rd June 2021

തിരുവനന്തപുരം:സംസ്ഥാനത്ത് പുതുതായി 18,853 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. മലപ്പുറം 2448, കൊല്ലം 2272, പാലക്കാട് 2201, തിരുവനന്തപുരം 2150, എറണാകുളം 2041, തൃശൂര്‍ 1766, ആലപ്പുഴ 1337, കോഴിക്കോട് 1198, കണ്ണൂര്‍ 856, കോട്ടയം 707, പത്തനംതിട്ട 585, കാസര്‍ഗോഡ് 560, ഇടുക്കി 498, വയനാട് 234 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,23,885 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്...
ന്യൂഡൽഹി:പ്രധാനമന്ത്രിക്കെതിരായ വിമർശനം രാജ്യദ്രോഹമായി കണക്കാക്കാനാവില്ലെന്ന് സുപ്രീംകോടതിയുടെ നിർണായക നിരീക്ഷണം. മാധ്യമപ്രവർത്തകർക്ക് രാജ്യദ്രോഹ കേസിൽ നിന്ന് സംരക്ഷണം വേണമെന്നും കോടതി നിർദ്ദേശിച്ചു. മാധ്യമപ്രവർത്തകൻ വിനോദ് ദുവയ്ക്കെതിരെയുള്ള രാജ്യദ്രോഹ കേസ് റദ്ദാക്കിക്കൊണ്ടാണ് സുപ്രീം കോടതിയുടെ നിർദ്ദേശം.സുപ്രീംകോടതിയുടെ കേദാർ സിംഗ് കേസിലെ വിധിപ്രകാരമുള്ള സംരക്ഷണം നല്കണമെന്നും കോടതി നിർദ്ദേശിച്ചു. യു യു ലളിത്, വിനീത് ശരൺ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിർദ്ദേശം.പ്രധാനമന്ത്രി മരണങ്ങളും ഭീകരാക്രമണങ്ങളും വോട്ടിന് വേണ്ടി ഉപയോഗിക്കുന്നുവെന്ന് നേരത്തെ ഒരു പരിപാടിക്കിടെ...
ന്യൂഡൽഹി:രാജ്യത്ത്​ കൊവിഡിന്‍റെ മൂന്നാംതരംഗം തീവ്രമായിരിക്കുമെന്ന്​ എസ്​ബിഐ റിപ്പോർട്ട്​. കൊവിഡിന്‍റെ മൂന്നാംതരംഗം ആഞ്ഞടിച്ച മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്​താണ്​ റിപ്പോർട്ട്​.രണ്ടാം തരംഗത്തേക്കാൾ തീവ്രമായിരിക്കും മൂന്നാം തരംഗം. അടുത്ത ഘട്ടത്തിൽ 12നും 18നും ഇടയിൽ പ്രായമുള്ളവരിലായിരിക്കും കൊവിഡ് ബാധ രൂക്ഷമാകുകയെന്നും അതിനാൽ വാക്​സിനേഷനിൽ അവർക്ക്​ മുൻഗണന നൽകണമെന്നും റിപ്പോർട്ടിൽ പറയുന്നു.മൂന്നാംതരംഗം 98 മുതൽ 108 ദിവസം വരെ നീണ്ടുനിൽക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു. മൂന്നാം തരംഗം നേരിടുന്നതിനായി മുന്നൊരുക്കങ്ങൾ നടത്തുകയാണെങ്കിൽ മരണനിരക്ക്​ കുറക്കാം....
തിരുവനന്തപുരം:സംസ്ഥാനത്ത് 49,000 കുട്ടികൾക്ക് ഓൺലൈൻ പഠനസൗകര്യമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. നിലവിൽ ഡിജിറ്റൽ ക്ലാസ് ആണ് നടക്കുന്നത്. ഘട്ടംഘട്ടമായി ഓൺലൈൻ ക്ലാസിലേക്ക് മാറും. ഇൻറർനെറ്റ് സൗകര്യത്തിൽ ചില പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്.കൂട്ടായ പരിശ്രമത്തിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാമെന്നും വി ശിവൻകുട്ടി നിയമസഭയിൽ പറഞ്ഞു. വേണ്ടത്ര ഓണ്‍ലൈന്‍ സാഹചര്യങ്ങളില്ലാത്തതുമൂലം കൊവിഡ് വ്യാപനത്തിനിടയിൽ പഠനം വഴിമുട്ടുന്നത് ചർച്ച ചെയ്യണമെന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നൽകുകയായിരുന്നു മന്ത്രി. മന്ത്രിയുടെ മറുപടിക്ക് ശേഷം...
കോട്ടയം:യുഡിഎഫിലെ നിരവധി നേതാക്കൾ കേരളാ കോൺഗ്രസ് എമ്മിലേക്ക് വരാൻ താത്പര്യം അറിയിച്ചതായി ജോസ് കെ മാണി. ജനപിന്തുണയുള്ള നേതാക്കളാണ് തന്നെ നേരിട്ട് സമീപിച്ചതെന്നും ഇക്കാര്യത്തിൽ നീക്കങ്ങൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ നേതാക്കളുടെ പേരുകൾ വെളിപ്പെടുത്താൽ ജോസ് കെ മാണി തയ്യാറായിട്ടില്ല.ജോസ് കെ മാണിയെ മുൻനിർത്തി കോട്ടയത്തടക്കമുള്ള നേതാക്കളെ എൽഡിഎഫിലെത്തിക്കാൻ സിപിഎം ശ്രമം നടത്തുന്നുവെന്ന വാർത്തകൾ നേരത്തെ പുറത്ത് വന്നിരുന്നു. ജോസഫ് വിഭാഗത്തിൽ നിന്നും കോൺഗ്രസിൽ നിന്നും നേതാക്കളെയും...
ദോ​ഹ:പു​തി​യ സൗ​ക​ര്യ​ങ്ങ​ളു​മാ​യി ഖത്തറിന്റെ കൊവിഡ് ട്രാ​ക്കി​ങ്​ ആ​പ്പാ​യ 'ഇ​ഹ്​​തി​റാ​സ്'​ ന​വീ​ക​രി​ച്ചു. വ്യ​ക്​​തി​ക​ളു​ടെ ഹെ​ൽ​ത്ത്​​ കാ​ർ​ഡ്​ നമ്പർ, അ​വ​സാ​ന​മാ​യി കൊവിഡ് പ​രി​ശോ​ധ​ന നടത്തിയതിന്റെ തീ​യ്യതി, ഫ​ലം എ​ന്നീ വി​വ​ര​ങ്ങ​ളാ​ണ്​ ആ​പ്പി​ൽ പു​തു​താ​യി ഉ​ൾപ്പെടു​ത്തി​യി​രി​ക്കു​ന്ന​ത്. കൊവിഡ് രോ​ഗം മാ​റി​യ​വ​രു​ടെ ഇ​ഹ്​​തി​റാ​സി​ൽ രോ​ഗ​മു​ക്​​തി നേടിയതിന്റെ ദി​വ​സ​വും ഉ​ണ്ടാ​കും.എ​ന്നാ​ണ്​ രോ​ഗം സ്​​ഥി​രീ​ക​രി​ച്ച​ത്​ എ​ന്ന വി​വ​ര​വും അ​തി​നു​ശേ​ഷം രോ​ഗ​മു​ക്​​തി നേ​ടി​യ​തു​വ​രെ​യു​ള്ള കാ​ല​യ​ള​വും ആ​പ്പി​ൽ പു​തു​താ​യി രേ​ഖ​പ്പെ​ടു​ത്താ​ൻ തു​ട​ങ്ങി​യി​ട്ടു​ണ്ട്. കൊവിഡ്മുക്തി നേ​ടി നി​ശ്ചി​ത​ദി​വ​സം ക​ഴി​ഞ്ഞ​വ​ർ​ക്കും മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച​വ​ർ​ക്കും...
ലോര്‍ഡ്‌സ്:ഇംഗ്ലണ്ടിനെതിരായ ലോര്‍ഡ്‌സ് ടെസ്റ്റിന്‍റെ ആദ്യ ദിനത്തിലെ താരം ന്യൂസിലന്‍ഡ് അരങ്ങേറ്റക്കാരന്‍ ദേവോണ്‍ കോണ്‍വേയായിരുന്നു. തകര്‍പ്പന്‍ സെഞ്ചുറിയുമായാണ് വിഖ്യാത മൈതാനത്ത് കോണ്‍വേ വെള്ളക്കുപ്പായത്തില്‍ വരവറിയിച്ചത്. ഇതിനൊപ്പം ഇന്ത്യന്‍ മുന്‍ നായകന്‍ സൗരവ് ഗാംഗുലിയുടെ ഗംഭീര റെക്കോര്‍ഡ് തകര്‍ക്കുകയും ചെയ്തു ദേവോണ്‍ കോണ്‍വേ.ടെസ്റ്റ് അരങ്ങേറ്റത്തില്‍ ലോര്‍ഡ്‌സിലെ ഉയര്‍ന്ന സ്‌കോറിന്‍റെ റെക്കോര്‍ഡാണ് കോണ്‍വേയുടെ പേരിനൊപ്പമെത്തിയത്. ദാദ 1996ല്‍ സ്ഥാപിച്ച റെക്കോര്‍ഡ് ന്യൂസിലന്‍ഡ് ഇന്നിംഗ്‌സിലെ 83-ാം ഓവറില്‍ കോണ്‍വേ വ്യക്തിഗത സ്‌കോര്‍ 132 നില്‍ക്കേ...
ന്യൂഡൽഹി:രാജ്യത്ത്​ പുതുതായി കൊവിഡ് സ്​ഥിരീകരിച്ചവരുടെ എണ്ണം ഒരുലക്ഷത്തിന്​ മുകളിൽ. 24 മണിക്കൂറിനിടെ 1,34,154 പേർക്കാണ്​ കൊവിഡ് സ്​ഥിരീകരിച്ചത്​. 2887 മരണവും സ്​ഥിരീകരിച്ചു.തമിഴ്​നാട്ടിലും കേരളത്തിലുമാണ്​ പുതുതായി രോഗം സ്​ഥിരീകരിക്കുന്നവരുടെ എണ്ണം ഏറ്റവും കൂടുതൽ. തമിഴ്​നാട്ടിൽ കഴിഞ്ഞദിവസം 25,317 പേർക്ക്​ കൊവിഡ് സ്​ഥിരീകരിച്ചിരുന്നു. കേരളത്തിൽ 19,661 പേർക്കും. 16,387ആണ്​ കർണാടകയിൽ കഴിഞ്ഞദിവസം രോഗം സ്​ഥിരീകരിച്ചവരുടെ എണ്ണം. മഹാരാഷ്​ട്ര -15,169, ആന്ധ്രപ്രദേശ്​ 12,768 എന്നിങ്ങനെയാണ്​ കണക്കുകൾ.വ്യാഴാഴ്​ച റിപ്പോർട്ട്​ ചെയ്​ത 1.34ലക്ഷം കേസുകളിൽ 66.58...
ന്യൂഡൽഹി:രാജ്യത്ത്​ രണ്ടാമത്തെ മെയ്​ഡ്​ ഇൻ ഇന്ത്യ വാക്​സിനെത്തുന്നു. ഹൈദരാബാദ്​ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ബയോളജിക്കൽ ഇ എന്ന കമ്പനിയുടെ കൊവിഡ് വാക്​സിനാണ്​ വിതരണത്തിനെത്തുന്നത്​. വാക്​സിന്‍റെ 30 കോടി ഡോസ്​ കേന്ദ്രസർക്കാർ ബുക്ക്​ ചെയ്​തു.ഇതിനായി 1500 കോടി രൂപ സർക്കാർ കമ്പനിക്ക്​ കൈമാറിയെന്നാണ്​ റിപ്പോർട്ട്​. ഭാരത്​ ബയോടെകിന്‍റെ കോവാക്​സിന്​ ശേഷം പൂർണ്ണമായും ഇന്ത്യയിൽ വികസിപ്പിച്ചെടുത്ത വാക്​സിനാണിത്​.ആഗസ്​റ്റ്​ മുതൽ ഡിസംബർ വരെയുള്ള കാലയവളിൽ കമ്പനി വാക്​സിൻ നിർമിച്ച്​ കേ​ന്ദ്രസർക്കാറിന്​ കൈമാറുമെന്നാണ്​ റിപ്പോർട്ട്​....
തിരുവനന്തപുരം:പരിസ്ഥിതി ദിനത്തില്‍ ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാര്‍ഢ്യ സദസ് സംഘടിപ്പിക്കാനുമൊരുങ്ങി ഭരണ ഘടനാ സംരക്ഷണ സമിതി. അന്താരാഷ്ട്ര പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് വീട്ടുമുറ്റ ഐക്യദാര്‍ഢ്യ സദസുകള്‍ സംഘടിപ്പിക്കാനും ജൂണ്‍ പത്തിന്, കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചുവിളിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുമ്പില്‍ പ്രത്യക്ഷസമരം നടത്താനും ഭരണഘടനാ സംരക്ഷണ സമിതിയുടെ യോഗം തീരുമാനിച്ചു.വീട്ടുമുറ്റ ഐക്യദാര്‍ഢ്യസദസ്സുകള്‍ മുഴുവന്‍ കുടുംബാംഗങ്ങളെയും പങ്കെടുപ്പിച്ചു എല്ലാ വീടുകളിലും നടത്തണം. വൈകീട്ട് 5 മണി...