28 C
Kochi
Friday, October 22, 2021

Daily Archives: 17th June 2021

തിരുവനന്തപുരം:കേരളത്തില്‍ ഇന്ന് 12,469 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1727, കൊല്ലം 1412, എറണാകുളം 1322, മലപ്പുറം 1293, തൃശൂര്‍ 1157, കോഴിക്കോട് 968, പാലക്കാട് 957, ആലപ്പുഴ 954, പത്തനംതിട്ട 588, കണ്ണൂര്‍ 535, കോട്ടയം 464, ഇടുക്കി 417, കാസര്‍ഗോഡ് 416, വയനാട് 259 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,14,894 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്...
ന്യൂഡൽഹി:രാമക്ഷേത്രത്തെ കുറിച്ച്​ അഴിമതി ആരോപണം ഉന്നയിക്കുന്നവർക്ക്​ അവർ നൽകിയ സംഭാവന തിരികെ നൽകുമെന്ന്​ ബിജെപി എം പി സാക്ഷി മഹാരാജ്​. ​രേഖകളുമായെത്തി അവർക്ക്​ സംഭാവന തിരികെ വാങ്ങാമെന്ന്​ അദ്ദേഹം പറഞ്ഞു. രാമക്ഷേത്രത്തിനെതിരെ രംഗത്തെത്തിയവരാണ്​ ഇപ്പോൾ ആരോപണം ഉന്നയിക്കുന്നതെന്നും സാക്ഷി മഹാരാജ്​ പറഞ്ഞു.ബാബറി മസ്​ജിദിന്​ സമീപം പക്ഷിയെ പോലും പറക്കാൻ അനുവദിക്കില്ലെന്ന്​ പറഞ്ഞവരാണ്​ ഇപ്പോൾ പ്രസ്​താവനയുമായി രംഗത്തെത്തുന്നത്​​. ഇത്തരക്കാർക്കുള്ള മറുപടിയായിരുന്നു രാമക്ഷേത്ര നിർമാണം. രാമജന്മഭൂമി തീർത്ത ക്ഷേത്ര ട്രസ്​റ്റി​െൻറ ജനറൽ...
കണ്ണൂർ:കണ്ണൂർ കണിച്ചാറിൽ രണ്ടാനച്ഛന്‍റെ ക്രൂരമർദ്ദനത്തിന് ഇരയായ ഒരുവയസുകാരി ആശുപത്രി വിട്ടു. തലക്കും, കൈക്കും പരിക്കേറ്റ കുഞ്ഞ് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അമ്മ രമ്യയും രണ്ടാനച്ഛൻ രതീഷും റിമാൻഡിലാണ്. കുഞ്ഞിന്‍റെ സംരക്ഷണം ഏറ്റെടുക്കാൻ തയ്യാറാണെന്ന് ജില്ലാ ചൈൽഡ്ലൈൻ ബന്ധുക്കളെ അറിയിച്ചിരുന്നു. ഇപ്പോൾ മുത്തശ്ശിക്കൊപ്പമാണ് കുഞ്ഞ് ഉള്ളത്.
ന്യൂഡൽഹി:വാഹന രേഖകളുടെ കാലാവധി നീട്ടി കേന്ദ്രസർക്കാർ. ഡ്രൈവിങ്​ ലൈസൻസ്​, രജിസ്​ട്രേഷൻ സർട്ടിഫിക്കറ്റ്​, ഫിറ്റ്​നെസ്സ്​ സർട്ടിഫിക്കറ്റ്​, പെർമിറ്റ്​ എന്നിവയുടെ കാലാവധിയാണ്​ നീട്ടിയത്​. 2020 ഫെബ്രുവരിക്ക്​ ശേഷം കാലാവധി പൂർത്തിയായ വാഹനരേഖകൾക്കാണ്​ ഇളവ്​ നൽകുക. സെപ്​തംബർ 30 വരെയാണ്​ കാലാവധി നീട്ടിയിരിക്കുന്നത്​. കൊവിഡ് പശ്​ചാത്തലത്തിലാണ്​ നടപടി.കാലാവധി കഴിഞ്ഞ ഡ്രൈവിങ്​ ലൈസൻസുമായി വാഹനത്തിൽ യാത്ര ചെയ്​താൽ പരമാവധി 5000 രൂപ പിഴലഭിക്കും. പെർമിറ്റിന്​ 10,000 രൂപയും ഫിറ്റ്​നെസ്​ സർട്ടിഫിക്കറ്റിന്​ 2000 മുതൽ 5000...
ന്യൂഡല്‍ഹി:തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് തിരിച്ചു പോയതിന് പിന്നാലെ ബിജെപി മുന്‍ ദേശീയ ഉപാധ്യക്ഷന്‍ മുകുള്‍ റോയിക്ക് ഏര്‍പ്പെടുത്തിയിരുന്ന സെഡ് സുരക്ഷാ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു. പശ്ചിമ ബംഗാളിലെ തിരഞ്ഞെടുപ്പിന് മുമ്പായിട്ടാണ് മുകുള്‍ റോയിക്കും മറ്റു ബിജെപി നേതാക്കള്‍ക്കും ആഭ്യന്തര മന്ത്രാലയം സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നത്.എന്നാല്‍, പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ ഇതിനകം മുകുള്‍ റോയ്ക്ക് വൈ പ്ലസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പശ്ചിമ ബംഗാളിലെ നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഉണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന്...
കുവൈത്ത് ആരോഗ്യമേഖലയിലെ ജീവനക്കാർക്ക് ഒരുമാസം അവധി അനുവദിക്കില്ല
1 കുവൈത്ത് ആരോഗ്യമേഖലയിൽ ജീവനക്കാർക്ക് ഒരുമാസം അവധി അനുവദിക്കില്ല 2 സൗദിയിൽ ഇനി ജോലി മാറാൻ കഴിയുക നിലവിലെ കരാറടിസ്ഥാനത്തിൽ മാത്രം 3 കുവൈത്തിൽ സ്വകാര്യ ആശുപത്രികളിലേക്ക് വീസ നൽകാൻ തീരുമാനം 4 ദുബായ്-അബുദാബി അതിർത്തികളിൽ കോവിഡ് കണ്ടെത്താൻ പുതിയ സ്‌കാനറുകൾ 5 ഖത്തറിൽ നാളെ മുതൽ ഇളവുകൾ പ്രഖ്യാപിച്ചു 6 കോവിഡ് ചട്ടലംഘനം പിഴ ആപ്പിലൂടെ അടയ്ക്കാം 7 തയ്യൽക്കടകൾക്ക് കർശന മാർഗനിർദേശങ്ങൾ പ്രഖ്യാപിച്ച് ഒമാൻ 8 വെല്ലുവിളികൾ മറികടന്ന് എമിറേറ്റ്സ് എയർലൈൻ കൂടുതൽ കരുത്തോടെ സജ്ജമാക്കും 9 എണ്ണവില ഉയരുന്നു, രൂപയുടെ മൂല്യം ഇടിയാനുള്ള സാധ്യതയെന്ന് സാമ്പത്തിക വിദഗ്ധർ 10 ബഹിരാകാശത്തേക്ക് ലോകത്തെ നയിക്കാൻ എക്സ്പോയിൽ...
ന്യൂഡൽഹി:സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ മാർക്ക് നിർണയിക്കുന്നതിനായി 10,11,12 ക്ലാസുകളിലെ മാർക്കുകൾ പരിഗണിക്കുമെന്ന് ബോർഡ് സുപ്രീംകോടതിയിൽ. വിദഗ്ദ്ധർ ഉൾപ്പെടുന്ന സമിതിയാണ് മാനദണ്ഡം തീരുമാനിച്ചതെന്ന് അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചു.10, 11 ക്ലാസുകളിലെ മാർക്കിന് 30 ശതമാനം വീതം വെയിറ്റേജും 12-ാം ക്ലാസിലെ പ്രകടന മികവിന് 40 ശതമാനം വെയിറ്റേജും നൽകും. 11-ാം ക്ലാസിലെ യൂണിറ്റ് പരീക്ഷ, ടേം പരീക്ഷ, പ്രാക്ടിക്കൽ പരീക്ഷ എന്നിവയുടെ മാർക്കും പരിഗണിക്കും. പ്രധാന വിഷയങ്ങളിൽ...
കൊച്ചി:ലക്ഷദ്വീപിലെ ഭരണപരിഷ്കാരങ്ങൾക്കെതിരായ പൊതുതാത്പര്യ ഹർജിയിൽ ഹൈക്കോടതി തള്ളി. ലക്ഷദ്വീപ് ഡെവലപ്മെന്റ് അതോറിറ്റി റെഗുലേഷൻ കരടുകളടക്കം ചോദ്യം ചെയ്ത് കെപിസിസി ഭാരവാഹി നൗഷാദലി നൽകിയ ഹർജിയാണ് ഹൈക്കോടതി ഡിവിഷൻ ബഞ്ച് തള്ളിയത്.ഭരണ പരിഷ്കാര നിർദ്ദേശങ്ങളുടെ കരട് മാത്രമാണ് ഇപ്പോൾ ഉള്ളതെന്ന് കോടതി നിരീക്ഷിച്ചു. ഐഷ സുൽത്താനയുടെ ജാമ്യാപേക്ഷ ഉച്ചക്ക് ശേഷം പരിഗണിക്കും.ലക്ഷദ്വീപിൽ നിലവിലുളള ഭരണ പരിഷ്കാരങ്ങളും ഇതുമായി ബന്ധപ്പെട്ട ഉത്തരവുകളും നിയമവിരുദ്ധമാണെന്നായിരുന്നു പൊതുതാത്പര്യ ഹർജിയിലെ വാദം. അഡ്മിനിസ്ട്രേറ്ററുടെ ഭാഗത്ത്...
കു​വൈ​ത്ത്​ സി​റ്റി:ആ​ദ്യ​ഡോ​സ്​ കൊവിഡ് പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ സ്വീ​ക​രി​ച്ച ശേ​ഷം വൈ​റ​സ്​ ബാ​ധി​ച്ച്​ ഭേ​ദ​മാ​യ​വ​ർ​ക്ക്​ ര​ണ്ടാം ഡോ​സ്​ ന​ൽ​കി​ത്തു​ട​ങ്ങി. ആ​രോ​ഗ്യ മ​ന്ത്രാ​ല​യം വ​ക്​​താ​വ്​ ഡോ ​അ​ബ്​​ദു​ല്ല അ​ൽ സ​ന​ദ്​ അ​റി​യി​ച്ച​താ​ണി​ത്. വൈ​റ​സ്​ ബാ​ധി​ച്ച്​ മൂ​ന്നു​ മാ​സ​ത്തി​നു​ ശേ​ഷ​മാ​ണ്​ ര​ണ്ടാം​ഡോ​സ്​ വാ​ക്​​സി​ൻ ന​ൽ​കു​ന്ന​ത്.കൊവിഡ് ചി​കി​ത്സ​യു​ടെ ഭാ​ഗ​മാ​യി പ്ലാ​സ്​​മ​യോ ആ​ൻ​റി​ബോ​ഡി​യോ സ്വീ​ക​രി​ച്ച​വ​ർ​ക്ക്​ ഇ​ത്​ ബാ​ധ​ക​മാ​ണ്. കൊവിഡ് ബാ​ധി​ച്ച​വ​രു​ടെ ശ​രീ​ര​ത്തി​ൽ ആ​ൻ​റി​ബോ​ഡി നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ മൂ​ന്നു മാ​സ​ത്തേ​ക്ക്​ വാ​ക്​​സി​ൻ എ​ടു​ക്കേ​ണ്ട​തി​ല്ലെ​ന്നാ​ണ്​ വി​ദ​ഗ്​​ദ്ധാഭിപ്രായം. ഇ​തു​കൊ​ണ്ടാ​ണ്​ വൈ​കി​പ്പി​ച്ച​ത്.ര​ണ്ടാം ഡോ​സ്​...
ബ്രസീലിയ:കോപ്പ അമേരിക്കയിൽ അർജന്റീനയെ ഇനി കാത്തിരിക്കുന്നത് ഉറുഗ്വേയാണ്. പ്രിയ സുഹൃത്തുക്കളായ ലിയോണല്‍ മെസിയും ലൂയിസ് സുവാരസും നേർക്കുനേർ വരുന്ന പോരാട്ടമാണിത്. ആരാധകര്‍ കാത്തിരിക്കുന്ന പോരാട്ടത്തിന് മുമ്പ് മെസിക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് സുവാരസ്.ആദ്യ ജയത്തിനായി അർജന്റീന ഇറങ്ങുമ്പോള്‍ ജയിച്ച് തുടങ്ങുകയാണ് ഉറുഗ്വേയുടെ ലക്ഷ്യം. അർജന്റീന ഒരിക്കൽക്കൂടി ലിയോണല്‍ മെസിയിലേക്ക് ഉറ്റുനോക്കുമ്പോൾ ഉറുഗ്വേയുടെ പ്രതീക്ഷ ലൂയിസ് സുവാരസിലാണ്. ബാഴ്‌സലോണക്കാലം മുതൽ ഉറ്റസുഹൃത്തുക്കളാണ് മെസിയും സുവാരസും. ഇക്കഴിഞ്ഞ സീസണിൽ സുവാരസ് അത്‌ലറ്റിക്കോ മാഡ്രിഡിലേക്ക്...