28 C
Kochi
Friday, October 22, 2021

Daily Archives: 8th June 2021

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 15,567 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് 124 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 10,281 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,09,979 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.15 ആണ്. മലപ്പുറം 2121, എറണാകുളം 1868, തിരുവനന്തപുരം 1760, കൊല്ലം 1718, പാലക്കാട് 1284, കോഴിക്കോട് 1234, തൃശൂര്‍ 1213, ആലപ്പുഴ 1197, കണ്ണൂര്‍ 692, കോട്ടയം 644, പത്തനംതിട്ട...
കോഴിക്കോട്:കൊടകര കുഴല്‍പ്പണ കേസ് അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് തയ്യാറാക്കുന്ന തിരക്കഥക്ക് അനുസരിച്ചാണ് നടക്കുന്നതെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി കെ കൃഷ്ണദാസ്. മുഖ്യമന്ത്രി നിയന്ത്രിക്കുന്ന പ്രതിപക്ഷമാണ് കേരളത്തിലുള്ളത്. കേരള നിയമസഭ കേന്ദ്ര വിരുദ്ധ സഭയായി മാറിയെന്നും വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.നിയമ സഭയിൽ പിണറായിയും വി ഡി സതീശനും ദാസനും വിജയനും കളിക്കുകയാണ്. ബിജെപി ക്കെതിരെ സർക്കാർ അടിയന്തരാവസ്ഥ നടപ്പാക്കുകയാണ്. കെ സുരേന്ദ്രനെയും കുടുംബത്തെയും കള്ളക്കേസില്‍ കുടുക്കാനുള്ള...
ന്യൂഡൽഹി:കേന്ദ്രസർക്കാറിന്റെ പുതിയ വാക്​സിൻ നയം നടപ്പിലാക്കാൻ 50,000 കോടി രൂപയുടെ ചെലവ്​ വരുമെന്ന്​ ധനകാര്യമന്ത്രാലയം. നിലവിൽ ആവശ്യത്തിനുള്ള പണം കേന്ദ്രസർക്കാറിന്റെ കൈവശമുണ്ട്​. അടിയന്തരമായി സപ്ലിമെൻററി ഗ്രാൻറുകളെ ആശ്രയിക്കേണ്ട സാഹചര്യമില്ല.പാർലമെൻറിന്റെ ശീതകാല സമ്മേളനത്തിനിടെ അധിക ഫണ്ടിനുള്ള നടപടികൾ സ്വീകരിക്കുമെന്നും ധനകാര്യമന്ത്രാലയം ഉദ്യോഗസ്ഥനെ ഉദ്ധരിച്ച്​ എൻഡിടിവി റിപ്പോർട്ട്​ ചെയ്​തു​. നിലവിൽ വിദേശകമ്പനികളിൽ നിന്ന്​ വാക്​സിൻ വാങ്ങുന്നത്​ പരിഗണിക്കുന്നില്ല. ഭാരത്​ ബയോടെക്​, സെറം ഇൻസ്​റ്റിറ്റ്യൂട്ട്​, ബയോ-ഇ എന്നിവർക്ക്​ ആവശ്യമായ വാക്​സിൻ നൽകാൻ...
തൃശൂർ:കുതിരാന്‍ തുരങ്കപാതയില്‍ ആഗസ്റ്റ് ഒന്നിന് ഒരു ടണൽ ഗതാഗതത്തിന് തുറന്നുകൊടുക്കാനുള്ള സൗകര്യമൊരുക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്‍ നിർദേശിച്ചു. തുരങ്ക നിര്‍മ്മാണത്തിന്‍റെ പുരോഗതി വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.എല്ലാ പ്രവൃത്തികളും അതിനുമുമ്പേ പൂര്‍ത്തീകരിക്കണം. ബന്ധപ്പെട്ട അനുമതികളും നേടണം. മണ്‍സൂണ്‍ കാലമാണെങ്കിലും പ്രവര്‍ത്തനം തടസ്സമില്ലാതെ മുന്നോട്ടുപോകാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.മന്ത്രിമാരായ കെ രാധാകൃഷ്ണന്‍, കെ രാജന്‍, പി എ മുഹമ്മദ് റിയാസ്, പ്രഫ ആര ബിന്ദു, പി ഡബ്ല്യൂ...
ബംഗളൂരു:കൊവിഡ് മൂന്നാം തരംഗത്തെ നേരിടാന്‍ കര്‍ണാടകയും തയ്യാറെടുക്കുന്നു. സംസ്ഥാനത്തെ 149 താലൂക്ക് ആശുപത്രികളും 19 ജില്ലാ ആശുപത്രികളും ഇതിനായി നവീകരിക്കുകയാണെന്ന് ഉപമുഖ്യമന്ത്രിയും സംസ്ഥാന കൊവിഡ് ടാസ്‌ക് ഫോഴ്‌സ് തലവനുമായ ഡോ സി എന്‍ അശ്വന്ത നാരായണ അറിയിച്ചു. ഇതിനായി 1500 കോടിയാണ് ചെലവഴിക്കുക.മൂന്ന് മാസത്തിനകം പദ്ധതികള്‍ നടപ്പാക്കും. ബ്രഹത് ബെംഗളൂരു മഹാനഗര പാലികക്ക് കീഴിലെ ആശുപത്രികള്‍ ഈ പദ്ധതിയില്‍ ഉള്‍പ്പെടില്ല -കൊവിഡ് ടാസ്‌ക് ഫോഴ്‌സിന്റെ യോഗത്തിന് ശേഷം അശ്വന്ത...
തിരുവനന്തപുരം:ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരായ കേസ് ക്രൈം ബ്രാഞ്ചിന് കൈമാറി. കേസ് ജില്ലാ ക്രൈം ബ്രാഞ്ച് കേസ് അന്വേഷിക്കും. കാസര്‍ഗോഡ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി സുരേന്ദ്രനെതിരെ കേസെടുക്കാന്‍ അനുമതി നല്‍കിയതിനു പിന്നാലെ ബദിയടുക്ക പൊലീസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു.ഐപിസി 171 ബി വകുപ്പ് പ്രകാരമാണ് സുരേന്ദ്രനെതിരെ കേസെടുത്തത്. സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും പിന്‍വാങ്ങാന്‍ കോഴ നല്‍കിയെന്ന പരാതിയിലാണു കേസെടുത്തിരിക്കുന്നത്.
UAE extends travel ban from India till July 6
 ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ:1 ഇന്ത്യയിൽ നിന്ന്​ യു.എ.ഇയിലേക്കുള്ള​ യാത്രാവിലക്ക്​ നീട്ടി2 കുവൈത്തിൽ വീ​ടിന് തീപിടിച്ചു; എ​ട്ട്​ കു​ട്ടി​ക​ളെ​യ​ട​ക്കം 16 പേ​രെ ര​ക്ഷി​ച്ചു3 കുവൈത്തിൽ ഓക്​സ്​ഫഡ്​ വാക്​സിനെടുത്തവർക്ക്​ രണ്ടാം ഡോസ്​ ഫൈസറിന്​ അനുമതി4 കോവിഡ് നിരീക്ഷണ കേന്ദ്രങ്ങളുടെ പ്രവൃത്തിസമയം രാത്രി 10 വരെ: അബുദാബി5 സൗദിക്ക് പുറത്തുനിന്ന് വാക്സീൻ സ്വീകരിക്കുന്നവർക്ക് 'തവക്കൽന'യിൽ വിവരങ്ങൾ ചേർക്കാം6 കോവിഡ് വാക്സീൻ എടുത്തവർക്ക് അൽഹൊസനിൽ പച്ച തെളിയും7 ബഹറിനിൽ കോവിഡ്​ പ്രതിരോധ ഗവേഷണത്തിന്​...
പാരിസ് ഫിലിംഫെസ്റ്റിവലിൽ ഫീച്ചർ വിഭാഗത്തിലെ മികച്ച  സിനിമയായി 'മ് (സൗണ്ട് ഓഫ് പെയിൻ )' തിരഞ്ഞെടുക്കപ്പെട്ടു.  അവസാന റൗണ്ടിൽ അഞ്ച് വിദേശ ചിത്രങ്ങളെ പിന്തള്ളിയാണ് ഈ ഇന്ത്യൻ ചിത്രം വിജയം കൈവരിച്ചത്. മൂന്ന് ദിവസങ്ങൾക്ക് മുൻപ് 'നവാഡ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ'  'ബെസ്റ്റ് ജൂറി അവാർഡും ' ഈ സിനിമയ്ക്ക് ലഭിച്ചിരുന്നു. ഒപ്പം 'ലിഫ്റ്റ് ഓഫ് ഓൺലൈൻ സെഷൻസി' ലേയ്ക്കും പോയവാരം ഈ ചിത്രം തിരഞ്ഞെടുക്കപ്പെടുകയുണ്ടായി. കുറുമ്പ ഭാഷയിലുള്ള ഇന്ത്യയിൽനിന്നുള്ള...
കൊച്ചി:ഒരു കോടി വാക്‌സിൻ ഡോസുകള്‍ വാങ്ങാനുള്ള ഓർഡർ റദ്ദാക്കിയതായി സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഇത്രയധികം വാക്സിൻ നൽകാനാകില്ലെന്ന് കമ്പനികൾ അറിയിച്ചതിനെ തുടർന്നാണ് ഓർഡർ റദ്ദാക്കിയതെന്നാണ് സർക്കാർ വിശദീകരണം.കേന്ദ്രസർക്കാർ നിശ്ചയിക്കുന്ന പരിധിക്കുള്ളിൽ നിന്ന് മാത്രമേ സംസ്ഥാനങ്ങൾക്ക് വാക്‌സീൻ നൽകാൻ കഴിയൂ എന്ന് കമ്പനികൾ അറിയിച്ചതായി കേരളം ഹൈക്കോടതിയെ അറിയിച്ചു. വാക്സിൻ വിതരണത്തിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജികൾ പരിഗണിക്കുന്നത് ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി. പുതിയ വാക്സിൻ വിതരണ നയം സംബന്ധിച്ച്...
ന്യൂഡൽഹി:രാജ്യത്തെ വാക്​സിനേഷൻ പ്രോത്സാഹിപ്പിക്കാൻ പദ്ധതിയുമായി പൊതുമേഖല ബാങ്കുകൾ. വാക്​സിൻ എടുത്തവരുടെ സ്ഥിരനിക്ഷേപകങ്ങൾക്ക്​ അധിക പലിശ നൽകുന്നതാണ്​ പദ്ധതി. യൂക്കോ ബാങ്ക്​, സെൻട്രൽ ബാങ്ക്​ എന്നിവയാണ്​ അധിക പലിശ നൽകുക.വാക്സിന്റെ ഒരു ഡോസെങ്കിലും എടുത്തവർക്ക്​ 0.30 ശതമാനം അധിക പലിശയാണ്​ യൂക്കോ ബാങ്ക്​ നൽകുക. 999 ദിവസക്കാലയളവിലെ നിക്ഷേപകങ്ങൾക്കാണ്​ നിരക്ക്​ ബാധകം. സെൻട്രൽ ബാങ്ക്​ കാൽ ശതമാനം പലിശയാണ്​ അധികമായി നൽകുക.ഇമ്യൂൺ ഇ​ന്ത്യ ഡെപ്പോസിറ്റ്​ സ്​കീം എന്ന പേരിലാണ്​ സെ​ൻട്രൽ...