27 C
Kochi
Sunday, December 5, 2021

Daily Archives: 26th June 2021

യൂറോകപ്പില്‍ ഇന്ന് നടക്കുന്ന രണ്ടാമത്തെ പ്രീ ക്വാര്‍ട്ടറിൽ ഇറ്റലി ഓസ്ട്രിയയെ നേരിടും. ഗ്രൂപ്പില്‍ മൂന്ന് മത്സരങ്ങളും വിജയിച്ചാണ് ഇറ്റലി പ്രീ ക്വാര്‍ട്ടറില്‍ എത്തുന്നത്. ഡിഫന്‍ഡര്‍മാരായ കിയലിനിയു, ഫ്ലോറന്‍സിയും ഇന്ന് ഇറ്റലിക്കൊപ്പം ഉണ്ടാകില്ല. മധ്യനിരയില്‍ വെറാട്ടിയെ ഇറക്കണോ മാനുവല്‍ ലോക്കറ്റെല്ലി ഇറക്കണോ എന്നത് പരിശീലകന്‍ മാഞ്ചിനിക്ക് വ്യക്തമായ തീരുമാനമുണ്ടാകും.പരിചയ സമ്പത്തുള്ള വെറാട്ടിക്കാകും ആദ്യ ഇലവനില്‍ മുന്‍ഗണന ലഭിക്കാന്‍ സാധ്യത. പ്രതിരോധ നിരയില്‍ ഇമ്മോബിലെ ഇന്‍സിനെയും ഗംഭീര ഫോമിലാണ്.ആദ്യമായി പ്രീ...
ന്യൂയോർക്ക്:ദരിദ്ര രാജ്യങ്ങളിലുള്ളവര്‍ക്ക് കൊവിഡ് വാക്സിന്‍ ലഭിക്കുന്നില്ലെന്ന് ലോകാരോഗ്യ സംഘടന. സമ്പന്ന രാജ്യങ്ങള്‍ താരതമ്യേന അപകട സാധ്യതയില്ലാത്ത യുവാക്കള്‍ക്കും വാക്സിന്‍ നല്‍കുന്നുണ്ട്. പക്ഷേ ദരിദ്ര രാജ്യങ്ങള്‍ക്ക് ക്രൂരമായി വാക്സിന്‍ നിഷേധിക്കപ്പെടുകയാണെന്ന് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടി.ഡെൽറ്റ വകഭേദം ആഗോളതലത്തിൽ വ്യാപിക്കുകയാണ്. ആഫ്രിക്കയിൽ വൈറസ് വ്യാപനവും മരണവും കഴിഞ്ഞ ആഴ്ചയില്‍ 40 ശതമാനം വരെ ഉയർന്നിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. ആഗോള സമൂഹം എന്ന നിലയിൽ...
സ്ത്രീധനത്തെച്ചൊല്ലിയുള്ള ഗാര്‍ഹിക പീഡനവും യുവതികളുടെ ആത്മഹത്യകളുമൊക്കെ ചര്‍ച്ചയാവുന്ന സമയത്ത് സ്ത്രീധനത്തിനെതിരായ ബോധവത്‍കരണ ക്യാംപെയ്‍നുമായി മോഹന്‍ലാല്‍. തന്‍റെ പുറത്തിറങ്ങാനിരിക്കുന്ന 'ആറാട്ട്' എന്ന ചിത്രത്തിലെ ഒരു രംഗത്തിനൊപ്പമാണ് മോഹന്‍ലാലിന്‍റെ സോഷ്യല്‍ മീഡിയ ക്യാംപെയ്‍ന്‍. "മക്കളേ നിങ്ങള്‍ വിഷമിക്കേണ്ട കേട്ടോ. നിങ്ങടെ എല്ലാ കാര്യത്തിനും കട്ടയ്ക്ക് ഈ ഗോപണ്ണനുണ്ട്. നിങ്ങള്‍ ഈ മെമ്പറന്മാരോട് പറഞ്ഞോ, നിങ്ങള്‍ക്ക് കല്യാണം വേണ്ട, പഠിപ്പ് മുഴുമിക്കണം, സ്വന്തം കാലില്‍ നില്‍ക്കണം എന്നൊക്കെ. അപ്രീസിയേഷന്‍ ആണ് കേട്ടോ. പെണ്ണുങ്ങള്‍ക്ക് കല്യാണമല്ല...
തിരുവനന്തപുരം:സ്വര്‍ണക്കടത്ത് കേസിലുള്‍പ്പെട്ടവരെ സിപിഎം സംരക്ഷിക്കില്ലെന്ന് മന്ത്രി എം വി ഗോവിന്ദന്‍. തെറ്റായ നിലപാടെടുക്കുന്ന ആരും പാര്‍ട്ടിയുമായി ബന്ധപ്പെട്ട് മുന്നോട്ടുപോവില്ലെന്നും മന്ത്രി വ്യക്തമാക്കി. അതിനിടെ, കള്ളക്കടത്തുകാര്‍ക്ക് ലൈക്ക് അടിക്കുന്നവര്‍ തിരുത്തണമെന്ന് ഡിവൈഎഫ്ഐ നിലപാടെടുത്തു .ഫാന്‍സ് ക്ലബുകാര്‍ സ്വയം പിരിഞ്ഞുപോകണമെന്ന് ഡിവൈഎഫ്എ കണ്ണൂര്‍ ജില്ലാ സെക്രട്ടറി ഫെയ്സ്ബുക്കില്‍ കുറിച്ചു. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റും ഇന്ന് ക്വട്ടേഷന്‍ വിവാദം ചര്‍ച്ച ചെയ്തേക്കും. സ്വര്‍ണക്കടത്തുക്കേസിൽ അർജുൻ ആയങ്കിയുടെ പങ്ക് വ്യക്തമാകുന്നതിനിടെയാണ് പാർട്ടി നിലപാട്...
മലപ്പുറം:വണ്ടൂർ നടുവത്ത് ഭാര്യയെയും മക്കളെയും ഭര്‍ത്താവ് രാത്രി വീട്ടില്‍ നിന്ന് ഇറക്കിവിട്ടു. 21 ദിവസം പ്രായമുളള ഇരട്ടക്കുട്ടികള്‍ അടക്കമുള്ളവരെയാണ് ഇറക്കിവിട്ടത്. സംഭവത്തിൽ ചക്കാലപ്പറമ്പ് ചേന്നംകുളങ്ങര സ്വദേശി ഷമീറിനെതിരെ വണ്ടൂര്‍ പൊലീസ് കേസെടുത്തു.ഒരാഴ്ച മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാത്രി പ്രദേശത്തെ സ്വകാര്യ വിദ്യാലയത്തിന്‍റെ ഗേറ്റിന് മുന്നില്‍ അലറിക്കരയുന്ന നിലയിലാണ് നാട്ടുകാര്‍ യുവതിയെയും കുഞ്ഞുങ്ങളെയും കണ്ടെത്തിയത്. പിന്നീട് പഞ്ചായത്ത് അധികൃതരെ വിവരമറിയിച്ച് യുവതിയെയും കുട്ടികളെയും മലപ്പുറത്തെ സ്‌നേഹിത ഭവനിലേക്ക് മാറ്റുകയായിരുന്നു.മദ്യപിച്ച്...
ന്യൂഡൽഹി:രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം അരലക്ഷത്തിന് താഴെയെത്തി. 24 മണിക്കൂറിനിടെ 48698 പേർക്കാണ് പുതിയതായി രോ​ഗം സ്ഥിരീകരിച്ചത്. ഈ സമയത്തിനുള്ളിൽ 1183 മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. പ്രതിദിന ദേശീയ പോസിറ്റിവിറ്റി നിരക്ക് 2.97 ശതമാനം ആണ്. 96.72 ശതമാനം ആണ് രോഗമുക്തി നിരക്ക്.അതിനിടെ, കൊവിഡ് ഡെൽറ്റ പ്ലസ് വകഭേദത്തിനെതിരെ കനത്ത ജാ​ഗ്രത വേണമെന്ന് കേന്ദ്ര സർക്കാർ നിർദ്ദേശിച്ചു. എട്ട് സംസ്ഥാനങ്ങൾക്ക് കൂടി ഇക്കാര്യം അറിയിച്ച് കേന്ദ്രം...
കണ്ണൂര്‍:കള്ളക്കടത്തുകാര്‍ക്ക് ലൈക്ക് അടിക്കുന്നത് തിരുത്തണമെന്ന് ഡിവൈഎഫ്ഐ. സ്വയം അപമാനിതരാകാതിരിക്കാന്‍ ഇവരെ പിന്തുണയ്ക്കുന്ന ഫാന്‍സ് ക്ലബുകാര്‍ സ്വയം പിരിഞ്ഞു പോകണമെന്നും ഡിവൈഎഫ്ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം ഷാജര്‍ പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.സ്വര്‍ണ്ണക്കടത്തുകാര്‍ക്ക് എന്ത് പാര്‍ട്ടിയെന്നും ഏത് നിറമുള്ള പ്രൊഫൈല്‍ വെച്ചാലും അവര്‍ക്ക് ഒറ്റ ലക്ഷ്യം മാത്രമാണ് ഉള്ളതെന്നും ഷാജര്‍ പറഞ്ഞു. പകല്‍ മുഴുവന്‍ ഫേസ്ബുക്കിലും, രാത്രിയില്‍ നാട് ഉറങ്ങുമ്പോള്‍ കള്ളക്കടത്തും നടത്തുന്ന ‘പോരാളി സിംഹങ്ങള്‍’ ആണിവര്‍ എന്നും...
ന്യൂഡല്‍ഹി:കർഷകരുടെ ഇന്നത്തെ പ്രതിഷേധത്തിനിടെ പാകിസ്ഥാനിൽ നിന്നുള്ള  ഐ എസ് ഗ്രൂപ്പിൻ്റെ അട്ടിമറി സാധ്യതയെന്ന് രഹസ്യാന്വേഷണ റിപ്പോർട്ട്. ഡൽഹി പൊലീസ്, സി ഐ എസ് എഫ് ഉൾപ്പെടെയുള്ളവർക്ക് ഇത് സംബന്ധിച്ച് ജാഗ്രത നിർദ്ദേശം നൽകിയെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഡൽഹി രാജ്ഭവന് സമീപമുള്ള മൂന്ന് മെട്രോ സ്റ്റേഷനുകൾ അടച്ചിടാൻ തീരുമാനിച്ചു. രാജ്ഭവന് സുരക്ഷ കൂട്ടിയെന്നും ഡൽഹി പൊലീസ് അറിയിച്ചു.കർഷക സമരം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് കര്‍ഷകര്‍ രാജ്യവ്യാപകമായി ഇന്ന് രാജ്...
കല്‍പ്പറ്റ:നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സുല്‍ത്താന്‍ ബത്തേരിയില്‍ ഉയര്‍ന്ന കോഴ വിവാദത്തില്‍ വയനാട് ബിജെപിയില്‍ പൊട്ടിത്തെറിയും കൂട്ടരാജിയും. യുവമോര്‍ച്ച നേതാക്കള്‍ക്കെതിരെ വയനാട് ബിജെപിയില്‍ നടപടി സ്വീകരിച്ചതിന് പിന്നാലെ നിരവധി ഭാരവാഹികള്‍ രാജിവെച്ചു.യുവമോര്‍ച്ച ജില്ലാ പ്രസിഡന്റിനെയും ബത്തേരി മണ്ഡലം പ്രസിഡന്റിനെയും സ്ഥാനത്ത് നിന്നും നീക്കിയതിന് പിന്നാലെയാണ് യുവമോര്‍ച്ചയുടെ നഗരസഭാ കമ്മിറ്റി ഭാരവാഹികള്‍ രാജിവെച്ചത്. വയനാട് യുവമോര്‍ച്ചയുടെ ജില്ലാ പ്രസിഡന്റ് ദീപു പുത്തന്‍പുരയിലിനെ ജില്ലാ കമ്മിറ്റിയും മണ്ഡലം പ്രസിഡന്റ് ലിലില്‍ കുമാറിനെ ബത്തേരി...
ന്യൂഡല്‍ഹി:ഐടി മന്ത്രി രവിശങ്ക‌‌ർ പ്രസാദിന്റെ അക്കൗണ്ട് ലോക്ക് ചെയ്തത് പഴയ ഒരു ട്വീറ്റ് പക‌ർപ്പാവകാശ നിയമം ലംഘിച്ചതിനാലാണെന്ന് ട്വിറ്റ‌ർ. 2017 ഡിസംബർ 16ന് ചെയ്ത ഒരു ട്വീറ്റ് പക‌ർപ്പാവകാശം ലംഘിച്ചുവെന്ന സോണി മ്യൂസിക്കിന്റെ പരാതിയെ തുട‌ർന്നാണ് ട്വീറ്റ് നീക്കം ചെയ്തതെന്നാണ് വിശദീകരണം.വിജയ ദിവസ് അനുസ്മരിച്ച് അപ്ലോഡ് ചെയ്ത വീഡിയോയിൽ എ ആ‌ റഹ്മാന്റെ മാ തുജേ സലാം എന്ന ​ഗാനം പശ്ചാത്തല സംഗീതമായി ഉപയോ​ഗിച്ചിരുന്നു, ഈ പാട്ടിന്റെ...