28 C
Kochi
Friday, October 22, 2021

Daily Archives: 21st June 2021

തമിഴ്നാട്:തമിഴ്നാട്ടിൽ പടക്കനിർമ്മാണ ശാലയിലുണ്ടായ സ്ഫോടനത്തില്‍ 4 മരണം. വിരുദുനഗര്‍ ജില്ലയിലെ തയില്‍പ്പെട്ടിയിലെ പടക്കനിർമ്മാണ ശാലയിലാണ് പൊട്ടിത്തെറിയുണ്ടായത്. അനധികൃതമായാണ് ഈ പടക്ക നിര്‍മ്മാണ ശാല പ്രവര്‍ത്തിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ട്.മരിച്ചവരില്‍ രണ്ട് സ്ത്രീകളും ഒരു കുട്ടിയും ഉള്‍പ്പെടുന്നു. നിരവധി തൊഴിലാളികൾക്ക് സ്ഫോടനത്തില്‍ പൊള്ളലേറ്റു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. പൊള്ളലേറ്റവെരെ വിരുദുനഗർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പടക്കനിർമ്മാണശാലയ്ക്ക് ലൈസൻസ് ഉണ്ടായിരുന്നില്ല. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.ശിവകാശിക്ക് സമീപമാണ് വിരുദുനഗര്‍ ജില്ല. പടക്ക നിര്‍മ്മാണത്തിന് തമിഴ്നാട്ടിലെ തന്നെ പ്രസിദ്ധമായ...
കോഴിക്കോട്:രാമനാട്ടുകരയ്ക്കടുത്ത് അഞ്ച് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കരിപ്പൂര്‍ വിമാനത്താവളത്തിലെത്തി പാലക്കാട്ടേക്ക് തിരിച്ചുപോകേണ്ട യുവാക്കള്‍ എന്തിന് രാമനാട്ടുകരയിലേക്ക് വന്നുവെന്നതാണ് സംശയം ജനിപ്പിക്കുന്നത്.കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ ഫറോക്ക് സ്‌റ്റേഷനിലെത്തി അപകടത്തില്‍ മരിച്ചവരുടെ സുഹൃത്തുക്കളെ ചോദ്യം ചെയ്യുകയാണ്. ആറ് പേരെയാണ് ചോദ്യം ചെയ്യുന്നത്. ഇവര്‍ മറ്റൊരു വാഹനത്തിലുണ്ടായിരുന്നവരാണ്. അപകടം നടക്കുമ്പോള്‍ സംഭവസ്ഥലത്ത് ഇവരുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്.കോഴിക്കോട്-പാലക്കാട് ഹൈവേയിലെ എയര്‍പോര്‍ട്ട് ജംഗ്ഷനില്‍ നിന്ന് 10 കിലോമീറ്ററോളം ദൂരെയാണ് അപകടമുണ്ടായിരിക്കുന്നത്. എയര്‍പോര്‍ട്ട് ജംഗ്ഷനില്‍...
ഇന്ത്യയെ വരവേൽക്കാൻ ദുബായ്, ടെർമിനൽ 1 തുറക്കും: ഗൾഫ് വാർത്തകൾ
 1 ഇന്ത്യയെ വരവേൽക്കാൻ ദുബായ്, ടെർമിനൽ 1 തുറക്കും 2 വാക്‌സിനിൽ ആശങ്ക കേന്ദ്രം ഇടപെടണമെന്ന് പ്രവാസികൾ 3 സൗദിയിലെ പള്ളികൾകളുടെ കോവിഡ് പ്രോട്ടോക്കോളുകൾ പരിഷ്കരിച്ചു 4 ഒമാനിൽ രാത്രികാല ലോക്ഡൗൺ ആരംഭിച്ചു 5 സർവീസുകൾ 23ന് പുനരാരംഭിക്കുമെന്ന് എമിറേറ്റ്സ് എയർലൈൻ 6 അബുദാബിയിൽ സ്മോൾ ക്ലെയിം കോർട്ട് സ്ഥാപിക്കും 7 സൗദി ഡ്രോൺ ആക്രമണത്തെ അറബ് രാജ്യങ്ങളും സംഘടനകളും അപലപിച്ചു 8 യു.എ.ഇ.യിലെ ജനങ്ങളുടെ സന്തോഷത്തിന് പിന്നിലെ രഹസ്യം ഉയർത്തിക്കാട്ടി പ്രധാനമന്ത്രി 9  അംഗീകൃത വാക്സിനുകളുടെ ഔദ്യോഗിക വിശദീകരണം നൽകി ദുബായ് ആരോഗ്യവകുപ്പ് 10 മദീന ഖുബാ പള്ളി തുറന്നുകൊടുക്കാൻ നിർദേശംhttps://youtu.be/-aT7Jf0q5P4
ന്യൂഡൽഹി:സർക്കാർ നമ്മുടെ പ്രശ്‌നം കേൾക്കില്ല, ട്രാക്ടറുമായി തയ്യാറായിരിക്കുക- ഡല്‍ഹി അതിര്‍ത്തികളില്‍ കേന്ദ്രത്തിന്റെ കർഷക വിരുദ്ധ കാർഷിക നിയമങ്ങൾക്കെതിരേ സമരം ചെയ്യുന്ന കർഷകരോട് ഭാരതീയ കിസാൻ യൂണിയൻ (ബികെയു) നേതാവ് രാകേഷ് ടികായത്തിന്റെ വാക്കുകളാണിവ. നമ്മുടെ ഭൂമി രക്ഷിക്കണമെന്നും ടികായത്ത് ട്വിറ്ററിലൂടെ ആഹ്വാനം ചെയ്തു.ജൂൺ 30 ന് കർഷകർ സമരം ചെയ്യുന്ന സംസ്ഥാന അതിർത്തികളിൽ 'ഹൂൾ ക്രാന്തി ദിവസ്' ആചരിക്കാനും സംയുക്ത കിസാൻ മോർച്ച തീരുമാനിച്ചിട്ടുണ്ട്. പ്രക്ഷോഭത്തിന് തദ്ദേശീയരായ ഗ്രാമീണരുടെയും...
തിരുവനന്തപുരം:സിനിമാട്ടോഗ്രാഫ് നിയമം ഭേദഗതി ചെയ്യാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ കേരള ചലചിത്ര അക്കാദമി. സെൻസർഷിപ് തന്നെ ആവശ്യമില്ലാത്ത കാലത്ത് കേന്ദ്ര സർക്കാർ മുന്നോട്ടുവെച്ച നിയമത്തിന്റെ കരട് ‍ അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് ചെയർമാൻ കമൽ പറഞ്ഞു. സിനമാ പ്രവര്‍ത്തകരുടെ പ്രതിഷേധം ഉയര്‍ന്നുവരണമെന്നും കമൽ പറഞ്ഞു.അതേസമയം നിയമഭേദഗതി ചലച്ചിത്രകാരന്റെ സ്വാതന്ത്ര്യത്തെ ബാധിക്കുമെന്ന് ഫെഫ്ക വിലയിരുത്തി. തീരുമാനത്തിൽ നിന്ന് കേന്ദ്രസർക്കാർ പിന്തിരിയണമെന്നും ഫെഫ്ക ആവശ്യപ്പെട്ടു. രാജ്യത്തെ നിലവിലെ സിനിമ നിയമങ്ങള്‍ അടിമുടി...
ടോകിയോ:ഒളിമ്പിക്സിൽ മത്സരിക്കുന്ന ആദ്യ ട്രാൻസ്ജെൻഡറായി ന്യൂസീലൻഡിൻ്റെ ഭാരോദ്വഹന താരം ലോറൽ ഹബാർഡ്. 43കാരിയാണ് ലോറൽ ഹബാർഡ്. വനിതകളുടെ 87 കിലോഗ്രാം ഹെവിവെയ്റ്റ് വിഭാഗത്തിലാണ് ലോറൽ മത്സരിക്കുക. ഈ വിഭാഗത്തിൽ 16ാം റാങ്കിങ്ങാണ് ലോറൽ ഹബാർഡിന്.ശരീരത്തിലെ ടെസ്റ്റോസ്റ്ററോണിൻ്റെ അളവ് ലിറ്ററിൽ 10 നാനോമോൾസിൽ കുറവായതിനാലാണ് ഹബാർഡിന് വനിതാ വിഭാഗത്തിൽ മത്സരിക്കാൻ കഴിഞ്ഞത്. എന്നാലും പലരും ഇതിൽ പ്രതിഷേധമറിയിച്ചിട്ടുണ്ട്. ലിംഗമാറ്റ ശസ്ത്രക്രിയക്ക് മുൻപ് ലോറൽ പുരുഷ ഭാരോദ്വഹന മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.ടോക്കിയോയിൽ...
ന്യൂഡൽഹി:അയോധ്യ രാമക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറിയും വിശ്വ ഹിന്ദു പരിഷത് നേതാവുമായ ചമ്പത് റായിയെ വിമർശിച്ച് ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവച്ച മൂന്ന് പേർക്കെതിരെ കേസെടുത്ത് ഉത്തർപ്രദേശ് പൊലീസ്. മാധ്യമപ്രവർത്തകൻ വിനീത് നരേൻ അടക്കം മൂന്ന് പേർക്കെതിരെയാണ് കേസ്. ചമ്പത്ത് റായുടെ സഹോദരൻ സഞ്ജയ് ബൻസാൽ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.രാമക്ഷേത്രവുമായി ബന്ധപ്പെട്ട ഭൂമി കുംഭകോണത്തിൽ ചമ്പത്ത് റായ്ക്ക് പങ്കുണ്ടെന്നായിരുന്നു വിനീത് നരേൻ ഫേസ്ബുക്കിൽ പങ്കുവച്ചത്. എന്നാൽ, തനിക്കും സഹോദരനും...
മ​നാ​മ:ബ​ഹ്​​റൈ​നി​ൽ ദേ​ശീ​യ കൊവിഡ് പ്ര​തി​രോ​ധ വാ​ക്​​സി​നേ​ഷ​ൻ​ കാ​മ്പ​യി​ൻ ആ​റ്​ മാ​സം പൂ​ർ​ത്തീ​ക​രി​ച്ച്​ മു​ന്നോ​ട്ട്. എ​ല്ലാ​വ​ർ​ക്കും വാ​ക്​​സി​ൻ ന​ൽ​കി കൊവിഡിൽനിന്ന് രാ​ജ്യ​ത്തെ മു​ക്​​ത​മാ​ക്കാ​ൻ ആ​രം​ഭി​ച്ച കാ​മ്പ​യി​ൻ ഞാ​യ​റാ​ഴ്​​ച​യാ​ണ്​ ആ​റ്​ മാ​സം പി​ന്നി​ട്ട​ത്. ഇ​തു​വ​രെ 20 ല​ക്ഷ​ത്തോ​ളം ഡോ​സ്​ വാ​ക്​​സി​ൻ രാ​ജ്യ​ത്ത്​ ന​ൽ​കി​യ​താ​യി ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.രാ​ജ്യ​ത്തെ ജ​ന​സം​ഖ്യ​യി​ൽ 69.4 ശ​ത​മാ​നം പേ​ർ​ക്കും ഒ​രു ഡോ​സെ​ങ്കി​ലും വാ​ക്​​സി​ൻ ന​ൽ​കാ​ൻ ക​ഴി​ഞ്ഞ​ത്​ കാമ്പയിന്റെ വി​ജ​യ​മാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷം ​ഡി​സം​ബ​ർ 13നാ​ണ്​ ബ​ഹ്​​റൈ​നി​ൽ കൊവിഡ് വാ​ക്​​സി​ന്​...
ഇന്ധന വില വർധന മന്‍മോഹന്‍ സിങ്​ നടത്തിയ സാമ്പത്തിക തട്ടിപ്പാണെന്ന് കേന്ദ്രം
1 നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി 2 കടയ്ക്കാവൂർ പോക്സോ കേസിൽ വഴിത്തിരിവ്, ആരോപണം വ്യാജമെന്ന് അന്വേഷണം 3 ഇന്ധന വില വർധന മന്‍മോഹന്‍ സിങ്​ നടത്തിയ സാമ്പത്തിക തട്ടിപ്പാണെന്ന് കേന്ദ്രം 4 എറണാകുളം നേര്യമംഗലത്ത് വൻ മരംകൊള്ള 5 ബിവറേജസ് കോർപ്പറേഷന്റെ നടപടിക്കെതിരെ കൺസ്യൂമർഫെഡ് 6 പെരിയ ഇരട്ടക്കൊലപാതക കേസ് പ്രതികളുടെ ഭാര്യമാർക്ക് നിയമനം അന്വേഷണം നടത്തണമെന്ന് വി ഡി സതീശൻ 7 രാമനാട്ടുകരയിലെ അപകടം, ദുരൂഹതയുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നു 8 നന്ദന്‍കോട് ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി 9 കുറ്റിപ്പുറത്ത് വൃദ്ധയെ തലക്കടിച്ച് കൊന്ന...
തിരുവനന്തപുരം:കേരളത്തിലെ തിരഞ്ഞെടുപ്പ് തോല്‍വിയില്‍ പരസ്പരം പഴിചാരി ആർഎസ്എസും ബിജെപിയും. തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ ബിജെപി സംസ്ഥാന നേതൃത്വത്തിന് വീഴ്ച സംഭവിച്ചെന്ന് കഴിഞ്ഞ ദിവസം ആർഎസ്എസ് തുറന്നടിച്ചിരുന്നു.ഇതിന് പിന്നാലെ ആർഎസ്എസിനെതിരെ ബിജെപിയും രംഗത്തെത്തി. പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്കായി ആർഎസ്എസില്‍ നിന്ന് നിയോഗിക്കപ്പെടുന്നവര്‍ക്ക് ജനകീയ പ്രശ്‌നങ്ങളെക്കുറിച്ച് ധാരണയില്ലെന്ന് ബിജെപി നേതൃത്വം ആരോപിച്ചു.പഞ്ചായത്ത് തലത്തില്‍ പോലും ഇത്തരം നേതാക്കളെ നിയോഗിക്കുന്നത് പാര്‍ട്ടിയുടെ വളര്‍ച്ചയെ ബാധിക്കുന്നതായി ബിജെപി പറയുന്നു. കൊച്ചിയില്‍ ചേര്‍ന്ന ആർഎസ്എസ്- ബിജെപി നേതൃയോഗത്തിലാണ്...